WTC: ഇവരാണ് ഇന്ത്യയുടെ ക്യാച്ച് വീരന്‍മാര്‍, കോലിയും രോഹിത്തും ഒപ്പത്തിനൊപ്പം
ഐസിസിയുടെ ലോക ടെസ്റ്റ് ചാംന്‍ഷിപ്പിന്റെ കലാശക്കൊട്ടിന് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അടുത്ത മാസം 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി പോരടിക്കുന്നത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട ചാംപ്യന്‍ഷിപ്പില്‍ ഒമ്പത് ടീമുകളായിരുന്നു മാറ്റുരച്ചത്. ഇവയില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയ ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനലിലേക്കു മുന്നേറുകയായിരുന്നു.
17 മല്‍സങ്ങളില്‍ നിന്നും 72.2 ശതമാനം പോയിന്റുമായി ഇന്ത്യയായിരുന്നു തലപ്പത്ത്. 12 ടെസ്റ്റുകളിലും ജയിച്ച ഇന്ത്യ നാലെണ്ണത്തില്‍ മാത്രമാണ് തോറ്റത്. ഒരു മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. മറുഭാഗത്ത് ന്യൂസിലാന്‍ഡാവട്ടെ 70 ശതമാനം പോയിന്റോടെ ഇന്ത്യക്കു പിറകില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു. ഏഴു ടെസ്റ്റുകളില്‍ ജയിച്ച അവര്‍ നാലെണ്ണത്തില്‍ തോല്‍ക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഇന്ത്യക്കുവേണ്ടി ഫീല്‍ഡില്‍ നിറഞ്ഞുകളിച്ച ചില താരങ്ങളുണ്ട്. ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ ടീമിനായി ഏറ്റവുമധികം ക്യാച്ചുകളെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

വിരാട് കോലി (16 ക്യാച്ച്)
നായകന്‍ വിരാട് കോലി ക്യാപ്റ്റന്‍സി, ബാറ്റിങ് എന്നിവയില്‍ മാത്രമല്ല ഫീല്‍ഡിങിലും ടീമിനു വഴികാട്ടിയായി മുന്നില്‍ തന്നെയുണ്ട്. 16 ക്യാച്ചുകളാണ് ടൂര്‍ണമെന്റില്‍ അദ്ദേഹമെടുത്തത്. 14 ടെസ്റ്റുകളിലായി 28 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഇത്.
ബാറ്റിങിലും കോലി ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 22 ഇന്നിങ്‌സുകളില്‍ നിന്നായി രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളുമടക്കം 877 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരം കൂടിയാണ് കോലി.

രോഹിത് ശര്‍മ (16)
ഓപ്പണറും മറ്റൊരു സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയാണ് 16 ക്യാച്ചുകള്‍ തന്നെയെടുത്ത് കോലിക്കു മുകളിലായി രണ്ടാംസ്ഥാനത്ത്. എന്നാല്‍ കോലിയേക്കാള്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ ഹിറ്റ്മാന്‍ കളിച്ചിട്ടുള്ളൂവെന്നു കാണാം. 11 ടെസ്റ്റുകളിലാണ് രോഹിത് ഇന്ത്യക്കായി ഇറങ്ങിയത്.
ബാറ്റിങിലേക്കു വന്നാല്‍ 17 ഇന്നിങ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കം 1030 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും രോഹിത്താണ്. മധ്യനിര ബാറ്റ്‌സ്മാനില്‍ നിന്നും ഓപ്പണിങിലേക്കു മാറിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. 2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു രോഹിത്തിന് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചത്. രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയടിച്ച് മാന്‍ ഓഫ് ദി മാച്ചായ അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അജിങ്ക്യ രഹാനെ (22)
വൈസ് ക്യാപ്റ്റനും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ അജിങ്ക്യ രഹാനെയാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ക്യാച്ച് വീരന്‍. 17 ടെസ്റ്റുകളില്‍ നിന്നും 22 ക്യാച്ചുകളുമായാണ് രഹാനെ തലപ്പത്തു നില്‍ക്കുന്നത്. ലോക ചാംപ്യന്‍ഷിപ്പില്‍ ഏറ്റവുധികം ക്യാച്ചുകളെടുത്തവരില്‍ നാലാംസ്ഥാനത്തും അദ്ദേഹമുണ്ട്.
ക്യാച്ചില്‍ മാത്രമല്ല ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തവരിലും രഹാനെയാണ് ഒന്നാമന്‍. മൂന്നു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടക്കം 28 ഇന്നിങ്‌സുകളിലായി അദ്ദേഹം നേടിയത് 1095 റണ്‍സാണ്. 115 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ മൂന്നു ടെസ്റ്റുകളില്‍ നയിച്ച രഹാനെ രണ്ടെണ്ണത്തില്‍ ടീമിനെ വിജയിപ്പിക്കുകയും ഒന്നില്‍ സമനില പിടിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications