Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കപ്പടിക്കാന്‍ കോലിപ്പട, ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് യുകെയിലെത്തും

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജൂണ്‍ മൂന്നിന് യുകെയിലെത്തും. ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും ഇന്ത്യന്‍ സംഘം ഇവിടെയെത്തുകയെന്നു ഐസിസി അറിയിച്ചു. ജൂണ്‍ 18നാണ് ലോകം ഉറ്റുനോക്കുന്ന കലാശക്കളി. സതാംപ്റ്റണിലെ ഹാംഷെയര്‍ ബൗളില്‍ വച്ചാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

1

നെഗറ്റീവ് പിസിആര്‍ ടെസ്റ്റിന്റെ തെളിവുകളും യുകെയിലേക്കു വരുന്ന ഇന്ത്യന്‍ താരങ്ങള്‍ കൈവശം കരുതണം. നിലവില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ രണ്ടാഴ്ചത്തെ ക്വാറന്റീനില്‍ കഴിയുകയാണ് ഇന്ത്യന്‍ ടീം. കൃത്യമായ ഇടവേളകളില്‍ താരങ്ങളെ കൊവിഡ് പരിശോധനകള്‍ക്കും വിധേയരാക്കുന്നുണ്ട്.

യുകെയിലെത്തിയാലുടന്‍ ഫൈനല്‍ വേദിയായ സതാംപ്റ്റണിലെ ഹോട്ടലിലേക്കു മാറ്റും. ഇവിടെ വച്ച് വീണ്ടും ഇവര്‍ക്കു നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. കൂടാതെ പരിശോധനകള്‍ക്കും വിധേയരാവും. ഓരോ റൗണ്ട് നെഗറ്റീവ് ടെസ്റ്റുകള്‍ക്കു ശേഷവും ചെറിയ തോതില്‍ തുടങ്ങി ക്രമേണ വര്‍ധിക്കുന്ന രീതിയില്‍ കളിക്കാരെ പരിശീലനത്തിനു അനുവദിക്കും. തുടക്കത്തില്‍ ചെറിയ ഗ്രൂപ്പുകളിലായി തിരിച്ചായിരിക്കും താരങ്ങളെ വ്യായാമം ചെയ്യാന്‍ അനുവദിക്കുക. ഈ സമയത്തെല്ലാം എല്ലാവരും ബയോ ബബ്‌ളിനുള്ളില്‍ തന്നെയായിരിക്കും.

ന്യൂസിലാന്‍ഡ് ടീം നേരത്തേ തന്നെ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി അവര്‍ ഇവിടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിലേറെയായി നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഇന്ത്യയും കിവീസും ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുന്നത്. ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ ന്യൂസിലാന്‍ഡിനായിരുന്നു രണ്ടാംസ്ഥാനം.

Story first published: Saturday, May 29, 2021, 18:42 [IST]
Other articles published on May 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+