For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: കാണാന്‍ ആഗ്രഹിക്കുന്നത് ഈ മൂന്നു പേരുടെ പ്രകടനം, കോലിയില്ല!- മഞ്ജരേക്കര്‍ പറയുന്നു

18നാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ താന്‍ ഉറ്റുനോക്കുന്ന, ഇന്ത്യയുടെ വിധി നിര്‍ണയിക്കാന്‍ സാധ്യതയുള്ള മൂന്നു പ്രധാനപ്പെട്ട താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബൗളര്‍മാരല്ല, മറിച്ച് മൂന്നു പേരും ബാറ്റ്‌സ്്മാന്‍മാരാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. 18 മുതലാണ് സതാംപ്റ്റണില്‍ വച്ച് ടെസ്റ്റിലെ ലോകകിരീടത്തിനു വേണ്ടി. ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ കിവികള്‍ ഫൈനലിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കിയിരുന്നു. ഇന്ത്യയാവട്ടെ സന്നാഹ മല്‍സരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം കളിച്ച് തയ്യാറെടുക്കുകയാണ്.

 ഗില്‍, റിഷഭ്, രോഹിത്

ഗില്‍, റിഷഭ്, രോഹിത്

യുവ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പരിചയസമ്പന്നനായ ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരാണ് ഫൈനലില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണാക പങ്കു വഹിക്കാനിടയുള്ള താരങ്ങളെന്നും ഇവരുടെ പ്രകടനം കാണാനാണ് കാത്തിരിക്കുന്നതെന്നും
മഞ്ജരേക്കര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ബൗളിങ് വളരെ ശക്തവും പ്രവചിക്കാവുന്നതുമാണ്. എന്നാല്‍ ബാറ്റിങ് ഇങ്ങനെയല്ല, ബാറ്റിങ് ചൂതാട്ടമായി മാറിയേക്കും. അതുകൊണ്ടാണ് ഫൈനലില്‍ മൂന്നു ബാറ്റ്‌സ്മാന്‍മാരെ താന്‍ തിരഞ്ഞെടുത്തതെന്നു മഞ്ജരേക്കര്‍ പറഞ്ഞു.

 ഗില്‍ പ്രതിഭയുള്ള താരം

ഗില്‍ പ്രതിഭയുള്ള താരം

ഗില്ലിനെയാണ് മഞ്ജരേക്കര്‍ ആദ്യമായി തിരഞ്ഞെടുത്തത്. ഗില്‍ വളരെ പ്രതിഭയുള്ള, ക്ലാസ് പ്ലെയറാണ്. പക്ഷെ ബാറ്റിങ് ടെക്‌നിക്കില്‍ ചെറിയൊരു പിഴവ് താരത്തിനുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകളാണിത്. ഇംഗ്ലണ്ടില്‍ തീര്‍ച്ചയായും ഗില്ലിന് ഇതു വലിയ പരീക്ഷണം തന്നെയായിരിക്കും.
ഇംഗ്ലണ്ടിലെ പിച്ചില്‍ ഗില്ലിനു ഇതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. കോച്ച് ഇതേക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ച് മറികടക്കാനുള്ള വഴികള്‍ നിര്‍ദേശിച്ചിട്ടുണ്ടാവാം. അതു ഗില്‍ കറക്ട് ചെയ്തിട്ടുണ്ടോയെന്നു നമുക്കു ഫൈനലില്‍ കാണാനാവും. വളരെ മികച്ച സ്വിങ് ബൗളര്‍മാര്‍ ന്യൂസിലാന്‍ഡ് ടീമിലുണ്ട്. ഇംഗ്ലണ്ടില്‍ റണ്‍സെടുക്കാനായാല്‍ അതു ഗില്ലിന്റെ ആത്മവിശ്വാസം വളരെയധികം വര്‍ധിപ്പിക്കും. ലോകത്തിന്റെ ഏതു ഭാഗത്തും റണ്‍സെടുക്കാനുളള ശേഷി ഇതോടെ താരത്തിനു ലഭിക്കുകയും ചെയ്യുമെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

റിഷഭ് പന്ത് വളരെയധികം മാറി

റിഷഭ് പന്ത് വളരെയധികം മാറി

ഇംഗ്ലണ്ടില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരമാണ് റിഷഭ് പന്ത്. പക്ഷെ അന്നത്തെ താരത്തില്‍ നിന്നും അദ്ദേഹം വളരെധികം മാറിക്കഴിഞ്ഞു. ഇപ്പോള്‍ വളരെയധികം ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ് റിഷഭ്. ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം ഈയൊരു തരത്തിലേക്കു വളര്‍ന്നത്.
ഫൈനലില്‍ മല്‍സരം മാറ്റി മറിക്കാനുള്ള ശേഷി റിഷഭിനുണ്ട്. മുമ്പ് ആത്മവിശ്വാസക്കുറവ് താരത്തില്‍ കാണാമായിരുന്നു. പക്ഷെ ഇപ്പോഴത്തെ റിഷഭ് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ആദം ഗില്‍ക്രിസ്റ്റിനെപ്പോലെ ടെസ്റ്റില്‍ ഒരു സെഷന്‍ കൊണ്ട് കളി മാറ്റി മറിക്കാന്‍ ഇപ്പോള്‍ അദ്ദേഹത്തിനു കഴിയും. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയോടെയാണ് റിഷഭിന്റെ പ്രകടനത്തിനായി ഫൈനലില്‍ മാത്രമല്ല അദ്ദേഹം കളിക്കുന്ന ഓരോ മല്‍സരത്തിലും താന്‍ കാത്തിരിക്കാറുള്ളതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

 മൂന്നാമന്‍ രോഹിത് ശര്‍മ

മൂന്നാമന്‍ രോഹിത് ശര്‍മ

ഫൈനലില്‍ ഞാന്‍ ഉറ്റുനോക്കുന്ന മൂന്നാമത്തെ താരം രോഹിത് ശര്‍മയാണ്. 2013ല്‍ ടെസ്റ്റില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. ഇപ്പോള്‍ ഇതു ഒമ്പതു വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. ഇപ്പോള്‍ ടെസ്റ്റ് താരമെന്ന നിലയില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. രോഹിത്തിന്റെ ഡിഫന്‍സീവ് ടെക്‌നിക്ക് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ശരീരത്തോടു കുറേക്കൂടി ക്ലോസായിട്ടാണ് അദ്ദേഹം കളിക്കുന്നത്. വളരെ ശാന്തമായി ബാറ്റ് ചെയ്യുകയും ചെയ്യുന്നു.
ഇന്ത്യയിലെ പിച്ചുകള്‍ രോഹിത്തിന്റെ ബാറ്റിങ് ശൈലിക്കു യോജിക്കുന്നതാണ്. എന്നാല്‍ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളിലെ പിച്ചുകള്‍ നേരെ തിരിച്ചുമാണ്. അതിനാല്‍ രോഹിത്തിനെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരിക്കും ഫൈനല്‍. രോഹിത് ഇതിനെ എങ്ങനൈ നേരിടുമെന്നു കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. വിദേശത്തു അദ്ദേഹം ഒരുപാട് ടെസ്റ്റുകള്‍ കളിച്ചിട്ടില്ല. വളരെ മികച്ച ന്യൂബോള്‍ ബൗളര്‍മാരുള്ള ന്യൂസിലാന്‍ഡിനെതിരേ രോഹിത്തിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 14, 2021, 14:51 [IST]
Other articles published on Jun 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+