WTC: അവന്‍ അവിശ്വസനീയ കഴിവുള്ളവന്‍, കയറൂരി വിടൂ!- കിരീടം ഇന്ത്യക്കെന്ന് ദാദയുടെ പ്രവചനം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു വിജയിക്കാനാവുമെന്ന് മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. സതാംപ്റ്റണിലെ ഏജീസ് ബൗളിങില്‍ ഇരുടീമുകകളും ഏറ്റുമുട്ടാനിരിക്കെയാണ് ദാദ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു.
അവിശ്വസനീയ കഴിവുള്ളവനെന്നായിരുന്നു റിഷഭിനെ ഗാംഗുലി വിശേഷിപ്പിച്ചത്.
രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന പ്രാഥമിക റൗണ്ട് മല്‍സരങ്ങളില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനലിലേക്കു മുന്നേറിയത്. ഇന്ത്യ ഒന്നാംസ്ഥാനക്കാരായപ്പോള്‍ ഇന്ത്യ രണ്ടാമതെത്തുകയായിരുന്നു.

റിഷഭിനെ കയറൂരിവിടണം
റിഷഭ് ശരിക്കും അവിശ്വസനീയമാംവിധം കഴിവുള്ള താരമാണ്. കളിയുടെ ഗതി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് അവന്‍. ശരിക്കു ഗെയിംചേഞ്ചര്‍ തന്നെയാണ് റിഷഭ്. ഫൈനലില്‍ സ്വതസിദ്ധമായ ശൈലിയില്‍ അവനെ കളിക്കാന്‍ അനുവദിക്കണം. ഇതുപോലെയുള്ള താരങ്ങളെ അവരുടെ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കുക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ റിഷഭ്. 11 ടെസ്റ്റുകളില്‍ നിന്നും 41.37 ശരാശരിയില്‍ 662 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

ഇന്ത്യക്കു വിജയിക്കാനാവും
ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് നമുക്ക് ജേതാക്കളാവാന്‍ കഴിയും. വളരെ സന്തുലിതമായ ടീമാണ് നമ്മുടേത്. അവസാനം വരെ ബാറ്റ് ചെയ്യാന്‍ കഴിയുന്നവരാണ് അവര്‍, ഓസ്‌ട്രേലിയയില്‍ നമ്മള്‍ ഇതു കണ്ടതുമാണ്. തങ്ങളുടെ കഴിവിന് അനുസരിച്ച് ടീം ഫൈനലില്‍ പെര്‍ഫോം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിലെ താരങ്ങളെല്ലാം തന്നെ മിടുക്കരാണ്. ഈയൊരു പൊസിഷനില്‍ എത്തുന്നതിനു വേണ്ടി വര്‍ഷങ്ങളായി നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നവരാണ് അവരെന്നും ഗാംഗുലി വിശദമാക്കി.

ഇംഗ്ലണ്ടിനെതിരേയും വിജയം കൊയ്യും
ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യ വിജയം കൊയ്യുമെന്ന് ഗാംഗുലി പ്രവചിച്ചു. മറ്റു രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ഇംഗ്ലണ്ടില്‍ ബോള്‍ സ്വിങ് ചെയ്യുന്നു. ഇതാണ് ഒരുപാട് പ്രശ്‌നങ്ങള്‍ക്കു കാരണം. നിങ്ങള്‍ ഇവിടെ അല്‍പ്പം ലേറ്റായി മാത്രമേ ഷോട്ട് കളിക്കാന്‍ പാടുള്ളൂ.
മുമ്പ് ഇവിടെ സംഭവിച്ചത് നമ്മള്‍ മറക്കണം. ഈ ഇന്ത്യന്‍ ടീം എല്ലായിടത്തും നന്നായി പെര്‍ഫോം ചെയ്തവരാണ്. ടീമിലെ എല്ലാവരും മികച്ച ക്രിക്കറ്റര്‍മാരാണ്. ഇംഗ്ലണ്ടില്‍ ഈ ടീം വിജയം കൊയ്യുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications