Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: 2025ലെ അടുത്ത കലാശപ്പോരിലും ഇന്ത്യ കളിക്കുമോ? ഈ മൂന്നു പേര്‍ അന്നും ടീമിലുണ്ടാവും

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടരെ രണ്ടാം തവണയും ഫൈനലില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് ടീം ഇന്ത്യ. 2021ല്‍ ന്യൂസിലാന്‍ഡിനു മുന്നിലായിരുന്നു പടിക്കല്‍ കലമുടച്ചതെങ്കില്‍ ഇത്തവണ അതു സംഭവിച്ചത് ഓസ്‌ട്രേലിയക്കു മുന്നിലുമായിരുന്നു. രണ്ടു തവണയും എതിരാളികള്‍ക്കു കാര്യമായ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ കിരീടം അടിയറവച്ചത്. ഓവലില്‍ 444 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഓസീസ് നല്‍കിയത്.

നാലാദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ അദ്ഭുത വിജയം സ്വപ്‌നം കണ്ടിരുന്നു. കാരണം ഏഴു വിക്കറ്റ് ശേഷിക്കെ അവസാന ദിനം ഇന്ത്യക്കു ജയിക്കാന്‍ 280 റണ്‍സ് മതിയായിരുന്നു. പക്ഷെ ചീട്ടുകൊട്ടാരം കണക്കെ അഞ്ചാം ദിനം ആദ്യ സെഷനില്‍ തന്നെ ഇന്ത്യ തകര്‍ന്നടിഞ്ഞു. 70 റണ്‍സിനിടെ ഏഴു വിക്കറ്റുകളാണ് ടീം നഷ്ടപ്പെടുത്തിയത്.

SHUBMAN GILL

ഇനി അടുത്ത ഡബ്ല്യുടിസി സീസണിലേക്കുള്ള പടയൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ ആദ്യം കളിക്കുന്നത്. തുടരെ മൂന്നാം സീസണിലും ഡബ്ല്യുടിസി ഫൈനലിലേക്കു യോഗ്യത നേടുകയായിരിക്കും ടീം ഇന്ത്യയുടെ സ്വപ്നം. ഇത്തവണത്തെ ഫൈനലില്‍ കളിച്ച പലരെയും 2025ലെ ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ കാണാനിടയില്ല. എന്നാല്‍ ഉറപ്പായും ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യതയുള്ള ചിലരുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലായിരിക്കും ഒരാള്‍. വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഐക്കണ്‍ താരമായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് അദ്ദേഹം. ഇത്തവണത്തെ ഡബ്ല്യുടിസി ഫൈനലില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ ഗില്ലിനായിരുന്നില്ല. ആദ്യ ഇന്നിങിസില്‍ 13 റണ്‍സെടുതത് താരം ബോളിന്റെ ദിശ മനസ്സിലാക്കാന്‍ പരാജയപ്പെട്ട് ബൗള്‍ഡാവുകയായിരുന്നു.

രണ്ടാമിന്നിങ്‌സിലാവട്ടെ 18 റണ്‍സെടുത്തു നില്‍ക്കെ കാമറൂണ്‍ ഗ്രീനിന്റെ വിവാദ ക്യാച്ചിലാണ് ഗില്‍ ക്രീസ് വിട്ടത്. എന്നാല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കവെ അദ്ദേഹം വളരെ മെച്ചപ്പെട്ട താരമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരുപക്ഷെ 2025ലെ ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി ഗില്ലിനെ കാണാനും സാധ്യതയുണ്ട്.

കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി റണ്‍വേട്ട നടത്തി ഗില്‍ ലോകമെമ്പാടും ആരാധകരെ നേടിയെടുത്തിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളും നാലു ഫിഫ്റ്റികളുമടക്കം 890 റണ്‍സായിരുന്നു 23 കാരനായ താരം വാരിക്കൂട്ടിയത്. വൈകാതെ ഇന്ത്യന്‍ കുപ്പായത്തിലും സമാനമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ താരത്തിനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

RAVINDRA JADEJA

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് 2025ലെ ഫൈനലിലും കളിക്കാനിടയുള്ള രണ്ടാമത്തെ താരം. ഇത്തവണ ഫൈനലില്‍ ടെസ്റ്റിലെ നമ്പര്‍ വണ്‍ ബൗളറായ ആര്‍ അശ്വിനെ പുറത്ത് ഇരുത്തിയാണ് ഏക സ്പിന്നറായി ജഡ്ഡുവിനെ ഇന്ത്യ കളിപ്പിച്ചത്. പക്ഷെ മല്‍സരത്തില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. ആദ്യ ഇന്നങ്‌സില്‍ വിലപ്പെട്ട 48 റണ്‍സ് സംഭാവന ചെയ്യാന്‍ ജഡേജയ്ക്കായിരുന്നു. പക്ഷെ ഇന്ത്യ റണ്‍ചേസ് നടത്തവെ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തു.

ബൗളിങിലും ജഡേജയ്ക്കു തിളങ്ങാനായില്ല. ആദ്യ ഇന്നിങ്‌സില്‍ 18 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹത്തിനു ഒരു വിക്കറ്റാണ് ലഭിച്ചത്. രണ്ടാമിന്നിങ്‌സിലാവട്ടെ 23 ഓവറുകളില്‍ മൂന്നു വിക്കറ്റും നേടി. 34 കാരനായ ജഡേജ ഇപ്പോഴും മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനാല്‍ തന്നെ അടുത്ത ഫൈനലില്‍ കൂടി കളിക്കാന്‍ സാധ്യത കൂടുതലാണ്.

യുവ പേസര്‍ മുഹമ്മദ് സിറാജാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് ബൗളിങിലെ പുതിയ കുന്തമുനയായി അദ്ദേഹം മാറിയിരിക്കുകയാണ്. 2025ലെ അടുത്ത ഫൈനലിലും ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കാന്‍ സിറാജുണ്ടാവും. 35ലേക്കു കടക്കുന്ന മുഹമ്മദ് ഷമി അടുത്ത ഫൈനലിലും കളിക്കുന്ന കാര്യം സംശയമാണ്. എന്നാല്‍ 29കാരനായ സിറാജിനു മുന്നില്‍ ഇനിയും കരിയര്‍ ബാക്കിനില്‍ക്കുകയാണ്.

ഇത്തവണത്തെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ 80 റണ്‍സ് വിട്ടുകൊടുത്ത് നാല വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. മികച്ച ഫോമിലുള്ള ഉസ്മാന്‍ ഖവാജയെ പൂജ്യത്തിനു പുറത്താക്കി ഗംഭീര തുടക്കമായിരുന്നു സിറാജ് നല്‍കിയത്. ഓസീസിന്റെ ഒന്നാമിന്നിങ്‌സില്‍ 500നുള്ളിലൊതുക്കാന്‍ സഹായിച്ചതും അദ്ദേഹമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം നോക്കുകയാണെങ്കില്‍ വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ സിറാജ് തന്നെയാണെന്നു നിസംശംയം പറയാം.

Story first published: Thursday, June 15, 2023, 15:50 [IST]
Other articles published on Jun 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+