Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: 8ല്‍ ഒന്ന് 'സ്വാഹ'!! ഫൈനലിന് ഇന്ത്യക്കു എത്ര ജയം വേണം? കാര്യങ്ങള്‍ കടുപ്പം

ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നേരിട്ട കനത്ത പരാജയം ടീം ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചിരിക്കുകയാണ്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ കിവികളെ തൂത്തുവാരി ഫൈനലില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു രോഹിത് ശര്‍മയും സംഘവും. പക്ഷെ ബെംഗളൂരു ടെസ്റ്റില്‍ അപ്രതീക്ഷിത ഷോക്കാണ് ഇന്ത്യക്കു നേരിട്ടിരിക്കുന്നത്.

എട്ടു വിക്കറ്റിനു ഇന്ത്യയെ കിവികള്‍ വാരിക്കളയുകയായിരുന്നു. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഇതോടെ മുന്നിലെത്തുകയും ചെയ്തു. അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുന്നോടിയായി ഇന്ത്യക്കു ഇനി ശേഷിക്കുന്നത് ഏഴു ടെസ്റ്റുകള്‍ മാത്രമാണ്. ഇവയില്‍ എത്രയെണ്ണത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു തുടര്‍ച്ചയായി മൂന്നാം തവണയും ഫൈനലിലേക്കു ടിക്കറ്റെടുക്കാമെന്നു പരിശോധിക്കാം.

INDIAN TEST TEAM

ഇന്ത്യയുടെ ഒന്നാംസ്ഥാനം തെറിച്ചോ?

ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് (WTC) പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു ഇന്ത്യന്‍ ടീം. ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനോടു തോല്‍വി രുചിച്ചെങ്കിലും തല്‍ക്കാലത്തേക്കു ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിനു ഇളക്കം തട്ടിയിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ വിജയ ശതമാനത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

നേരത്തേ ഇന്ത്യയുടെ വിജയശതമാനം 74.24 ആയിരുന്നു. പക്ഷെ ബെംഗളുരു ടെസ്റ്റില്‍ തോറ്റതോടെ ഇതു 70ല്‍ താഴേക്കു വീണിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയുടെ വിജയശതമാനം 68.06 ആണ്. 62.5 വിജയശതമാനമുള്ള നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് രണ്ടാംസ്ഥാനത്ത്.

ശ്രീലങ്ക (വിജയശതമാനം 55.56), ന്യൂസിലാന്‍ഡ് (44.44), ഇംഗ്ലണ്ട് (43.06) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. 12 ടെസ്റ്റുകളാണ് ഡബ്ല്യുടിയുടെ ഈ എഡിഷനില്‍ ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്. ഇതില്‍ എട്ടെണ്ണത്തില്‍ ജയിച്ച ഇന്ത്യ മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും ഒന്നില്‍ സമനില വഴങ്ങുകയും ചെയ്തു.

എങ്ങനെ ഫൈനല്‍ കളിക്കാം?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കു ഇനി എങ്ങനെ കളിക്കാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനായെങ്കില്‍ മാത്രമേ ഇന്ത്യക്കു ഫൈനല്‍ പ്രതീക്ഷയുള്ളൂ. ഇനി ഇന്ത്യക്കു ശേഷിച്ചത് വെറും ഏഴു ടെസ്റ്റുകള്‍ മാത്രമാണ്.

ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ രണ്ടു ടെസ്റ്റുകളാണ് ബാക്കിയുള്ളത്. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയാണ് ഇന്ത്യക്കു ശേഷിക്കുന്നത്. ഓസീസുമായി അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്.

INDIAN TEST TEAM

ശേഷിച്ച ഏഴു ടെസ്റ്റുകളില്‍ മൂന്നെണ്ണത്തിലെങ്കിലും വിജയിക്കാനായാല്‍ മാത്രമേ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഇന്ത്യക്കു ഫൈനലിലേക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ ന്യൂസിലാന്‍ഡിനെതിരേ ഇനിയുള്ള രണ്ടു ടെസ്റ്റുകളും ഇന്ത്യക്കു ഏറെ നിര്‍ണായകമാണ്. ഈ രണ്ടു ടെസ്റ്റുകളിലും ഇന്ത്യക്കു ജയിച്ചേ തീരൂ.

അതിനു സാധിക്കാതെ പോയാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഞ്ചു ടെസ്റ്റുകളില്‍ മൂന്നിലും ഇന്ത്യക്കു ജയിക്കേണ്ടതായി വരും. അതു ഇന്ത്യയെ സംബന്ധിച്ച് വലിയ അഗ്നിപരീക്ഷ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ കിവികളെ അടുത്ത രണ്ടു ടെസ്റ്റുകളിലും തകര്‍ത്ത് ഓസീസ് പര്യടനത്തിനു തയ്യാറെടുക്കാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക.

കഴിഞ്ഞ രണ്ടു തവണയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ച ഏക ടീമാണ് ഇന്ത്യ. രണ്ടു തവണയും കിരീടം കൈവിടുകയും ചെയ്തു. 2021ലെ പ്രഥമ എഡിഷനില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയെ വീഴ്ത്തി ചാംപ്യന്മാരായത്. കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ ഫൈനലില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

Story first published: Sunday, October 20, 2024, 15:10 [IST]
Other articles published on Oct 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+