Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: മുന്‍തൂക്കം ന്യൂസിലാന്‍ഡിന്, മറികടക്കാന്‍ ഇന്ത്യ എന്തു ചെയ്യണം? ലക്ഷ്മണ്‍ പറയുന്നു

ഈ മാസം 18ന് നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിനാണ് മുന്‍തൂക്കമെന്നു മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. സതാംപ്റ്റണിലാണ് ടെസ്റ്റിലെ ലോക കിരീടത്തിനു വേണ്ടി വിരാട് കോലിയുടെ ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ കിവീസും കൊമ്പുകോര്‍ക്കുന്നത്. ഫൈനലിനായി ഇന്ത്യന്‍ സംഘം ഇതിനകം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. നിലവില്‍ ക്വാറന്റീനില്‍ കഴിയുകയാണ് ടീം.

1

താത്വികമായി പറയുകയാണെങ്കില്‍ മുന്‍തൂക്കം ന്യൂസിലാന്‍ഡിനാണ്. കാരണം നിങ്ങള്‍ വിദേശ സാഹചര്യങ്ങള്‍ എപ്പോള്‍ ടെസ്റ്റ് കളിക്കുകയാണെങ്കിലും പ്രധാന മല്‍സരത്തിന മുമ്പ് ഒരു കളിയിലെങ്കിലും നിങ്ങള്‍ കളിക്കേണ്ടതുണ്ട്. ഇതു സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ നിങ്ങളെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതു വര്‍ഷങ്ങളായി പിന്തുടര്‍ന്നു പോരുന്ന ഒരു രീതിയാണ്. പ്രത്യേകിച്ചും ബാറ്റ്‌സ്മാന്‍മാര്‍ക്കായിരിക്കും ഇതു കൂടുതല്‍ ഗുണം ചെയ്യുക. പുതിയ പിച്ചുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാന്‍ അവര്‍ക്കു ഇതു ആവശ്യമാണ്. ഇവ നോക്കുമ്പോള്‍ ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകളില്‍ കളിക്കുന്ന ന്യൂസിലാന്‍ഡിനാണ് മുന്‍തൂക്കമെന്നു സംശയമില്ലാതെ പറയാന്‍ കഴിയുമെന്നു ലക്ഷ്മണ്‍ വിശദമാക്കി.

പക്ഷെ എന്തൊക്കെ വെല്ലുവിളികള്‍ നേരിട്ടാലും ഇന്ത്യ പിറകിലേക്കു ചുവടുവച്ചില്ല. ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരനേട്ടം ഇന്ത്യന്‍ ടീമിന്റെ പോസിറ്റീവ് മനോഭാവത്തിന്റെയും പോരാട്ടവീര്യത്തിന്റെയും തെളിവ് കൂടിയാണ്. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന ഫൈനലില്‍ മുന്‍തൂക്കം തങ്ങള്‍ക്കല്ലെങ്കിലും ഇന്ത്യക്കു അതു തിരിച്ചടിയാവില്ല. ഫൈനലിനു മുമ്പുള്ള തീവ്ര പരിശീലന സെഷനുകളുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. ഇതിലൂടെ ന്യൂസിലാന്‍ഡിന്റെ മുന്‍തൂക്കം ഇല്ലാതാക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നും ലക്ഷ്മണ്‍ നിര്‍ദേശിച്ചു.

2

ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണും തമ്മില്‍ മല്‍സരമുണ്ടാവുമെന്ന് താന്‍ കരുതുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി. പരസ്പരം വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് രണ്ടു പേരും. യുവ തലമുറയ്ക്കു പ്രചോദനമായി മാറിയ രണ്ടുപേരും യഥാര്‍ഥ റോള്‍ മോഡലുകള്‍ കൂടിയാണ്. സ്വന്തം രാജ്യത്തു മാത്രമല്ല ലോകം മുഴുവനും ഇവരെ ഈ തരത്തില്‍ തന്നെയാണ് കാണുന്നത്. രാജ്യത്തിനു വേണ്ടിയോ, ഐപിഎല്ലിലോ, ക്ലബ്ബ് ക്രിക്കറ്റിലോ ഏതില്‍ കളിക്കുകയാണെങ്കിലും രണ്ടു പേരും തയ്യാറെടുക്കുന്ന രീതി അവിശ്വസനീയമാണെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 5, 2021, 18:00 [IST]
Other articles published on Jun 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+