For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: കപ്പടിച്ചത് സൗത്താഫ്രിക്കയ്ക്ക്, ഇന്ത്യയും ഹാപ്പി!! കോലിക്ക് കിട്ടാത്തത് ആ താരം നേടി

ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരായി മാറിയിരിക്കുകയാണ് ടെംബ ബവുമയുടെ സൗത്താഫ്രിക്കന്‍ ടീം. തുടരെ രണ്ടാം കിരീടം മോഹിച്ചിറങ്ങിയ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ജേതാക്കളായി മാറിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ടീം. ആവേശകരമായ ഫൈനലില്‍ ഓസീസിനെ അഞ്ചു വിക്കറ്റിനാണ് അവര്‍ മറികടന്നത്.

ഒന്നാമിന്നിങ്‌സില്‍ 69 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് രണ്ടാമിന്നിങ്‌സില്‍ ഗംഭീര തിരിച്ചുവരവ് നടത്തി സൗത്താഫ്രിക്ക വെന്നിക്കൊടി പാറിച്ചത്. പാറ്റ് കമ്മിന്‍സും സംഘവും നല്‍കിയ 282 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ദിനം ബാക്കിനില്‍ക്കവെ അവര്‍ മറികടക്കുകയായിരുന്നു. കിരീടമുയര്‍ത്തിയത് സൗത്താഫ്രിക്കയാണെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്കും ഇതു സന്തോഷിക്കാന്‍ വക നല്‍കുന്നു. അതിനൊരു കാരണവും കൂടിയുണ്ട്. അതു എന്താണെന്നു നോക്കാം.

KESHAV MAHARAJ

സൗത്താഫ്രിക്കന്‍ സംഘത്തില്‍ ഇന്ത്യക്കാരനും

ഡബ്ല്യുടിസി ചാംപ്യന്മാരായ സൗത്താഫ്രിക്കന്‍ ടീമിലെ ഇന്ത്യന്‍ സാന്നിധ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും സന്തോഷിക്കാന്‍ വക നല്‍കുന്നത്. സ്പിന്നര്‍ കേശവ് മഹാരാജാണ് ലോക കിരീട വിജയത്തിലൂടെ ഇന്ത്യന്‍ അഭിമാനമായി മാറിയിരിക്കുന്നത്. മല്‍സരത്തില്‍ കാര്യമായ സംഭാവനകളൊന്നും തന്നെ നല്‍കാനായില്ലെങ്കിലും സൗത്താഫ്രിക്കയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹമുണ്ടായിരുന്നു.

പേസ് ബൗളിങിനെ തുണയ്ക്കുന്ന ലോര്‍ഡ്‌സിലെ പിച്ചില്‍ രണ്ടിന്നിങ്‌സുകളിലും സൗത്താഫ്രിക്കയ്ക്കു വേണ്ടി കേശവ് പന്തെറിഞ്ഞിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ആറോവറില്‍ 3.2 ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റ് അദ്ദേഹം വീഴ്ത്തി. 23 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരിയെ കേശവ് ബൗള്‍ഡാക്കുകയായിരുന്നു.

രണ്ടാമിന്നിങ്‌സില്‍ ആറോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 17 റണ്‍സ് വിട്ടുകൊടുത്ത സൗത്താഫ്രിക്കന്‍ സ്പിന്നര്‍ക്കു വിക്കറ്റുകളൊന്നും ലഭിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ കേശവ് ബാറ്റിങിനു ഇറങ്ങിയെങ്കിലും നിരാശപ്പെടുത്തി. ഏഴു റണ്‍സെടുത്ത അദ്ദേഹത്തിനു റണ്ണൗട്ടാവാനായിരുന്നു വിധി.

ആരാണ് കേശവ് മഹാരാജ്?

ഇന്ത്യയില്‍ വേരുകളുളള കുടുംബത്തിലാണ് കേശവ് മഹാരാജ് ജനിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വിക ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ളവരാണ്. 1874ലാണ് തൊഴില്‍ സംബന്ധമായി കേശവിന്റെ പൂര്‍വികര്‍ സൗത്താഫ്രിക്കയിലേക്കു കുടിയേറിയത്. അദ്ദേഹത്തിന്റെ അച്ഛന്‍ ആത്മാനന്ദ് മഹാരാജ് മുന്‍ ക്രിക്കറ്ററും കൂടിയാണ്. സൗത്താഫ്രിക്കയിലെ ആഭ്യന്തര ക്രിക്കറ്റില്‍ ക്വാസുലു നറ്റെല്‍ എന്ന ടീമിനു വേണ്ടി വിക്കറ്റ് കീപ്പറായി അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്.

KESHAV MAHARAJ

1990ല്‍ സൗത്താഫ്രിക്കയിലെ ഡര്‍ബനിലാണ് കേശവ് ജനിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയാണ്. കഥക് നര്‍ത്തകി കൂടിയായ ലെറിഷ മുന്‍സാമിയെയാണ് താരം വിവാഹം കഴിച്ചത്. സൗത്താഫ്രിക്കയില്‍ തന്നയൊണ് ലെറിഷയും ജനിച്ചതെങ്കിലും കുടുംബത്തിനു ഇന്ത്യയില്‍ വേരുകളുണ്ട്. ലെറിഷ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തമിഴ്‌നാട്ടിലുമാണ്.

കേശവിന്റെ കരിയറിലേക്കു വന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ സൗത്താഫ്രിക്കന്‍ ദേശീയ ടീമിലെത്തിച്ചത്. വളരെ വേഗത്തില്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറുകയും ചെയ്തു. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ കളിച്ചാണ് കേശവിന്റെ അരങ്ങേറ്റം. പിന്നാലെ വൈറ്റ് ബോള്‍ ടീമുകളിലേക്കും അദ്ദേഹത്തിനു വിളിയെത്തുകയായിരുന്നു.

ടെസ്റ്റില്‍ 58 മല്‍സരങ്ങളില്‍ നിന്നും 199 വിക്കറ്റുകളാണ് കേശവിന്റെ സമ്പാദ്യം. ഒരു പത്തു വിക്കറ്റ് നേട്ടവും 11 ഫൈറുകളും ഇതിലുള്‍പ്പെടും. ഏകദിനത്തില്‍ 48 മല്‍സരങ്ങളില്‍ നിന്നും 58ഉം ടി20യില്‍ 39 മല്‍സരങ്ങളില്‍ നിന്നും 38ഉം വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച കേശവ് രണ്ടു മല്‍സരത്തില്‍ നിന്നും രണ്ടു വിക്കറ്റുകളും നേടി.

Story first published: Sunday, June 15, 2025, 9:51 [IST]
Other articles published on Jun 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+