For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ഇന്ത്യക്കു ഫൈനല്‍ കളിക്കണോ? പാക് പട കനിയണം!! നടക്കുമോ?

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഹാട്രിക് ഫൈനലാണ് ടീം ഇന്ത്യ സ്വപ്‌നം കാണുന്നതെങ്കിലും നിലവില്‍ ഇതു വളരെ കടുപ്പം തന്നെയാണെന്നു പറയേണ്ടി വരും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് രോഹിത് ശര്‍മയും സംഘവുമുള്ളത്. സൗത്താഫ്രിക്കയും നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയുമാണ് ഫൈനലിലേക്കു ഇപ്പോള്‍ ഡ്രൈവിങ് സീറ്റിലുള്ളത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ വെറും രണ്ടു ടെസ്റ്റുകളാണ് ഫൈനലിനു മുമ്പ് ഇന്ത്യക്കു ബാക്കിയുള്ളത്. ഇവ രണ്ടും ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഫൈനല്‍ സാധ്യതയുള്ളൂ. എന്നാല്‍ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യയെ സഹായിക്കാന്‍ ചിരവൈരികളായ പാകിസ്താന് കഴിയും. ഇതു എങ്ങനെയെന്നു നമുക്കു നോക്കാം.

INDIAN TEST TEAM

പോയിന്റ് നില

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒരു സമയത്തു തലപ്പത്തായിരുന്നു രോഹിത് ശര്‍മയും സംഘവും. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന അവസാനത്തെ ടെസ്റ്റ് പരമ്പരയില്‍ 0-3ന് തൂത്തുവാരപ്പെട്ടത് ഇന്ത്യക്കു വലിയ ആഘാതമായി മാറി. ഇതാണ് ടീമിനു ഒന്നാംസ്ഥാനം നഷ്ടമാക്കിയത്.

പിന്നീട് ഓസ്ട്രലിയയുമായി പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സിനു ജയിച്ചപ്പോള്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തിയിരുന്നു. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ പത്തു വിക്കറ്റിനു തോറ്റതോടെ ഇന്ത്യ മൂന്നാംസ്ഥാനത്തേക്കും വീണു. എങ്കിലും ഇപ്പോഴും ഇന്ത്യക്കു ഫൈനല്‍ പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ജയിച്ചാല്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു രണ്ടാംസ്ഥാനമുറപ്പിക്കുകയും ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്യാം. അടുത്ത രണ്ടു ടെസ്റ്റും ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 60.53 ആയി മാറും. ഓസ്‌ട്രേലിയ അടുത്ത വര്‍ഷം ശ്രീലങ്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയാലും ഇന്ത്യയുടെ പോയിന്റ് ശതമാനത്തെ മറികടക്കില്ല. ഇതോടെ ഓസീസ് പുറത്താവുകയും ഇന്ത്യ ഫൈനലില്‍ കടക്കുകയും ചെയ്യും.

പാക് സഹായം

ഓസ്‌ട്രേലിയക്കെതിരേയുള്ള അടുത്ത രണ്ടു ടെസ്റ്റുകളിലും ജയിച്ചാല്‍ പാകിസ്താന്റെ സഹായമില്ലാതെ തന്നെ ഇന്ത്യക്കു ഫൈനലില്‍ കടക്കാം. എന്നാല്‍ മറിച്ചാണെങ്കില്‍ പാകിസ്താന്റെ സഹായം രോഹിത് ശര്‍മയ്ക്കും സംഘത്തിനും ആവശ്യമായി വരും. നിലവില്‍ ഡബ്ല്യുടിസി പോയിന്റ് ടേബിളില്‍ 63.33 പോയിന്റ് ശതമാനവുമായി സൗത്താഫ്രിക്കയാണ് തലപ്പത്തുള്ളത്. ഫൈനലിലേക്കു ഏറ്റവും ഫേവറിറ്റും അവര്‍ തന്നെയാണ്.

PAKISTAN TEAM

എന്നാല്‍ ഈയാഴ്ച മുതല്‍ സ്വന്തം നാട്ടില്‍ പാകിസ്താനുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ് സൗത്താഫ്രിക്ക. എന്നാല്‍ ഈ പരമ്പര ഷാന്‍ മസൂദ് നയിക്കുന്ന പാക് ടീം 2-0നു തൂത്തുവാരിയാല്‍ അതു ഇന്ത്യക്കു ഗുണം ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ സൗത്താഫ്രിക്കയുടെ പോയിന്റ് ശതമാനം 52.78ലേക്കു താഴുകയും ചെയ്യും.

ഇങ്ങനെ വന്നാല്‍ ഫൈനലില്‍ കടക്കാന്‍ ഓസ്‌ട്രേലിയയുമായുള്ള അടുത്ത രണ്ടു ടെസ്റ്റുകളിലും ഇന്ത്യക്കു വിജയിക്കണമെന്നില്ല. രണ്ടെണ്ണത്തില്‍ ഒന്നില്‍ ജയിച്ചാലും സൗത്താഫ്രിക്കയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ മുന്നില്‍ കയറാനും ഫൈനലിലേക്കു മുന്നേറാനും ഇന്ത്യക്കു സാധിക്കും. സ്വന്തം നാട്ടില്‍ സൗത്താഫ്രിക്കയെ ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരുകയെന്നത് പാകിസ്താനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരിക്കും.

എന്നാല്‍ കഴിഞ്ഞ ദിവസം സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ സൗത്താഫ്രിക്കയെ 3-0നു തൂത്തുവാരാനായത് പാക് പടയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തും. ഈ പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരിക്കും 26ന് സെഞ്ചൂറിയനില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പാകിസ്താന്‍ ഇറങ്ങുന്നത്.

Story first published: Monday, December 23, 2024, 11:22 [IST]
Other articles published on Dec 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+