Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: അവര്‍ കൂടി ടീമില്‍ വേണം! എന്നാലേ ജയിക്കൂ, ഇന്ത്യ മിസ്സ് ചെയ്യുന്നത് വെളിപ്പെടുത്തി രോഹിത്

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനു ജയിക്കാന്‍ കഴിയാതെ പോവുന്നതിന്റെ പ്രധാന കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഡൊമിനിക്കയില്‍ നടക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍. കഴിഞ്ഞ മാസം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ തോറ്റിരുന്നു.

രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ഐസിസി ഫൈനലായിരുന്നു ഇത്. കൂടാതെ തുടര്‍ച്ചയായ രണ്ടാം തവണയായിരുന്നു ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യക്കു കാലിടറിയത്. ഐസിസി കിരീടത്തിനായുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ടീം മിസ് ചെയ്യുന്ന ഒരു കാര്യം എന്താണെന്ന വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തിന് രോഹിത്തിന്റെ മറുപടി പ്രധാന താരങ്ങളുടെ അഭാവമെന്നായിരുന്നു.

ROHIT SHARMA

ആദ്യം തന്നെ എനിക്കു എല്ലാവരെയും ടീമില്‍ വേണമെന്നതാണ്. എന്റെ എല്ലാ കളിക്കാരും 100 ശതമാനവും ലഭ്യമാവണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പരിക്ക് സംബന്ധമായ ആശങ്കകളൊന്നും എനിക്കു വേണ്ട. അതാണ് ഏറ്റവും ആദ്യത്തേതും, ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യമെന്നും രോഹിത് വിശദമാക്കി.

ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, മുന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ സേവനം ഇന്ത്യക്കു ലഭിച്ചില്ല. പരിക്കു കാരണം ഇവര്‍ക്കെല്ലാം ഫൈനല്‍ നഷ്ടമാവുകയായിരുന്നു. ഈ തരത്തിലുള്ള കളിക്കാരുടെ ലഭ്യത വളരെ പ്രധാനമാണെന്നു രോഹിത് ചൂണ്ടിക്കാട്ടി.

സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചില ബോക്‌സുകളെല്ലാം ഇന്ത്യ ടിക്ക് ചെയ്തുവെങ്കിലും ഭാഗ്യം ടീമിനൊപ്പം വന്നില്ലെന്നാണ് രോഹിത് പറയുന്നത്. നിങ്ങള്‍ ബോക്‌സുകള്‍ ടിക്ക് ചെയ്തു കൊണ്ടിരിക്കുകയും, മികച്ച ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ വഴിക്കു വരുമെന്നു കരുതുന്നയാളാണ് ഞാന്‍.

ഒരു ടീമെന്ന നിലയില്‍ ആകെ നോക്കിയാല്‍ ഞങ്ങള്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ചില സമയങ്ങളില്‍ ഭാഗ്യവും നിങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് ആവശ്യമാണ്. കഴിഞ്ഞ അഞ്ച്- ആറ് വര്‍ഷത്തിനിടയിലെ പ്രകടനമെടുത്താല്‍ ഏറെക്കുറെ എല്ലായിടത്തും നമുക്കു വിജയം നേടാന്‍ സാധിച്ചിട്ടുണ്ട്.

പക്ഷെ ചാംപ്യന്‍ഷിപ്പുകള്‍ ജയിക്കുകയെന്നതും തീര്‍ച്ചയായും പ്രധാനം തന്നെയാണ്. ചാംപ്യന്‍ഷിപ്പ് ജയിക്കുന്നതു വരെ ഞങ്ങള്‍ അതിനു വേണ്ടി കഠിനമായി പൊരുതുക തന്നെ ചെയ്യുമെന്നും രോഹിത് വിശദമാക്കി.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ടു പ്രധാന ടൂര്‍ണമെന്റുകളിലാണ് ഇന്ത്യ കളിച്ചത്. ഇവ രണ്ടും കഴിഞ്ഞ വര്‍ഷമായിരുന്നു. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പായിരുന്നു ആദ്യത്തേത്. കിരീട ഫേവറിറ്റുകളായിരുന്ന ഇന്ത്യയുടെ പ്രകടനം തീര്‍ത്തും ദയനീയമായിരുന്നു. ഫൈനല്‍ പോലുമെത്താതെ സൂപ്പര്‍ ഫോറില്‍ തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. അതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഇറങ്ങിയത്.

ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചുകൊണ്ട് ഇന്ത്യ തുടങ്ങിയെങ്കിലും ടൂര്‍ണമെന്റിലുടനീളം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല. സെമി ഫൈനലില്‍ കടന്നുകൂടാന്‍ ടീമിനായെങ്കിലും അവിടെ നാണംകെട്ട പരാജയമായിരുന്നു ടീമിനെ കാത്തിരുന്നത്. ഇംഗ്ലണ്ടിനോടു 10 വിക്കറ്റിനു ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ഈ വര്‍ഷവും രണ്ടു ടൂര്‍ണമെന്റുകളാണ് രോഹിത്തിന്റെ വെല്ലുവിളികള്‍.

ആദ്യത്തേത് പാകിസ്താനിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പാണ്. അതിനു ശേഷം നാട്ടില്‍ ഐസിസി ഏകദിന ലോകകപ്പും ഇന്ത്യ കളിക്കും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണിത്. 2011ല്‍ അവസാനമായി നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ വിജയികളായിരുന്നു. ഇത്തവണ അതാവര്‍ത്തിക്കാനാണ് രോഹിത്തിന്റെയും സംഘത്തിന്റെയും ശ്രമം. അതോടൊപ്പം ഐസിസി ട്രോഫിക്കായുള്ള 2013 മുതലുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയും വേണം.

Story first published: Wednesday, July 12, 2023, 16:50 [IST]
Other articles published on Jul 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+