Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഫൈനലിനരികെ സൗത്താഫ്രിക്ക!! ഇനിയാര്? ഇന്ത്യ പ്രതീക്ഷിക്കണോ, സാധ്യത ഇങ്ങനെ

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ടിക്കറ്റിനായുള്ള പോരാട്ടം മുറുകുകയാണ്. അടുത്ത വര്‍ഷം ജൂണിലാണ് റെഡ് ബോള്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കിരീടപ്പോര് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്നത്. ഫൈനലിനെക്കുറിച്ചുള്ള ചിത്രം ഏറെക്കുറെ തെളിഞ്ഞു കഴിഞ്ഞു.

പ്രധാനമായും മൂന്നു ടീമുകളാണ് ഇപ്പോള്‍ ഫൈനലിനു വേണ്ടി രംഗത്തുള്ളതെന്നു കാണാം. സൗത്താഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര കഴിഞ്ഞതോടെ സൗത്താഫ്രിക്ക ഏറെക്കുറെ ഫൈനലില്‍ സീറ്റുറപ്പിച്ചുവെന്നു തന്നെ പറയാന്‍ സാധിക്കും. ഇന്ത്യയടക്കം ടോപ്പ് ത്രീയിലുള്ള ടീമുകളുടെ ഫൈനല്‍ സാധ്യത ഇപ്പോള്‍ എത്ര ശതമാനം വീതമാണെന്നു നമുക്കു പരിശോധിക്കാം.

SOUTH AFRICA TEAM

സൗത്താഫ്രിക്ക ഫൈനലിലേക്ക്

ശ്രീലങ്കയുമായി നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതോടെ ടെംബ ബവുമ നയിക്കുന്ന സൗത്താഫ്രിക്കന്‍ ടീം ഫൈനലിന് കൈയെത്തുംദൂരത്താണ്. നിലവില്‍ അവരുടെ ഫൈനല്‍ സാധ്യത 98 ശതമാനമാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇനി അവരുടെ ഫൈനല്‍ പ്രവേശനം തടയുകയെന്നത് ഏറെക്കുറെ അസാധ്യമാണെന്നു പറയാം.

ശ്രീലങ്കയുമായുള്ള പരമ്പരയിലെ ഗംഭീര വിജയമാണ് സൗത്താഫ്രിക്കയെ ആദ്യമായി ഡബ്ല്യുടിസി കിരീടത്തിന് ഒരുപടി കൂടി അടുത്ത് എത്തിച്ചിരിക്കുന്നത്. ഡര്‍ബനിലെ ആദ്യ ടെസ്റ്റില്‍ 233 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് സൗത്താഫ്രിക്കന്‍ ടീം സ്വന്തമാക്കിയത്. അതിനു ശേഷം ക്വെബെറയിലെ രണ്ടാം ടെസ്റ്റിലും അവര്‍ വിജയം ആവര്‍ത്തിക്കുകയായിരുന്നു. 109 റണ്‍സിനാണ് രണ്ടാമങ്കത്തില്‍ സൗത്താഫ്രിക്ക വിജയക്കൊടി നാട്ടിയത്.

ഡബ്ല്യുടിസി ഫൈനലിനു മുമ്പ് സൗത്താഫ്രിക്കയ്ക്കു ഇനി രണ്ടു ടെസ്റ്റുകള്‍ കൂടിയാണ് ബാക്കിയുള്ളത്. ഇതില്‍ ഒന്നില്‍ മാത്രം ജയിക്കാനായാല്‍ അവര്‍ ഫൈനലിലേക്കു മുന്നേറും. മറ്റൊരു ടീമിനും പോയിന്റ് ശതമാനത്തില്‍ അവരെ പിന്തള്ളാന്‍ സാധിക്കില്ല. നിലവില്‍ സൗത്താഫ്രിക്കയുടെ പോയിന്‍റ് ശതമാനം 63.3 ആണ്. ഡബ്ല്യുടിസിയുടെ ഈ സൈക്കിളില്‍ 10 ടെസ്റ്റുകളില്‍ ജയിച്ച അവര്‍ ആറിലും ജയിച്ചപ്പോള്‍ മൂന്നെണ്ണത്തിലാണ് തോല്‍വി വഴങ്ങിയത്. ശേഷിച്ച ഒന്നില്‍ സമനില വഴങ്ങുകയും ചെയ്തു.

ഫൈനലിലെ മറ്റു ടീമുകള്‍ ആരെല്ലാം?

ഡബ്ല്യുടിസി ഫൈനലിലെ രണ്ടു ടീമുകളില്‍ ഒന്ന് സൗത്താഫ്രിക്ക ആയിരിക്കുമെന്നു ഉറപ്പായതോടെ മറ്റൊരു ടീം ആരാവുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലിലെത്തിയ ഇന്ത്യയുമാണ് ഇതിനു വേണ്ടി രംഗത്തുള്ളത്.

ഈ ടീമുകളില്‍ ഓസ്‌ട്രേലിയയുടെ ഫൈനല്‍ സാധ്യത 89 ശതമാനവും ഇന്ത്യയുടേത് വെറും 12 ശതമാനവുമാണെന്നു കാണാം. നാലാമതുള്ള ശ്രീലങ്കയുടെ സാധ്യത വെറും 0.4 ശതമാനമാണ്. അതുകൊണ്ടു തന്നെ ലങ്ക ഫൈനലിലുണ്ടാവില്ലെന്നു നമുക്കു ഈ ഘട്ടത്തില്‍ പറയാം.

INDIAN TEST TEAM

ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ഡബ്ല്യുടിസി ഫൈനലിനു മുമ്പ് ഇന്ത്യയുടെ അവസാന പരമ്പരയും ഇതു തന്നെയാണ്. അഞ്ചു ടെസ്റ്റുകളിലെ ആദ്യത്തേതില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാമത്തേതില്‍ ജയിച്ച് ഓസ്‌ട്രേലിയ 1-1നു ഒപ്പമെത്തിയിരിക്കുകയാണ്.

ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ജയിക്കുകയെന്നതാണ് ഫൈനലിലെത്താന്‍ ഇന്ത്യക്കു മുന്നിലുള്ള ഒരു വഴി. രണ്ടാമത്തേത് രണ്ടു ടെസ്റ്റുകളില്‍ ജയിച്ച് ഒന്നില്‍ സമനില നേടിയെടുക്കുകയെന്നതാണ്. എന്നാല്‍ ഇവ രണ്ടിനും സാധിച്ചില്ലെങ്കില്‍ ശ്രീലങ്ക, പാകിസ്താന്‍ എന്നീ ടീമുകളുടെ സഹായം ഇന്ത്യക്കു ആവശ്യമായി വരും.

അതേസമയം, ഓസ്‌ട്രേലിയയുടെ ഫൈനല്‍ സാധ്യത നോക്കിയാല്‍ ഫൈനലിനു മുമ്പ് അവര്‍ക്കു അഞ്ചു ടെസ്റ്റുകളാണ് ബാക്കിയുള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ ജയിച്ചാല്‍ കംഗാരുപ്പട ഫൈനലിലേക്കു കുതിക്കും. ഇന്ത്യ പുറത്താവുകയും ചെയ്യും. ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 60.7ഉം ഇന്ത്യയുടേത് 57.3ഉം ആണ്.

Story first published: Tuesday, December 10, 2024, 12:56 [IST]
Other articles published on Dec 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+