Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇന്ത്യ ദുഖിക്കും!! ഫൈനലിലെങ്കില്‍ കാരണം ആ പിഴവ്, മുന്‍ പാക് താരം പറയുന്നു

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ തുലാസില്‍ നില്‍ക്കവെ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ഇത്തവണ ഇന്ത്യക്കു ഫൈനലില്‍ ഇടം ലഭിക്കാതെ പോയാല്‍ അതിന്റെ പ്രധാനപ്പെട്ട കാരണം എന്താവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബാസിത് അലി.

ഒരു ഘട്ടത്തില്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന ടീമാണ് ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരിക്കുകയാണ്. സൗത്താഫ്രിക്കയാണ് പോയിന്റ് പട്ടികയിലെ പുതിയ ഒന്നാംസ്ഥാനക്കാര്‍. നിലവിലെ ജേതാക്കള്‍ കൂടിയായ ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ ഇന്ത്യ മൂന്നാമതാണ്. ഇന്ത്യ ഫൈനലില്‍ കളിക്കാനുള്ള സാധ്യത ഇപ്പോള്‍ വെറും 12 ശതമാനം മാത്രമാണ്.

INDIAN TEST TEAM

ഇന്ത്യക്കു കടുപ്പം

ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പം നില്‍ക്കുകയാണ്. ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഫൈനലില്‍ സ്ഥാനമുറപ്പുള്ളൂ.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ കടക്കാനുള്ള സാധ്യത കുറവാണെന്നാണ് ബാസിത് അലിയുടെ വിലയിരുത്തല്‍. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ടീം 4-1നു ജയിക്കുമോ? അതു വളരെ ബുദ്ധിമുട്ടായിട്ടാണ് ഇപ്പോള്‍ കാണപ്പെടുന്നത്. ഇന്ത്യ ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ജയിക്കുകയെന്നതാണ്.

ന്യൂസിലാന്‍ഡിനെതിരേ നാട്ടിലെ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ വൈറ്റ് വാഷിനെക്കുറിച്ച് (3-0) ചര്‍ച്ചകള്‍ തുടങ്ങുക തന്നെ ചെയ്യും. അതു വലിയൊരു അബദ്ധം തന്നെയായിരുന്നുവെന്നു ഇന്ത്യന്‍ ടീം പശ്ചാത്തപിക്കുകയും ചെയ്യുമെന്നും അലി ചൂണ്ടിക്കാട്ടി.

സ്വന്തം നാട്ടില്‍ ആദ്യമായിട്ടാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടത്. ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലെ ഒരു ടെസ്റ്റില്‍ മാത്രം ജയിച്ചാല്‍ ഇന്ത്യക്കു ഫൈനലിലേക്കു മുന്നേറാമായിരുന്നു. പക്ഷെ കിവികള്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ പാടെ തെറ്റിക്കുകയായിരുന്നു.

ഓസീസിന്റെ സാധ്യത

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലിലെത്തിയ ഏക ടീമാണ് ഇന്ത്യ. പ്രഥമ എഡിഷനില്‍ ന്യൂസിലാന്‍ഡിനോടു ഫൈനലില്‍ കീഴടങ്ങിയ ഇന്ത്യ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയോടും കിരീടം അടിയറവയ്ക്കുകയായിരുന്നു.

AUSTRALIAN TEAM

ഇത്തവണ ഇന്ത്യന്‍ ടീം ഡബ്ല്യുടിസി ഫൈനല്‍ കാണാതെ പുറത്താവുകയാണെങ്കില്‍ ഓസ്‌ട്രേലിയയുടെ സാധ്യതകള്‍ കൂടുതല്‍ സജീവമാവുമൈന്നു ബാസിത് അലി അഭിപ്രായപ്പെട്ടു. ഇന്ത്യയില്ലെങ്കില്‍ കോളടിക്കാന്‍ പോവുന്നത് ഓസ്‌ട്രേലിയക്കാണ്.

കാരണം അഞ്ചു മല്‍സരങ്ങള്‍ ബാക്കിയുണ്ടെന്ന മുന്‍തൂക്കം അവര്‍ക്കുണ്ട്. എന്നാല്‍ ഇന്ത്യക്കു മൂന്നു കളികള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇന്ത്യയും ഓസ്‌ട്രേലിയയയും തമ്മിലാണ് യഥാര്‍ഥത്തില്‍ ഫൈനല്‍ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് ശനിയാഴ്ച മുതല്‍ ബ്രിസ്ബണിലെ ഗാബയിലാണ്. ഈ മല്‍സരത്തില്‍ വിജയം കൊയ്യാനായാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.82 ആയി ഉയരും. പക്ഷെ അപ്പോഴും 60 പോയിന്റ് ശതമാനമുള്ള ഓസ്‌ട്രേലിയ തന്നെയായിരിക്കും പട്ടികയില്‍ രണ്ടാമത്. മെല്‍ബണിലെ നാലാം ടെസ്റ്റും ജയിക്കാനായാല്‍ മാത്രമേ ഓസീസിനെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.

Story first published: Tuesday, December 10, 2024, 13:54 [IST]
Other articles published on Dec 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+