Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: അവന്‍ അദ്ഭുതങ്ങള്‍ കാണിക്കും! ഇംഗ്ലണ്ടിനെതിരേ ഭുവിയെ ഇന്ത്യ കളിപ്പിക്കണമെന്നു ഹുസൈന്‍

ഇംഗ്ലണ്ടിനെതിരേ ആഗസ്റ്റില്‍ ആരംഭിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ പരിചയസമ്പന്നനും സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റുമായ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ടെസ്റ്റ് പരമ്പരയില്‍ ഭുവിയെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. ഫിറ്റ്‌നസ് പ്രശനങ്ങളെ തുടര്‍ന്നായിരുന്നു ഇത്.

1

മികച്ചൊരു സ്വിങ് ബൗളറുടെ അഭാവം ന്യൂസിലാന്‍ഡിനെതിരായ ഫൈനസില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ പ്രകടമായിരുന്നു. ഈ കുറവ് നികത്താന്‍ ഭുവിക്കു സാധിക്കുമെന്നാണ് ഹുസൈന്റെ അഭിപ്രായം. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തിലെ ഫാസ്റ്റ് ബൗളര്‍മാര്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ്. കിവീസിനെതിരായ ഫൈനലില്‍ ഇഷാന്ത്, ഷമി, ബുംറ എന്നിവലായിരുന്നു പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ഷമി നാലും ഇഷാന്ത് മൂന്നും വിക്കറ്റുകളെടുത്തപ്പോള്‍ ബുംറയ്ക്കു ഒന്നു പോലും ലഭിച്ചിരുന്നില്ല.

പരിക്ക്, ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഭുവിക്കുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഭുവിക്കു കഴിയുമെന്ന് ഹുസൈന്‍ പറയുന്നു. 2019 ജനുവരിയിലാണ് പേസര്‍ അവസാനമായി ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിച്ചത്. പരിക്കുകളും ശസ്ത്രക്രിയകളും കാരണം അതിനു ശേഷം ഭുവിക്കു പല തവണ ക്രിക്കറ്റില്‍ നിന്നും ബ്രേക്കുകള്‍ എടുക്കേണ്ടി വന്നു.

2

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കു ഭുവനേശ്വറിനെ ഇന്ത്യ വിളിക്കണം. അഞ്ചു ടെസ്റ്റുകളില്‍ രണ്ടോ, മൂന്നോ ടെസ്റ്റുകളിലെങ്കിലും അദ്ദേഹത്തിനു കളിക്കാനായാല്‍ അതു ഇന്ത്യക്കു ഗുണം ചെയ്യും. സാഹചര്യങ്ങള്‍ ഭുവിക്കു വളരെ യോജിച്ചതാണ്. ഒരു യഥാര്‍ഥ സ്വിങ് ബൗളറെ ഇന്ത്യ മിസ്സ് ചെയ്യുന്നതായി ഫൈനലില്‍ നമ്മള്‍ കണ്ടതാണെന്നും ഹുസൈന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മികച്ച ബൗളിങ് റെക്കോര്‍ഡുള്ള താരം കൂടിയാണ് ഭുവി. ഇവിടെ അഞ്ചു ടെസ്റ്റുകളാണ് അദ്ദേഹം ഇതുവരെ കളിച്ചത്. ഇവയില്‍ 26.63 ശരാശരിയില്‍ രണ്ടു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 19 വിക്കറ്റുകള്‍ ഭുവി വീഴ്ത്തിയിട്ടുണ്ട്.

Story first published: Saturday, June 26, 2021, 18:20 [IST]
Other articles published on Jun 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+