For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ഇന്ത്യയുടെ ഒന്നാംനമ്പര്‍ തെറിച്ചു! തലപ്പത്ത് ശ്രീലങ്ക, മൂന്നാമത് പാകിസ്താന്‍

ഒരു ടെസ്റ്റില്‍ മാത്രമേ ലങ്ക കളിച്ചിട്ടുള്ളൂ

1

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ ഒന്നാംസ്ഥാനം തെറിച്ചു. ഏഷ്യയില്‍ നിന്നു തന്നെയുള്ള മറ്റൊരു ടീമായ ശ്രീലങ്കയാണ് റാങ്കിങിലെ പുതിയ ഒന്നാംസ്ഥാനക്കാര്‍. ആകെ നേടിയ പോയിന്റില്‍ ഇന്ത്യയാണ് മുന്നിലെങ്കിലും പോയിന്റ് ശരാശരിയില്‍ ലങ്ക ഇന്ത്യയെ പിന്തള്ളുകയായിരുന്നു. 100 ശതമാനമാണ് ലങ്കയുടെ ശരാശരിയെങ്കില്‍ ഇന്ത്യയുടേത് 54.17 ആണ്. ലങ്കയ്ക്കു 12ഉം ഇന്ത്യക്കു 26ഉം പോയിന്റുണ്ട്. മറ്റൊരു ഏഷ്യന്‍ ടീമായ പാകിസ്താനാണ് മൂന്നാംസ്ഥാനത്ത്. 50 ആണ് പാക് ടീമിന്റെ ശരാശരി. 12 പോയിന്റും അവരുടെ അക്കൗണ്ടിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് (ശരാശരി 33.33, പോയിന്റ് 12), ഇംഗ്ലണ്ട് (ശരാശരി 29.17, പോയിന്റ് 14) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

2

ന്യൂസിലാന്‍ഡിനെതിരേ കാണ്‍പൂരില്‍ നടക്കുന്ന ടെസ്റ്റ് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ നാലു ടെസ്റ്റുകളിലാണ് ഇതിനകം കളിച്ചത്. ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇത്. രണ്ടെണ്ണത്തില്‍ വിജയിച്ച ഇന്ത്യ ഒരെണ്ണത്തില്‍ സമനിലയും ഒന്നില്‍ തോല്‍വിയും വഴങ്ങി. ലങ്കയാവട്ടെ ഒരേയൊരുപ ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അവര്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ 187 റണ്‍സിന്റെ ആധികാരിക വിജയം നേടിയ അവര്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0നു മുന്നിലെത്തുകുയം ചെയ്തു. ഈ വിജയമാണ് ലങ്കയെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാക്കിയത്.

ശ്രീലങ്കയ്ക്കു വമ്പന്‍ ജയം

ഗല്ലെയില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിനെതിരേ ആധികാരികമായാണ് ദിമുത് കരുണരത്‌നെയുടെ ശ്രീലങ്ക വിജയിച്ചുകയറിയത്. ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച കരുണരത്‌നെയാണ് ലങ്കന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഒന്നാമിന്നിങ്‌സില്‍ കരുണരത്‌നെയുടെ (147) സെഞ്ച്വറിയും പതും നിസങ്ക (56), ധനഞ്ജയ ഡിസില്‍വ (61) എന്നിവരുടെ ഫിഫ്റ്റികളും ലങ്കയെ 386 റണ്‍സിലെത്തിച്ചു. മറുപടിയില്‍ വിന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 230 റണ്‍സിനു പുറത്തായി. ലങ്കയ്ക്കായി പ്രവീണ്‍ ജയവിക്രമ നാലും രമേഷ് മെന്‍ഡിസ് മൂന്നും വിക്കറ്റുകളെടുത്തു.

186 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ലങ്ക രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റിന് 191 റണ്‍സിനു ഡിക്ലയര്‍ ചെയ്തു. കരുണരത്‌നെ 83ഉം ആഞ്ചലോ മാത്യൂസ് പുറത്താവാതെ 69 റണ്‍സുമെടുത്തു. 377 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ വെറും 160 റണ്‍സിനു ഓള്‍ഔട്ടായി. ക്രുമ ബോണര്‍ (68), ജോഷ്വ ഡിസില്‍വ (54) എന്നിവരൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. ലങ്കയ്ക്കായി രമേഷ് മെന്‍ഡിസ് അഞ്ചു വിക്കറ്റുകള്‍ കൊയ്തപ്പോള്‍ ലസിത് എംബുല്‍ദെനിയ നാലു പേരെ പുറത്താക്കി. കരുണതത്‌നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Photo credit

Story first published: Thursday, November 25, 2021, 14:44 [IST]
Other articles published on Nov 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+