Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND v ENG: ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്‌നെസ് മുതലെടുക്കും! മുന്നറിയിപ്പുമായി മുന്‍ നായകന്‍ കുക്ക്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണിലെ ആദ്യ പരമ്പരയ്‌ക്കൊരുങ്ങുകയാണ് നിലവിലെ റണ്ണറപ്പുകളായ ടീം ഇന്ത്യ. ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ അടുത്ത മാസം കളിക്കുന്നത്. ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്‌നെസ് മുതലെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നു ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക് വ്യക്തമാക്കി.

ഇരുടീമുകളും വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും പരമ്പരയെ സമീപിക്കുക. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനു തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടാവട്ടെ ന്യൂസിലാന്‍ഡുമായുളള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 0-1നു പരാജയപ്പെട്ട ശേഷമാണ് ഇന്ത്യക്കെതിരേ കച്ചമുറുക്കുന്നത്.

 മൂവിങ് ബോളുകള്‍

മൂവിങ് ബോളുകള്‍

ഇന്ത്യ ശക്തമായ ടീമാണ്. എന്നാല്‍ പിച്ചില്‍ ബോളിനു മൂവ്‌മെന്റ് ലഭിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനു വിജയം ്പ്രതീക്ഷിക്കാം. ഈര്‍പ്പുള്ള പിച്ചിലായിരിക്കും ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ടെസ്റ്റുകളെങ്കില്‍ ഇന്ത്യക്കെതിരേ ബൗള്‍ ചെയ്യുന്നത് ഇംഗ്ലീഷ് പേസര്‍മാര്‍ ആസ്വദിക്കും. ഇന്ത്യയുടേത് ലോകോത്ത ബാറ്റിങ് യൂനിറ്റാണെന്നത് സത്യമാണ്. പക്ഷെ അവരുടെ വലിയ വീക്ക്‌നെസ് മൂവിങ് ബോളുകള്‍ നേരിടുന്നതിലാണ്. ഇതു മുതലാക്കിയാല്‍ ഇംഗ്ലണ്ടിനു വിജയം പ്രതീക്ഷിക്കാമെന്നും കുക്ക് നിരീക്ഷിച്ചു.

 ഫൈനലിലെ ടീം സെലക്ഷന്‍

ഫൈനലിലെ ടീം സെലക്ഷന്‍

ന്യൂസിലാന്‍ഡിനെതിരായ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടീം സെലക്ഷന്‍ ശരിയായില്ലെന്നു കുക്ക് ചൂണ്ടിക്കാട്ടി. ഫൈനലിനു മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ടീമിന്റെല ആത്മവിശ്വാസമാണ് കാണിക്കുന്നത്. എന്നാല്‍ ഒരുപാട് മഴ പെയ്യുമെന്നും പിച്ചില്‍ മൂവ്‌മെന്റ് ഉണ്ടാവുമെന്നറിഞ്ഞിട്ടും അവര്‍ രണ്ടു സ്പിന്നര്‍മാര്‍ കളിപ്പിച്ചു. ഇവിടെയാണ് പിഴച്ചത്. ഇന്ത്യയുടേ ലോകോത്തര സ്പിന്നര്‍മാരാണെങ്കിലും പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് ഒരു പേസറെക്കൂടി ഉള്‍പ്പെടുത്തുന്നതായിരുന്നു ഉചിതമെന്നും കുക്ക് വിശദമാക്കി.

 2007നു ശേഷമുള്ള ആദ്യ പരമ്പര

2007നു ശേഷമുള്ള ആദ്യ പരമ്പര

2007നു ശേഷമുള്ള ആദ്യത്തെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ഇത്തവണ ലക്ഷ്യമിടുന്നത്. 2007നു ശേഷം ഇവിടെ കളിച്ച മൂന്നു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ പരാജയമേറ്റുവാങ്ങി.
2011ല്‍ 0-4നും 2014ല്‍ 1-3നും 2018ല്‍ 1-4നും ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. ഈ വര്‍ഷമാദ്യം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ടിനെ 3-1നു തകര്‍ത്തുവിടാന്‍ കോലിക്കും സംഘത്തിനുമായിരുന്നു. ഈ വിജയം വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കു ഏറെ ആത്മവിശ്വാസം നല്‍കും.

 ഞങ്ങളൊന്നു പറയട്ടെ...

ഞങ്ങളൊന്നു പറയട്ടെ...

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടത് അവരുടെ പേസ് ബൗളിങ് നിരയെ മാത്രമാണ്. ഇതിഹാസ ജോടികളായ ജെയിംസ് ആന്‍ഡേഴ്‌സന്‍- സ്റ്റുവര്‍ട്ട് ബ്രോഡ് സഖ്യത്തെ മികച്ച രീതിയില്‍ നേരിടാനായാല്‍ ഇന്ത്യക്കു വിജയം സ്വപ്‌നം കാണാം. ഇംഗ്ലണ്ടിന്റെ ബാറ്റിങ് ലൈനപ്പ് അത്ര ശക്തമല്ല. ക്യാപ്റ്റന്‍ ജോ റൂട്ട്, ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ മാത്രമേ ഇന്ത്യ ഭയക്കേണ്ടതുള്ളൂ.

Story first published: Friday, July 2, 2021, 13:04 [IST]
Other articles published on Jul 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+