Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഫൈനലില്‍ കോലിയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്! പിന്തള്ളപ്പെടുക സാക്ഷാല്‍ പോണ്ടിങ്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ലോക റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങായിരിക്കും ഇതോടെ പിന്തള്ളപ്പെടുക. ക്യാപ്റ്റനായ ശേഷം ഇന്ത്യക്കൊപ്പം കന്നി ഐസിസി ട്രോഫിയാണ് കോലി ഇത്തവണ സ്വപ്‌നം കാണുന്നത്. നേരത്തേ 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ റണ്ണറപ്പായതായിരുന്നു അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയുടെ പ്രധാന നേട്ടം.

1

ന്യൂസിലാന്‍ഡിനെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഫൈനലില്‍ സെഞ്ച്വറിയടിച്ചാല്‍ കോലി പുതിയ ലോക റെക്കോര്‍ഡ് തീര്‍ക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. നിലവില്‍ 41 സെഞ്ച്വറികളുമായി പോണ്ടിങിനൊപ്പം നേട്ടം പങ്കിടുകയാണ് കോലി. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നിന്നാണ് അദ്ദേഹം ഇത്രയും സെഞ്ച്വറികള്‍ അടിച്ചെടുത്തത്.

എന്നാല്‍ കുറച്ചു കാലമായി സെഞ്ച്വറി കോലിയില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. 2019നു ശേഷം ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകന്‍ മൂന്നക്കം കടന്നിട്ടില്ല. അന്നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലി സെഞ്ച്വറി തികച്ചത്. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ 28ാമത് സെഞ്ച്വറി കൂടിയായിരുന്നു ഇത്. അതിനു ശേഷം സെഞ്ച്വറിക്കു അരികില്‍ കുറച്ചു തവണ എത്താന്‍ കോലിക്കായെങ്കിലും പൂര്‍ത്തിയാക്കാനായില്ല.

2

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ കോലിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. നാലു ടെസ്റ്റുകളില്‍ നിന്നും 172 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. തൊട്ടുമുമ്പത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാവട്ടെ ആദ്യ ടെസ്റ്റില്‍ മാത്രമേ കോലി കളിച്ചിരുന്നുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു ഒന്നാം ടെസ്റ്റിനു ശേഷം കോലി നാട്ടിലേക്കു മടങ്ങുകയായിരുന്നു.

Story first published: Tuesday, June 15, 2021, 17:33 [IST]
Other articles published on Jun 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+