Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇനി ഫൈനലില്‍ ഒഴിവാക്കാനാവില്ല- ഫിഫ്റ്റിയുമായി ജഡ്ഡു, ബൗളിങില്‍ മിന്നി സിറാജ്!

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിള്ള ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഈയാഴ്ച ആരംഭിക്കുകയാണ്. 18 മുതലാണ് സതാംപ്റ്റണില്‍ വച്ച് ഇരുടീമുകളും ടെസ്റ്റിലെ ലോക കിരീടത്തിനു വേണ്ടി ഏറ്റുമുട്ടുക. ഫൈനലില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ എങ്ങനെയായിരിക്കുമെന്നു വ്യത്യസ്തല്ല. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന സ്ഥിരം ശൈലി തന്നെ പിന്തുടരുമോ അല്ലെങ്കില്‍ നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെടുന്ന ടീം കോമ്പിനേഷന്‍ പരീക്ഷിക്കുമോയെന്നു കാത്തിരുന്നു കാണണം.

ആദ്യത്തെ കോമ്പിനേഷനാണെങ്കില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ രണ്ടാം സ്പിന്നറായി കളിക്കും. മറിച്ച് രണ്ടാമത്തെ ടീം കോമ്പിനേഷനാണെങ്കില്‍ മുഹമ്മദ് സിറാജ് നാലാം പേസറായി എത്തുകയും ജഡേജ പുറത്തിരിക്കുകയും ചെയ്യും. എന്നാല്‍ ഫൈനലിനു മുന്നോടിയായുള്ള ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ തിളങ്ങി ഇരുവരും ടീമിലെ സ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.

 ജഡേജയ്ക്കു അപരാജിത ഫിഫ്റ്റി

ജഡേജയ്ക്കു അപരാജിത ഫിഫ്റ്റി

ഫൈനലില്‍ തന്റെ സാന്നിധ്യം ടീമിനു കൂടുതല്‍ കരുത്തേകുമെന്ന് മികച്ച ബാറ്റിങ് പ്രകടനത്തിലൂടെയാണ് ജഡേജ തെളിയിച്ചിരിക്കുന്നത്. മല്‍സരത്തിന്റെ മൂന്നാംദിനം അദ്ദേഹം അപരാജിത ഫിഫ്റ്റി നേടി. 74 ബോളുകളില്‍ നിന്നും പുറത്താവാതെ 54 റണ്‍സാണ് ജഡ്ഡു നേടിയത്. ബിസിസിഐയാണ് ഇക്കാര്യം തങ്ങളുടെ ടിറ്റര്‍ ഹാന്റിലിലൂടെ പങ്കുവച്ചിരിക്കുന്നത്.
കളിയില്‍ നിന്നുള്ള വീഡിയോയും ഇതോടൊപ്പമുണ്ട്. ഇശാന്ത് ശര്‍മയ്‌ക്കെതിരേ മനോഹരമായ കവര്‍ഡ്രൈവ് ജഡേജ പായിക്കുന്നതും ഇതില്‍ കാണാം.

 ജഡേജയുടെ തിരിച്ചുവരവ്

ജഡേജയുടെ തിരിച്ചുവരവ്

ഇന്ത്യന്‍ ടീമിലേക്കുള്ള ജഡേജയുടെ മടങ്ങിരവ് കൂടിയാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍. ഈ വര്‍ഷമവസാനം ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അദ്ദേഹം അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്. എന്നാല്‍ ജനുവരിയില്‍ സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ കൈയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്നു ജഡ്ഡു പിന്‍മാറുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ്, ഏകദിനം, ടി20 പരമ്പരകള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമായിരുന്നു ജഡേജ ക്രിക്കറ്റിലേക്കു മടങ്ങിവന്നത്.

 സിറാജും തിളങ്ങി

സിറാജും തിളങ്ങി

സിറാജും ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ മികച്ച ബൗളിങ് പ്രകടനം നടത്തി. 22 റണ്‍സിന് രണ്ടു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഇത് ഫൈനലിലെ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുപ്പില്‍ ടീം മാനേജ്‌മെന്റിനു തലവേദനയാവും.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ഫൈനലില്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നുറപ്പാണ്. മൂന്നാം പേസറുടെ സ്ഥാനത്തേക്കു ഇഷാന്തും സിറാജും തമ്മിലാണ് മല്‍സരം നടക്കുന്നത്. ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിലെ പ്രകടനം ഇഷാന്തിനു മേല്‍ സിറാജിനു മുന്‍തൂക്കം നല്‍കിയേക്കും.

 റിഷഭിനു സെഞ്ച്വറി, ഗില്ലും മിന്നി

റിഷഭിനു സെഞ്ച്വറി, ഗില്ലും മിന്നി

ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിന്റെ രണ്ടാംദിനം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ബാറ്റിങില്‍ കസറിയിരുന്നു. റിഷഭ് 84 ബോളില്‍ പുറത്താവാതെ 121 റണ്‍സാണ് അടിച്ചെടുത്തത്. ഗില്ലാവട്ടെ 85 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.
റിഷഭിന്റെ സ്ഥാനമുറപ്പാണെങ്കിലും രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഗില്ലും മായങ്ക് അഗര്‍വാളും പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗില്‍ മികച്ച പ്രകടനത്തിലൂടെ തന്റെ സ്ഥാനം ഏറക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്.

Story first published: Monday, June 14, 2021, 12:32 [IST]
Other articles published on Jun 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+