Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇംഗ്ലണ്ടിനെതിരേ മൂന്നാമനായി പുജാരയ്ക്കു പകരം കോലി കളിക്കണം! അറിയാം കാരണങ്ങള്‍

ഇംഗ്ലണ്ടിനെതിരേ ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യ ആദ്യം കളിക്കുന്നത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ പരാജയത്തിനു ശേഷം ഇന്ത്യ കൡക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശക്കളിയില്‍ കിവികള്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു.

1

ഫൈനലില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇംഗ്ലണ്ടിനെതിരേ ഇന്ത്യയിറങ്ങുക. ബാറ്റിങില്‍ ഫ്‌ളോപ്പായ ചിലരെ ഇന്ത്യ ഒഴിവാക്കിയേക്കും. ബൗളിങിലും മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. ഫൈനലില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ താരങ്ങളിലൊരാളായിരുന്നു പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാര. രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തി. ഇതോടെ ഇംഗ്ലണ്ടിനെതിരേ പുജാരയെ ഇന്ത്യ പുറത്തിരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

മൂന്നാം നമ്പറില്‍ പുജാരയാണ് നിലവില്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഈ ലൈനപ്പില്‍ മാറ്റം വരുത്തണം. പൂജാരയ്ക്കു പകരം കോലി മൂന്നാം നമ്പറിലേക്കു വരണം. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

2

താളം നിലനിര്‍ത്താന്‍ സഹായിക്കും
കഴിഞ്ഞ ആറ്- ഏഴു വര്‍ഷങ്ങളായി പുജാരയാണ് ടെസ്റ്റില്‍ മൂന്നാമനായി കളിച്ചുകൊണ്ടിരിക്കുന്നത്. മികച്ച ഇന്നിങ്‌സുകള്‍ ഈ പൊസിഷനില്‍ അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുജാരയില്‍ നിന്നും അതുപോലെയുള്ള വലിയ ഇന്നിങ്‌സുകള്‍ കാണുന്നില്ല. മാത്രമല്ല പലപ്പോഴും ഭേദപ്പെട്ട രീതിയില്‍ ഓപ്പണര്‍മാര്‍ തുടങ്ങിയാലും പുജാര മൂന്നാമനായി ക്രീസിലെത്തിയാല്‍ ഇന്നിങ്‌സിനു വേഗം കുറയാറുണ്ട്. ഇതു കാരണം പിറകെ ബാറ്റ് ചെയ്യാനെത്തുന്നവര്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ച് റിസ്‌ക്കുള്ള ഷോട്ടുകള്‍ കളിച്ച് പലപ്പോഴും പുറത്താവുകയും ചെയ്യുന്നു.

പുജാരയ്ക്കു പകരം കോലി മൂന്നാംനമ്പറിലെത്തിയാല്‍ ഇതു പരിഹരിക്കാം. കാരണം ക്രീസിലെത്തിയാല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ ശ്രമിക്കുന്ന താരമാണ് കോലി. അതുകൊണ്ടു തന്നെ ഓപ്പണര്‍മാര്‍ തുടങ്ങിയ അതേ താളത്തില്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാന്‍ ഇതു ഇന്ത്യയെ സഹായിക്കും. മാത്രമല്ല പിന്നീട് ബാറ്റ് ചെയ്യാനെത്തുന്നവര്‍ക്കു സമ്മര്‍ദ്ദമില്ലാതെ, റിസ്‌ക്കെടുക്കാതെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോവാന്‍ കഴിയും.

3

കോലിക്കു ഫോം വീണ്ടെടുക്കാം
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയാല്‍ അതതു കോലിയെ ബാറ്റിങില്‍ ഫോം വീണ്ടെടുക്കാന്‍ സഹായിക്കും. കാരണം നിശ്ചിത ഓവറില്‍ ഈ പൊസിഷനില്‍ ഒരുപാട് റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റിലും ഈ പൊസിഷനില്‍ ബാറ്റ് ചെയ്യാനെത്തിയാല്‍ അതു താളം വീണ്ടെടുക്കാനും പഴയ ഫോമിലേക്കു തിരിച്ചെത്താനും അദ്ദേഹത്തെ സഹായിച്ചേക്കും.

2019നു ശേഷം ടെസ്റ്റില്‍ മാത്രമല്ല ഒരു ഫോര്‍മാറ്റിലും കോലി സെഞ്ച്വറിയടിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സെഞ്ച്വറി നേട്ടം. ഇംഗ്ലണ്ടിനെതിരേ മൂന്നാമനായി ക്രീസിലെത്തിയാല്‍ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ്് അവസാനിപ്പിക്കാന്‍ കോലിക്കു കഴിഞ്ഞേക്കും.

Story first published: Tuesday, June 29, 2021, 20:30 [IST]
Other articles published on Jun 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+