Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കിരീടം ആര്‍ക്ക്? ഒരു പോരാട്ടം വിധി നിര്‍ണയിക്കും- പ്രവചിച്ച് മൈക്ക് ഹെസ്സന്‍

1

ഇംഗ്ലണ്ടില്‍ ഈ മാസം 18ന് നടക്കാനിരിക്കുന്ന ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഐസിസി ടൂര്‍ണമെന്റായതിനാല്‍ തന്നെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ലോകകപ്പ് ഫൈനലിനു തുല്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫൈനലിന്റെ വിധി നിര്‍ണയിക്കുക എന്തായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് ടീമിന്റെ മുന്‍ മുഖ്യ കോച്ചും ഇപ്പോള്‍ ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡയറക്ടറുമായ മൈക്ക് ഹെസ്സന്‍. ഇംഗ്ലണ്ടിലെ സതാംപ്റ്റണാണ് കലാശക്കളിക്കു ആതിഥേയത്വം വഹിക്കുന്നത്.

 നിര്‍ണായക പോരാട്ടം

നിര്‍ണായക പോരാട്ടം

ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരും ന്യൂസിലാന്‍ഡിന്റെ സ്വിങ് ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും ഫൈനലിന്റെ വിധി നിര്‍ണയിക്കുകയെന്നു ഹെസ്സന്‍ ചൂണ്ടിക്കാട്ടി. സ്വിങ് ചെയ്യുന്ന ബോളുകള്‍ക്കെതിരേ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്ന് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. സതാംപ്റ്റനില്‍ ബോള്‍ സ്വിങ് ചെയ്യുമെന്നതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു അതു വെല്ലുവിളിയായി മാറും. ന്യൂസിലാന്‍ഡിന്റെ പേസര്‍മാരെ ഇന്ത്യന്‍ മുന്‍നിര നന്നായി നേരിടുകയാണെങ്കില്‍ ഫലം അവര്‍ക്കു അനുകൂലമായി മാറിയേക്കുമെന്നു ഹെസ്സന്‍ വിലയിരുത്തി.

 ക്യാപ്റ്റന്‍സിയുടെ മാറ്റുരയ്ക്കല്‍

ക്യാപ്റ്റന്‍സിയുടെ മാറ്റുരയ്ക്കല്‍

വിരാട് കോലി, കെയ്ന്‍ വില്ല്യംസണ്‍ ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച ക്യാപ്റ്റനെന്നതിന്റെ മാറ്റുരയ്ക്കല്‍ കൂടിയാവും ഫൈനലെന്നു ഹെസ്സന്‍ നിരീക്ഷിച്ചു.
രണ്ടു പേരും മികച്ച ക്യാപ്റ്റന്‍മാരാണ്. മാത്രമല്ല വ്യത്യസ്തമായ ശൈലിയാണ് ഇരുവര്‍ക്കുമുള്ളത്. പതിയെ അറ്റാക്കിങ് മോഡിലേക്കു വന്ന് കൂടുതല്‍ സമയം എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇഷ്ടപ്പെടുന്ന ക്യാപ്റ്റനാണ് കെയ്ന്‍. എന്നാല്‍ വിരാട് തന്റെ ടീമിനു മുന്‍തൂക്കം നല്‍കാന്‍ പല വഴികളിലൂടെയും നിരന്തരം ശ്രമിക്കുന്ന നായകനാണ്. മല്‍സരത്തിന്റെ ഓരോ ദിവസവും വിക്കറ്റ് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അതിന് അനുസരിച്ച് കെയ്‌നും വിരാടും എങ്ങനെയാണ് തന്ത്രങ്ങളിലും മാറ്റം വരുത്തുകയെന്നത് വലിയ താല്‍പ്പര്യത്തോടെയാണ് താന്‍ ഉറ്റുനോക്കുന്നതെന്നും ഹെസ്സന്‍ വിശദമാക്കി.

 ഫൈനലിന്റെ തയ്യാറെടുപ്പ്

ഫൈനലിന്റെ തയ്യാറെടുപ്പ്

ഫൈനലില്‍ ഇന്ത്യയെ അപേക്ഷിച്ച് മികച്ച തയ്യാറെടുപ്പ് നടത്തിയത് ന്യൂസിലാന്‍ഡാണെന്നു പല മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റ് പരമ്പരകളില്‍ കളിക്കുന്നത് കിവിസീനു മേല്‍ക്കൈ നല്‍കുമെന്നാണ് ഇവരുടെ അഭിപ്രായം.
എന്നാല്‍ ഇന്ത്യയുടെ കാര്യമെടുത്താല്‍ ഫൈനലിനു മുമ്പ് മല്‍സരങ്ങളൊന്നും കളിക്കുന്നില്ല. പരിശീലന സെഷനുകള്‍ മാത്രമാണ് ഇന്ത്യക്കു തയ്യാറെടുപ്പ് നടത്താനുള്ള ഏക മാര്‍ഗം. നിലവില്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം ക്വാറന്റീനില്‍ കഴിയുകയാണ്. വൈകാതെ താരങ്ങള്‍ പരിശീലനം ആരംഭിക്കും.

Story first published: Sunday, June 6, 2021, 13:23 [IST]
Other articles published on Jun 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+