Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: എന്തുകൊണ്ട് അശ്വിനെ തഴഞ്ഞു? യഥാര്‍ഥ കാരണം വെളിപ്പെടുത്തി ബൗളിങ് കോച്ച്

ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങുമടക്കമുള്ളവര്‍ അശ്വിനെ പുറത്തിരുത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ അശ്വിനെ കളിപ്പിക്കാതിരുന്നതിന്റെ യഥാര്‍ഥ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് കോച്ച് പരസ് മാംബ്രെ. ആദ്യദിനത്തിലെ മല്‍സരം അവസാനിച്ചതിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേസ് ബൗളിങിനു മുന്‍തൂക്കമുള്ള പ്ലെയിങ് ഇലവനെയാണ് ഫൈനലില്‍ ഇന്ത്യ പരീക്ഷിച്ചത്. 2021ലെ കഴിഞ്ഞ ഫൈനില്‍ മൂന്നു പേസറും രണ്ടു സ്പിന്നര്‍മാരുമുള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ ടീം കോമ്പിനേഷന്‍. അന്നു അശ്വിനും രവീന്ദ്ര ജഡജേയുമായിരുന്നു സ്പിന്നര്‍മാര്‍. പക്ഷെ ഇത്തവണ ജഡേജയെ മാത്രമേ ഇന്ത്യ സ്പിന്നറായി ഇറക്കിയുള്ളൂ. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ് എന്നിവര്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു.

ASHWIN

ഓസീസുമായുള്ള ഫൈനലിന്റെ ആദ്യദിനം മോശമായെങ്കിലും ഇന്ത്യന്‍ ടീം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി പരസ് മാംബ്രെ വ്യക്തമാക്കി. ആര്‍ അശ്വിനെപ്പോലെയൊരു ചാംപ്യന്‍ ബൗളറെ ഫൈനലില്‍ പുറത്ത് ഇരുത്തുകയെന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു.

ഓവലില്‍ രാവിലത്തെ സാഹചര്യങ്ങല്‍ പരിഗണിച്ചപ്പോള്‍ അധികമായി ഒരു സീമറെ കളിപ്പിക്കുന്നത് ടീമിനു ഗുണം ചെയ്യുമെന്നു ഞങ്ങള്‍ കരുതി. നേരത്തേ ഞങ്ങള്‍ക്കു ഈ സമീപനം ഗുണം ചെയ്തിട്ടുമുണ്ട്. പേസര്‍മാര്‍ നേരത്തേ പല മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. പിറകിലേക്കു നോക്കി ഒരു അധിക സ്പിന്നറെ ഇറക്കിയാല്‍ മുതല്‍ക്കൂട്ടായി മാറുമായിരുന്നെന്നു നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും പറയാം. പക്ഷെ ഫൈനലില്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഞങ്ങള്‍ക്കു അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും പരസ് മാംബ്രെ വിശദീകരിച്ചു.

INDIA

ഇന്ത്യക്കു മല്‍സരത്തില്‍ പൂര്‍ണമായി വഴിയടഞ്ഞിട്ടില്ലെന്നും ഇനിയും തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ച്ചയായും ഓസ്‌ട്രേലിയക്കെതിരേ ഞങ്ങള്‍ക്കു തിരിച്ചുവരാന്‍ അവസരമുണ്ട്. ഇപ്പോഴും നല്ല സീം ലഭിക്കുന്നു. രണ്ടാംദിനം രാവിലത്തെ ആദ്യത്തെ ഒരു മണിക്കൂറിലെ സാഹചര്യങ്ങളും പിച്ചിലെ പുതുമയും ഞങ്ങളെ സഹായിക്കുമെന്നും പരസ് മാംബ്രെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രണ്ടാംദിനം ആദ്യത്തെ രണ്ടു മണിക്കൂര്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കും. മികച്ച ബൗളിങിലൂടെ പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ന്യൂ ബോള്‍ ബൗളര്‍മാര്‍ക്കു സാധിച്ചേ തീരൂ. ഇല്ലെങ്കില്‍ ഓസ്‌ട്രേലിയയെ പിടിച്ചുനിര്‍ത്തുക ഇന്ത്യക്കു അസാധ്യമായി തീരും.

156 ബോളില്‍ നിന്നും 22 ഫോറും ഒരു സിക്‌സറുമടക്കമാണ് ട്രാവിഡ് ഹെഡ് പുറത്താവാതെ 146 റണ്‍സ് അടിച്ചെടുത്തത്. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 227 ബോളില്‍ 14 ഫോറുള്‍പ്പെടെയാണ് 95 റണ്‍സിലെത്തി നില്‍ക്കുന്നത്. ഡേവിഡ് വാര്‍ണര്‍ (43), ഉസ്മാന്‍ ഖവാജ (0), മാര്‍നസ് ലബ്യുഷെയ്ന്‍ (26) എന്നിവരാണ് പുറത്തായത്.

ഇന്ത്യക്കായി ബൗള്‍ ചെയ്ത ആര്‍ക്കും മൂന്നില്‍ താഴെ ഇക്കോണമി റേറ്റ് നിലനിര്‍ത്താനായില്ല. ശര്‍ദ്ദുല്‍ ടാക്കൂറാണ് ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയത്. ഒരു വിക്കറ്റെടുത്തെങ്കിലും 4.20 ആയിരുന്നു അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്. മുഹമ്മദ് ഷമി (3.90), മുഹമ്മദ് സിറാജ് (3.50), ഉമേഷ് യാദവ് (3.90), രവീന്ദ്ര ജഡേജ (3.40) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ഇക്കോണമി റേറ്റ്.

Story first published: Thursday, June 8, 2023, 7:20 [IST]
Other articles published on Jun 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+