Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ബംഗ്ലാ കടുവകള്‍ ഇന്ത്യക്കു പണി തന്നോ? ഫൈനലിലെത്താന്‍ വേണ്ടതെന്ത്, ഇതാ ഉത്തരം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തിനായി പോരാട്ടം മുറുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കലാശപ്പോരാട്ടത്തിനായി നിലവില്‍ ഒരു ടീമും ടിക്കറ്റുറപ്പിച്ചിട്ടില്ല. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ഇന്ത്യ, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നീ അഞ്ചു ടീമുകള്‍ തമ്മിലാണ് ഫൈനലിനായുള്ള പ്രധാന പോരാട്ടം.

കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലിലുണ്ടായിരുന്ന ടീമാണ് ഇന്ത്യ. രണ്ടു തവണയും കിരീടം കൈയെത്തുംദൂരത്ത് വഴുതിപ്പോയെങ്കിലും വീണ്ടുമൊരു ഫൈനല്‍ കളിച്ച് ഇത്തവണ കപ്പുയര്‍ത്തുകയെന്നയാണ് ഇന്ത്യയുടെ മോഹം. എന്നാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീകള്‍ ഇപ്പോഴും തുലാസില്‍ തന്നെ നില്‍ക്കുകയാണ്.

അതിനിടെ വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദശിന്റെ അപ്രതീക്ഷിത വിജയം കാരണം ഇന്ത്യക്കും പണി കിട്ടിയോ എന്ന സംശയത്തിലാണ് ആരാധകര്‍. രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇതോടെ സമനിലയിലും കലാശിച്ചിരുന്നു. യഥാര്‍ത്തില്‍ ബംഗ്ലാ ടീമിന്റെ സര്‍പ്രൈസ് ജയം ഇന്ത്യയുടെ ഫൈനല്‍ സാധ്യതകളെ ബാധിച്ചിട്ടുണ്ടോ? ഇതേക്കുറിച്ച് പരിശോധിക്കാം.

INDIAN TEST TEAM

ഇന്ത്യയെ ബാധിക്കുമോ?

ജമൈക്കയില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 101 റണ്‍സിന്റെ ആധികാരിക വിജയമാണ് ബംഗ്ലാദേശ് ടീം ആഘോഷിച്ചത്. നേരത്തേ ഒന്നാം ടെസ്റ്റില്‍ 201 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ വിജയം. ഈ പരമ്പരയുടെ ഫലം ഇന്ത്യയുടെ ഡബ്ല്യുടിസി ഫൈനല്‍ പ്രതീക്ഷകളെ ബാധിച്ചിട്ടുണ്ടോയെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരം ഇല്ലെന്നു തന്നെയായിരിക്കും.

കാരണം വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകളുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഇതിനകം അസ്തമിച്ചു കഴിഞ്ഞതാണ്. അതിനാല്‍ തന്നെ ഇവരുടെ മല്‍സരഫലം ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നു തന്നെ പറയേണ്ടി വരും.

ബംഗ്ലാദേശിനു ഈ ഡബ്ല്യുടിസി സൈക്കിളില്‍ ഇനിയും ടെസ്റ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ ജനുവരിയില്‍ പാകിസ്താനെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകള്‍ മാത്രമേ വിന്‍ഡീസിനു ബാക്ക്ിയുള്ളൂ. ഈ രണ്ടു ടെസ്റ്റുകളിലും ജയിച്ചാലും വിന്‍ഡീസിന്റെ വിജയശതമാനം 35.90 മാത്രമേ എത്തുകയുള്ളൂ.

പോയിന്റ് പട്ടിക ഇങ്ങനെ

നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ തലപ്പത്ത് തന്നെയാണ് ഇന്ത്യയുള്ളത്. 15 ടെസ്റ്റുകളില്‍ ഒമ്പതെണ്ണത്തില്‍ ജയിച്ച് ഇന്ത്യ അഞ്ചെണ്ണത്തില്‍ തോല്‍ക്കുകയും ഒന്നില്‍ സമനില വഴങ്ങുകയും ചെയ്തു. 61.11 ആണ് നിലവില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം. നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേിയയെ പിന്തള്ളി ഇപ്പോള്‍ സൗത്താഫ്രിക്കയാണ് ഈ പൊസിഷനിസലുള്ളത്. 59.26 പോയിന്റ് ശതമാനമാണ് അവര്‍ക്കുള്ളത്.

നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ (57.69), മുന്‍ ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡ് (50), ശ്രീലങ്ക (50) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. ഫൈനലിലേക്കു നിലവില്‍ ഇന്ത്യയും സൗത്താഫ്രിക്കയുമാണ് ഡ്രൈവിങ് സീറ്റിലുള്ളതെങ്കിലും ഇതു അടുത്ത ചില ടെസ്റ്റുകള്‍ക്കു ശേഷം മാറിയേക്കാം. അതുകൊണ്ടു തന്നെ ആരൊക്കെ ഫൈനലിലുണ്ടാവുമെന്നത് സസ്‌പെന്‍സായി തന്നെ തുടരുകയാണ്.

INDIAN TEST TEAM

ഇന്ത്യ എന്തു ചെയ്യണം?

ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ഫൈനലിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര ജയത്തോടെ തന്നെ തുടങ്ങാന്‍ ഇന്ത്യക്കായിരുന്നു. പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിനാണ് കംഗാരുപ്പടയെ ഇന്ത്യ വാരിക്കളഞ്ഞത്.

പക്ഷെ ഫൈനലെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യക്കു ഇനിയുമേറെ ദൂരം പോവേണേണ്ടതുണ്ട്. ശേഷിച്ച നാലു ടെസ്റ്റുകളില്‍ മൂന്നെണ്ണമെങ്കലും ഇന്ത്യക്കു ജയിച്ചേ തീരൂ. ഒന്ന് സമനിലയിലും അവസാനിപ്പിക്കണം.

4-0, 5-0 എന്നിവയിലൊന്ന് നേടിയെടിക്കാന്‍ സാധിച്ചാല്‍ മറ്റു ടീമുകളുടെ മല്‍സരഫലത്തെ ആശ്രയിക്കാതെ ഇന്ത്യക്കു ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ കഴിയും. എന്നാല്‍ ഇന്ത്യ 4-1നോ, 3-0നോ ആണ് ടെസ്റ്റ് പരമ്പര ജയിക്കുന്നതെങ്കില്‍ ഫൈനലില്‍ സ്ഥാനമുറപ്പില്ല. മറ്റു ടീമുകളുടെ ഫലം കൂടി ഇന്ത്യക്കു ആശ്രയിക്കേണ്ടി വരും.

Story first published: Wednesday, December 4, 2024, 11:05 [IST]
Other articles published on Dec 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+