Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇംഗ്ലണ്ടിനെതിരേ പുജാര വേണ്ട! പുറത്തിരുത്തണം- കാരണങ്ങള്‍ അറിയാം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പടിക്കല്‍ കലമുടച്ച ടീം ഇന്ത്യ ഇനി രണ്ടാം സീസണിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ്. ഇംഗ്ലണ്ടുമായാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യയുടെ ആദ്യ പരമ്പര. ആഗസ്റ്റിലാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്കു കനത്ത വെല്ലുവിളി തന്നെയാണ്.

ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ പരാജയപ്പെട്ട ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാവും ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഇറങ്ങുക. മോശം ഫോമിലുള്ള ചിലരെ ഒഴിവാക്കിയേക്കും. അക്കൂട്ടത്തില്‍ ഇന്ത്യ മാറ്റിനിര്‍ത്തേണ്ട താരമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലായി 23 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ഇംഗ്ലണ്ടിനെതിരേ പുജാരയെ പുറത്തിരുത്തണമെന്നു പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

 വലിയ സ്‌കോറുകളില്ല

വലിയ സ്‌കോറുകളില്ല

2020 മുതല്‍ കളിച്ച കഴിഞ്ഞ മൂന്നു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യക്കു വേണ്ടി വലിയ സ്‌കോറുകളൊന്നും പുജാരയ്ക്കു ചൂണ്ടിക്കാണിക്കാനില്ല. നിര്‍ണായകമായ ഫൈനലിലും അദ്ദേഹം നിരാശപ്പെടുത്തി. 2019വരെയുള്ള പുജാരയുടെ ടെസ്റ്റ് ശരാശരി 46.09 ആയിരുന്നു. എന്നാല്‍ 2020നു ശേഷം അത് 30.33 ആയി കുറഞ്ഞിട്ടുണ്ട്. 2021ല്‍ കളിച്ച 12 ഇന്നിങ്‌സുകളില്‍ നാലു ഫിഫ്റ്റികള്‍ മാത്രമേ പുജാര നേടിയിട്ടുള്ളൂ.
അവസാനത്തെ 30 ഇന്നിങ്‌സുകളിലും അദ്ദേഹം സെഞ്ച്വറി നേടിയിട്ടില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നൊയാണ്.

 മെച്ചപ്പെടുത്താന്‍ അവസരം

മെച്ചപ്പെടുത്താന്‍ അവസരം

കഴിഞ്ഞ ടെസ്റ്റുകളില്‍ തനിക്കു എവിടെയാണ് പിഴച്ചതെന്നു പരിശോധിച്ച് അതു മെച്ചപ്പെടുത്താന്‍ പുജാരയ്ക്കു അവസരം നല്‍കേണ്ടതുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹം. എന്നിട്ടും അദ്ദേഹത്തിനു തുടര്‍ച്ചയായി പിഴവുകള്‍ സംഭവിക്കുന്നതിലാണ് ആശ്ചര്യം.
കണക്കുകളെടുത്താല്‍ കഴിഞ്ഞ 39 ഇന്നിങ്‌സുകലില്‍ 15ലും ക്യാച്ച് നല്‍കിയാണ് പുജാര പുറത്തായിട്ടുള്ളത്. ഇത് പുനപ്പരിശോധിച്ച് എവിടെയാണ് തനിക്കു വീക്ക്‌നെസുള്ളതെന്നു മനസ്സിലാക്കി പുജാരയ്ക്കു ശക്തമായി തിരിച്ചുവരാന്‍ അവസരം നല്‍കണം. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേ അദ്ദേഹത്തിനു ബ്രേക്ക് അത്യാവശ്യവുമാണ്.

 അവരും കഴിവ് തെളിയിക്കട്ടെ

അവരും കഴിവ് തെളിയിക്കട്ടെ

പുജാര തീര്‍ച്ചയായും ടെസ്റ്റ് ടീമിന് വലിയ മുതല്‍ക്കൂട്ട് തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍ നിലവിലെ ഫോമില്‍ അദ്ദേഹം ടീമിനു ബാധ്യതയായിരിക്കുകയാണ്. കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി തുടങ്ങിയ ഒരുപിടി മികച്ച താരങ്ങള്‍ അവസരം ലഭിക്കാതെ ടീമിനു പുറത്തിരിക്കുകയാണ്.
പുജാരയ്ക്കു പകരം ഇവര്‍ക്കു തങ്ങളുടെ കഴിവ് തെളിയിക്കാന്‍ ഇന്ത്യ അവസരം നല്‍കിയേ തീരൂ. കാരണം വളരെ കടുപ്പമേറിയ പരമ്പരയായിരിക്കും ഇംഗ്ലണ്ടിനെതിരേയുള്ളത്. മോശം ഫോമിലൂടെ കടന്നുപോവുന്ന പുജാരയ്ക്കു വീണ്ടും അവസരങ്ങള്‍ നല്‍കുന്നതിനു പകരം മറ്റുള്ളവര്‍ക്കു അവസരം നല്‍കുന്നതാവും ഇന്ത്യക്കു ഗുണം ചെയ്യുക.

Story first published: Monday, June 28, 2021, 12:18 [IST]
Other articles published on Jun 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+