WTC Final: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മൂന്നു സാധ്യതകള്‍ നോക്കാം
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അടുത്ത മാസം നടക്കാനിരിക്കുകയാണ്. കന്നിക്കിരീടം മോഹിച്ച് വിരാട് കോലിയുടെ ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡും തമ്മിലാണ് കലാശക്കളി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ന്യൂസിലാന്‍ഡിന് കൂടുതല്‍ യോജിച്ചതാണെങ്കിലും ഇന്ത്യയെ ഇതൊന്നും അലട്ടുന്നില്ല.
അവസാനമായി കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവിസ്മരണീയ ടെസ്റ്റ് പരമ്പര വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക ചാംപ്യന്‍ഷിപ്പിനായി ശക്തമായ സംഘത്തെയാണ് ഇംഗ്ലണ്ടിലേക്കു ഇന്ത്യ അയക്കുന്നത്. ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കും? മൂന്നു സാധ്യതകള്‍ നമുക്കു പരിശോധിക്കാം.

മൂന്നു പേസര്‍മാര്‍, ഒരു സ്പിന്നര്‍, ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാന്‍
ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബാറ്റിങിന് കൂടുതല്‍ പ്രാധാന്യമുള്ളതിനാല്‍ തന്നെ മൂന്നു പേസര്‍മാര്‍, ഒരു സ്പിന്നര്‍, ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാന്‍ എന്ന കോമ്പിനേഷന്‍ ഇന്ത്യ പരീക്ഷിച്ചേക്കും. മികച്ച പേസ് നിരയുള്ള ടീമുകള്‍ക്കെതിരേ വിദേശത്തു ഇന്ത്യന്‍ മുന്‍നിര പലപ്പോഴും പതറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു അധിക ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തുന്നത് ഇതു മറികടക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ ഇവരില്‍ ഒരാളാവും രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി. ഏഴാം നമ്പറില്‍ ഒരു സ്പിന്നര്‍ക്കു പകരം ഒരു ബാറ്റ്‌സ്മാനെ ഇന്ത്യ ഇറക്കിക്കേും. ഇതു ഹനുമാ വിഹാരി, കെഎല്‍ രാഹുല്‍ ഇവരില്‍ ഒരാളായേക്കും. ഒരു സ്പിന്നറെ മാത്രം കളിപ്പിക്കുകയാണെങ്കില്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ ഇവരില്‍ ഒരാള്‍ക്കു മാത്രമേ അവസരം ലഭിക്കുകയുള്ളൂ.
സാധ്യതാ ഇലവന്‍- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹനുമാ വിഹാരി/ കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

നാലു പേസര്‍മാര്‍, ഒരു സ്പിന്നര്‍
സതാംപ്റ്റണിലെ സാഹചര്യങ്ങള്‍ പേസ് ബൗളിങിനാണ് കൂടുതല്‍ അനുകൂലമെന്നു മനസ്സിലാക്കിയാല്‍ ഇന്ത്യ നാലു പേസര്‍മാര്‍, ഒരു സ്പിന്നര്‍ എന്ന കോമ്പിനേഷന്‍ പരീക്ഷിക്കാനാണ് സാധ്യത. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരില്‍ ഒരാള്‍ക്കു നറുക്കുവീഴും.
സിറാജ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ബൗള്‍ ചെയ്യുന്നത്. ഠാക്കൂറാവട്ടെ മികച്ച സ്വിങ് ബൗളറും ബാറ്റിങറിയാവുന്ന താരവുമാണ്. രണ്ടു പേരും ഓസീസ് പര്യടനത്തില്‍ തിളങ്ങിയിരുന്നു.
സാധ്യതാ ഇലവന്‍- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സിറാജ്/ ശര്‍ദ്ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

മൂന്നു പേസര്‍മാര്‍, രണ്ടു സ്പിന്നര്‍മാര്‍
ഫൈനലില്‍ ഇന്ത്യ പരീക്ഷിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ്. അങ്ങനെയെങ്കില്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജയും ടീമിലുണ്ടാവും.
ഏഴാം നമ്പറില്‍ സ്ഥിരമായി റണ്‍സെടുക്കുന്ന ജഡേജയുടെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ടെസ്റ്റില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ പല തവണ മികച്ച ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്. ബൗളിങിലും ഫീല്‍ഡിങിലും ജഡ്ഡുവിന്റെ സാന്നിധ്യം ടീമിന് കൂടുതല്‍ നേട്ടമാവുകയും ചെയ്യും.
ഓപ്പണിങിന്റെ കാര്യത്തില്‍ ഇന്ത്യക്കു ചെറിയൊരു ആശയക്കുഴപ്പമുണ്ട്. ഗില്‍, മായങ്ക് ഇവരില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ ആണിത്. കഴിഞ്ഞ ഐപിഎല്ലിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഗില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. ഇനി മായങ്കിലേക്കു വന്നാല്‍ ന്യൂസിലാന്‍ഡിനെിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ റണ്ണെടുക്കാന്‍ വിഷമിച്ചിരുന്നു. ട്രെന്റ് ബോള്‍ട്ടായിരുന്നു മായങ്കിന്റെ പ്രധാന ഭീഷണി.
സാധ്യതാ ഇലവന്‍- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications