Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഫൈനലില്‍ മൂന്ന് മത്സരങ്ങള്‍ വേണമെന്ന് വിരാട് കോലി ആവിശ്യപ്പെട്ടിട്ടില്ല- ആര്‍ അശ്വിന്‍

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് ന്യൂസീലന്‍ഡിനോട് തോല്‍വി സമ്മതിക്കേണ്ടി വന്നു. എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തോല്‍വിക്ക് കാരണമായത്. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മൂന്ന് മത്സരങ്ങളെങ്കിലും ഫൈനലിന് വേണമെന്ന് വിരാട് കോലി പറഞ്ഞുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ അത്തരത്തില്‍ മൂന്ന് മത്സരങ്ങള്‍ വേണമെന്ന് കോലി ആവിശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയര്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. 'ഫൈനലിന് മൂന്ന് മത്സരങ്ങളെങ്കിലും വേണമെന്ന് കോലി പറഞ്ഞതായി നിരവധി ആളുകള്‍ പറയുന്നത് കേട്ടു. എന്നാല്‍ അത് ശരിയല്ല. മൂന്ന് മത്സരങ്ങളുണ്ടെങ്കില്‍ ടീമുകള്‍ക്ക് സാഹചര്യം മനസിലാക്കി തിരിച്ചുവരാനുള്ള അവസരം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അല്ലാതെ ഫൈനലില്‍ മൂന്ന് മത്സരം വേണമെന്ന നിബന്ധന മുന്നോട്ട് വെച്ചിട്ടില്ല'-യുട്യൂബ് ചാനലിലൂടെ അശ്വിന്‍ പ്രതികരിച്ചു.

kohliandrashwin

ഫൈനലില്‍ ഒരു മത്സരം മാത്രമാണുണ്ടായിരുന്നത്. ഇംഗ്ലണ്ടിനെതിരേ രണ്ട് ടെസ്റ്റ് കളിച്ചെത്തിയ ന്യൂസീലന്‍ഡിന് സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റെയ്‌ന് ശേഷം സന്നാഹ മത്സരം ലഭിച്ചിരുന്നില്ല. കൂടാതെ ഇടവേളയ്ക്ക് ശേഷം ഇറങ്ങിയത് പ്രകടനത്തെ ബാധിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ടതും കാലാവസ്ഥ പ്രതികൂലമായതുമെല്ലാം ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചു.

ഫൈനലിലെ തോല്‍വി ഇന്ത്യക്ക് നിരാശയുണ്ടാക്കിയെന്നും ന്യൂസീലന്‍ഡിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ നിരാശ കൂടിയെന്നും അശ്വിന്‍ പറഞ്ഞു. എങ്കിലും ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് ഉടന്‍ തന്നെ ഇന്ത്യ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയും അശ്വിന്‍ പങ്കുവെച്ചു. 'ഇന്ത്യയുടെ തോല്‍വിയില്‍ ആരാധകര്‍ വളരെ നിരാശരായിട്ടുണ്ട്. ലോക്ഡൗണിന് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ദശലക്ഷക്കണക്കിന് ആളുകള്‍ നല്ല വാര്‍ത്തക്കായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ഐസിസി കിരീടം അധികം വൈകാതെ തന്നെ നേടുമെന്നാണ് പ്രതീക്ഷ'-അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചും നായകന്‍ വിരാട് കോലിയെ സംബന്ധിച്ചും നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ഇംഗ്ലണ്ട് പരമ്പര.

Story first published: Friday, July 2, 2021, 12:21 [IST]
Other articles published on Jul 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+