For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023-25: ഹര്‍ദിക് എന്തിന്! ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ നാല് ഓള്‍റൗണ്ടര്‍മാര്‍ വെയ്റ്റിങ്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായെങ്കിലും പടിക്കല്‍ കലമുടച്ചിരിക്കുകയാണ്. പ്രഥമ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയോടാണ് മുട്ടുമടക്കിയത്. 209 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയാണ് ഇന്ത്യ നാണംകെട്ടത്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഷെഡ്യൂള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരോട് എവേ മത്സരവും ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരോട് ഹോം മത്സരവും കളിക്കും. അടുത്ത സീസണിലും ഫൈനല്‍ കളിക്കുകയെന്നതിലുപരിയായി കപ്പടിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യക്ക് തലവേദനയായ പ്രധാന പ്രശ്‌നങ്ങളിലൊന്ന് മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവവാണ്.

Prerak Mankad

നിലവില്‍ ശര്‍ദുല്‍ ഠാക്കൂറാണ് ഇന്ത്യക്കൊപ്പമുള്ളത്. അദ്ദേഹത്തെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ബെന്‍ സ്റ്റോക്‌സ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെപ്പോലെയൊരു താരം ഇന്ത്യക്കുമുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണത്. എന്നാല്‍ പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന താരം ഇനി ടെസ്റ്റിലേക്ക് മടങ്ങിയെത്തിയേക്കില്ല. ഏറെ നാളുകളായി പുറം വേദനയും ഹര്‍ദിക്കിനെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം ഇനി ടെസ്റ്റിലേക്ക് മടങ്ങിവരാന്‍ സാധ്യത കുറവാണ്.

എന്നാല്‍ ഇന്ത്യക്ക് ടെസ്റ്റില്‍ മികച്ച പേസ് ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തേണ്ടതായുണ്ട്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന നാല് പേസ് ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. പ്രേരക് മങ്കാദാണ് ഇതിലൊരാള്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിട്ടുള്ള സൗരാഷ്ട്രക്കാരനായ താരത്തെ ഇന്ത്യക്ക് വളര്‍ത്താവുന്നതാണ്.

29കാരനായ താരത്തിന് അനുഭവസമ്പത്തുമുണ്ട്. വലം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ അദ്ദേഹം 46 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 2006 റണ്‍സും 43 വിക്കറ്റും നേടിയിട്ടുണ്ട്. 31ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള അദ്ദേഹം ഒരു സെഞ്ച്വറിയും 14 ഫിഫ്റ്റിയും നേടിയിട്ടുണ്ട്. 53 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1535 റണ്‍സും 38 വിക്കറ്റും 47 ടി20യില്‍ നിന്ന് 970 റണ്‍സും 22 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

Prerak Mankad

ഓള്‍റൗണ്ടറായി ഇന്ത്യക്ക് പരീക്ഷിക്കാവുന്ന താരമാണ് മങ്കാദെന്ന് നിസംശയം പറയാം. പഞ്ചാബിന്റെ സന്‍വീര്‍ സിങ്ങാണ് മറ്റൊരാള്‍. 26കാരനായ താരം 19 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 514 റണ്‍സും 19 വിക്കറ്റുമാണ് നേടിയത്. 25 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 623 റണ്‍സും 11 വിക്കറ്റും 17 ടി20യില്‍ നിന്ന് 162 റണ്‍സും മൂന്ന് വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവില്ലെങ്കിലും ഇന്ത്യക്ക് പരിഗണിക്കാവുന്ന ഓള്‍റൗണ്ടറാണ് അദ്ദേഹം.

മൂന്നാമത്തെ താരം രമന്‍ദീപ് സിങ്ങാണ്. 26കാരനായ പഞ്ചാബ് താരം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. മൂന്ന് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 124 റണ്‍സാണ് അദ്ദേഹം നേടിയത്. 60 പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല. അവസരം ലഭിച്ചാല്‍ മികവുകാട്ടാന്‍ കഴിവുള്ളവനാണ് രമന്‍ദീപ്. 17 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 238 റണ്‍സും ആറ് വിക്കറ്റും 28 ടി20യില്‍ നിന്ന് 198 റണ്‍സും 13 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഹിമാചല്‍ പ്രദേശ് താരം രാജ് അങ്കാദ് ബാവയാണ് മറ്റൊരാള്‍. 20കാരനായ താരം രണ്ട് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 152 റണ്‍സും മൂന്ന് വിക്കറ്റും 2 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് നാല് റണ്‍സും 5 വിക്കറ്റും 6 ടി20യില്‍ നിന്ന് 89 റണ്‍സും മൂന്ന് വിക്കറ്റും നേടിയിട്ടുണ്ട്. യുവതാരമായതിനാല്‍ ഇന്ത്യക്ക് ദീര്‍ഘ നാളത്തേക്ക് പരിഗണിക്കാവുന്ന താരമാണ് രാജ് അങ്കാദ്.

Story first published: Monday, June 12, 2023, 17:42 [IST]
Other articles published on Jun 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+