Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: മുന്‍തൂക്കം കിവീസിനല്ല, ഇന്ത്യക്ക്! വ്യത്യസ്ത അഭിപ്രായവുമായി മുന്‍ വിന്‍ഡീസ് ഇതിഹാസം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിനാണ് മുന്‍തൂക്കമെന്നു പല മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാണിക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ വിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ്. ഈ മാസം 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ച് ടെസ്റ്റിലെ ലോക കിരീടത്തിനു വേണ്ടി ഇന്ത്യയും കിവീസും പോരടിക്കുന്നത്.

1

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ തീര്‍ച്ചയായും മല്‍സരഫലത്തില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണം വളരെ ശക്തമാണ്. അതിനാല്‍ തന്നെ ഏതു സാഹചര്യമായാലും അവര്‍ മികവ് പുലര്‍ത്തും. സൂര്യപ്രകാശമുള്ള, തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ കളിപ്പിച്ചേക്കാം. അവര്‍ക്കു അങ്ങനെയൊരു മുന്‍തൂക്കമുണ്ട്. ഇനി മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിലും ഇന്ത്യ ഒരു സ്പിന്നറെ ഉള്‍പ്പെടുത്തും, അത് ആര്‍ അശ്വിനായിരിക്കും. ബാറ്റിങിലും ടീമിനു സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. സതാംപ്റ്റണിലെ പിച്ച് അല്‍പ്പം ടേണ്‍ ചെയ്യുന്നത് ആയതിനാല്‍ സ്പിന്നര്‍മാരെയും തുണയ്ക്കും. അതായിരിക്കും ഇന്ത്യ ഇഷ്ടപ്പെടുകയെന്നും ദി ടെലഗ്രാഫിനോടു ഹോള്‍ഡിങ് പറഞ്ഞു.

ഇന്ത്യയുടെ വിരാട് കോലി, ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും അദ്ദേഹം താരതമ്യം ചെയ്തു. വ്യത്യസ്തമായ ശൈലിയുള്ള രണ്ടു ക്യാപ്റ്റന്‍മാരാണ് ഇരുവരുമെന്നു ഹോള്‍ഡിങ് ചൂണ്ടിക്കാട്ടി. കെയ്ല്‍ വളരെ ശാന്തപ്രകൃതമുള്ള ക്യാപ്റ്റനാണ്. കോലിയാവട്ടെ കൂടുതല്‍ വികാരപ്രകടനം നടത്തുന്ന നായകനുമാണ്. ശാന്തനായിട്ടുള്ള ഒരു ക്യാപ്റ്റന്‍ ടീമംഗങ്ങളെ കളിക്കളത്തില്‍ കൂടുതല്‍ റിലാക്‌സായി നിര്‍ത്താന്‍ സഹായിക്കും. അതു കാരണം അവര്‍ക്കു അധികം ടെന്‍ഷനുണ്ടാവില്ല. അതേസമയം, വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന, അഗ്രസീവായിട്ടുള്ള ഒരു ക്യാപ്റ്റനാണ് ടീം സ്പിരിറ്റ് ഉയര്‍ത്താന്‍ വേണ്ടത്. പ്രത്യേകിച്ചും കടുപ്പമേറിയ, നിര്‍ണായകമായ സാഹചര്യങ്ങളിലായിരിക്കും ഇത് ടീമിനു കൂടുതല്‍ പ്രചോദനം നല്‍കുകയെന്നും ഹോള്‍ഡിങ് നിരീക്ഷിച്ചു.

2

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നേരത്തേ ഒരു തവണ ഇന്ത്യയും ന്യൂസിലാന്‍ഡും ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നു. 2020ന്റെ തുടക്കത്തില്‍ ന്യൂസിലാന്‍ഡില്‍ വച്ചായിരുന്നു ഇത്. അന്നു രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയെ കിവീസ് തൂത്തുവാരുകയായിരുന്നു. തുടര്‍ച്ചയായ പരമ്പര വിജയങ്ങള്‍ക്കു ശേഷം കോലിപ്പടയ്ക്കു നേരിട്ട ആദ്യത്തെ പ്രഹരമായിരുന്നു ഇത്. മാത്രമല്ല ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക പരമ്പരയും ഇതായിരുന്നു.

അന്നത്തെ പരാജയത്തിനു ലോക ചാംപ്യന്‍ഷിപ്പിന്റെ ഏറ്റവും വലിയ വേദിയില്‍ കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഫൈനലില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. നിലവില്‍ യുകെയിലെത്തിയ ഇന്ത്യന്‍ സംഘം ക്വാറന്റീനു ശേഷം പരിശീലനത്തിന് ഇറങ്ങാന്‍ പോവുകയാണ്. ന്യൂസിലാന്‍ഡാവട്ടെ വളരെ നേരത്തേ തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു. ആതിഥേയരുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിക്കുകയാണ് അവര്‍. ആദ്യ ടെസ്റ്റ് ഇപ്പോള്‍ ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്.

Story first published: Sunday, June 6, 2021, 17:00 [IST]
Other articles published on Jun 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+