WTC: ഇന്ത്യന്‍ ഡബിള്‍ സെഞ്ച്വറി വീരന്‍ രോഹിത്തും കോലിയുമല്ല, അത് മായങ്കാണ്!- ലിസ്റ്റ് നോക്കാം
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. 18നാണ് സതാംപ്റ്റണില്‍ വച്ച് ടെസ്റ്റിലെ ലോക കിരീടത്തിനു വേണ്ടി ഇന്ത്യയും ന്യൂസിലാന്‍ഡും പോരടിക്കുന്നത്. രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ ഫൈനലിലേക്കു യോഗ്യത നേടിയത്. പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു. കിവീസാവട്ടെ രണ്ടാംസ്ഥാനക്കാരായിരുന്നു.
ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ നാലു ഡബിള്‍ സെഞ്ച്വറികളാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു നേടാനായത്. ആരൊക്കെയാണ് ഇന്ത്യക്കായി ഡബിള്‍ നേടിയതെന്നു നമുക്കു നോക്കാം.

മായങ്ക് അഗര്‍വാള്‍ (243, എതിരാളി- ബംഗ്ലാദേശ്)
ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ 243 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ലിസ്റ്റിലെ ഒന്നാമന്‍. ഇന്‍ഡോറില്‍ നടന്ന ടെസ്റ്റിലായിരുന്നു അദ്ദേഹം 330 ബോളുകളില്‍ നിന്നും 243 റണ്‍സെടുത്തത്. അജിങ്ക്യ രഹാനെയോടൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ മായങ്ക് ടീമിനെ ആറു വിക്കറ്റിന് 493 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിക്കുകയും ചെയ്തിരുന്നു.
28 ബൗണ്ടറികളും എട്ടു സിക്‌സറുകളുമുള്‍പ്പെട്ടതായിരുന്നു ഓപ്പണറുടെ ഇന്നിങ്‌സ്. ഈ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 130 റണ്‍സിനും ബംഗ്ലാദേശിനെ തകര്‍ത്തുവിടുകയും ചെയ്തു.

വിരാട് കോലി (254, സൗത്താഫ്രിക്ക)
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പൂനെയില്‍ പിറന്നത്. മല്‍#സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 601 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ അമരക്കാരനായത് കോലിയായിരുന്നു. 254 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 108 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ മികച്ച പിന്തുണയേകി.
33 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെടെയായിരുന്നു കോലി 254 റണ്‍സ് നേടിയത്. മല്‍സരത്തില്‍ വന്‍ മാര്‍ജിനില്‍ ഇന്ത്യ ജയം കൊയ്തിരുന്നു. ഇന്നിങ്‌സിനും 137 റണ്‍സിനുമായിരുന്നു കോലിപ്പടയുടെ വിജയം. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ നായകനായിരുന്നു.

രോഹിത് ശര്‍മ (212, സൗത്താഫ്രിക്ക)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇതേ പരമ്പരയില്‍ തന്നെ രോഹിത് ശര്‍മയും ഇന്ത്യക്കു വേണ്ടി ഡബിള്‍ സെഞ്ച്വറിയടിച്ചിരുന്നു. ഓപ്പണറായി അദ്ദേഹം പരീക്ഷിക്കപ്പെട്ട ആദ്യ പരമ്പര കൂടിയായിരുന്നു ഇത്. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു ഹിറ്റ്മാന്‍ 212 റണ്‍സുമായി മിന്നിച്ചത്.
ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സെഷനില്‍ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സഹായത്തോടെ രോഹിത് ഇന്ത്യയെ കരകയറ്റി. ഒരു ഘട്ടത്തില്‍ മൂന്നിന് 39 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റില്‍ രോഹിത്- രഹാനെ ജോടി 267 റണ്‍സ് അടിച്ചെടുത്തു. 255 ബോളില്‍ 28 ബൗണ്ടറികളും ആറു സിക്‌സറുമടക്കമായിരുന്നു രോഹിത് 212 റണ്‍സ് നേടിയത്. ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ ഒമ്പതു വിക്കറ്റിന് 497 റണ്‍സിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. മല്‍സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 202 റണ്‍സിനും ജയിച്ചിരുന്നു.

മായങ്ക് അഗര്‍വാള്‍ (215, സൗത്താഫ്രിക്ക)
ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ ഹോം ടെസ്റ്റ് സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു. വിശാഖപട്ടണത്തു നടന്ന ഈ ടെസ്റ്റില്‍ റണ്‍മഴയ്ക്കു ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായി. ഓപ്പണിങ് വിക്കറ്റില്‍ 317 റണ്‍സ് ഇന്ത്യ അടിച്ചെടുത്തിരുന്നു. മായങ്ക്- രോഹിത് ജോടി ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു.
മായങ്ക് 371 ബോളില്‍ 215 റണ്‍സാണ് നേടിയത്. 23 ബൗണ്ടറികളും ആറു സിക്‌സറുകളുമടക്കമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിന് 502 റണ്‍സ് പടുത്തുയര്‍ത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications