Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final- ടീം ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വകയുണ്ട്, 2015നു ശേഷം കോലിപ്പട നമ്പര്‍ വണ്‍!

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു കച്ചമുറുക്കുന്ന ടീം ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 2015നു ശേഷം ഏറ്റവുമധികം എവേ മല്‍സരങ്ങള്‍ ജയിച്ചിട്ടുള്ള ടീമുകളില്‍ ഇന്ത്യയാണ് തലപ്പത്ത് എന്നതാണ് ഇതിനു കാരണം. ജൂണ്‍ 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം മറ്റൊരു ഐസിസി കിരീടം നേടാനുള്ള ഇന്ത്യയുടെ സുവര്‍ണാവസരം കൂടിയാണിത്.

1

എന്നാല്‍ ന്യൂസിലാന്‍ഡിനെ തീര്‍ച്ചയായും ഇന്ത്യ ഭയപ്പെടണം. കാരണം ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കെതിരേ പരമ്പര വിജയം കൊയ്തിട്ടുള്ള ഏക ടീം കിവീസാണ്. 2020ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ 0-2ന് തൂത്തുവാരപ്പെടുകയായിരുന്നു. അന്നത്തെ പരാജയത്തിനു വരാനിരിക്കുന്ന ഫൈനലില്‍ കണക്കുചോദിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

2015നു ശേഷം വിദേശത്തു വിവിധ ടീമുകളുടെ പ്രകടനം വിലയിരുത്തിയാല്‍ ഇന്ത്യയാണ് നമ്പര്‍ വണ്ണെന്നു കാണാം. 32 ടെസ്റ്റ് മല്‍സരങ്ങളില്‍ 15ലും ഇന്ത്യക്കു വിജയിക്കാനായിട്ടുണ്ട്. 39 ടെസ്റ്റുകളില്‍ നിന്നും 14 വിജയങ്ങളുമായി ഇംഗ്ലണ്ടാണ് രണ്ടാംസ്ഥാനത്ത്. 27 മല്‍സരങ്ങളില്‍ 11 ജയങ്ങള്‍ നേടിയ ഓസ്‌ട്രേലിയയും 32 മല്‍സരങ്ങളില്‍ നിന്നും ഇത്ര തന്നെ വിജയങ്ങളുമായി പാകിസ്താനും മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ലോകത്തിലെ പല വമ്പന്‍ ടീമുകളുടെയും 2015നു ശേഷം കോലിപ്പട അവരുടെ നാട്ടില്‍ ഞെട്ടിച്ചിട്ടുണ്ട്. സേന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) എന്നിവര്‍ക്കു അവരുടെ തട്ടകത്തില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 2015നു ശ്രീലങ്കയിലാണ് ഇന്ത്യ കൂടുതല്‍ ടെസ്റ്റുകള്‍ വിജയിച്ചിട്ടുള്ളത്. ഇവിടെ അഞ്ചു ടെസ്റ്റുകളില്‍ ജയം കൊയ്യാന്‍ ഇന്ത്യക്കു സാധിച്ചു. ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളില്‍ നാലു വീതം ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഓരോ ടെസ്റ്റുകളിലും വെന്നിക്കൊടി പാറിച്ചു.

2

വിദേശ മണ്ണിലെ ഈ ടെസ്റ്റ് വിജയങ്ങള്‍ വരാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കു തീര്‍ച്ചയായും മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്. നിലവില്‍ ഇന്ത്യന്‍ സംഘം മുംബൈയില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ജൂണ്‍ ആദ്യവാരം ടീം ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കുമെന്നാണ് വിവരം. ലോക ചാംപ്യന്‍ഷിപ്പിനു ശേഷം ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങൡലായി ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യ കളിക്കും.

Story first published: Friday, May 28, 2021, 17:43 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+