For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ഭരത് എന്താണ് ഇത്ര സ്‌പെഷ്യല്‍? ഇതാ അതിലും മികച്ച 7 പേര്‍! ഇവരെ ഇറക്കൂ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും ബാറ്ററെന്ന നിലയില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പാടുപെടുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അദ്ദേഹത്തിനു മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണാവസരമായിരുന്നു. പക്ഷെ ആദ്യ ഇന്നിങ്‌സില്‍ ഭരത് ബാറ്റിങില്‍ ഫ്‌ളോപ്പാവുകയായിരുന്നു. അഞ്ചു റണ്‍സ് മാത്രമേ 15 ബോളില്‍ അദ്ദേഹം നേടിയുള്ളൂ. സ്‌കോട് ബോളന്‍ഡിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഭരത് ക്രീസ് വിട്ടത്.

പരിക്കേറ്റു വിശ്രമിക്കുന്ന റിഷഭ് പന്തിന്റെ അഭാവമാണ് കെഎസ് ഭരതിനു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം നേടിക്കൊടുത്തത്. പക്ഷെ ഇതു മുതലാക്കുന്നതില്‍ താരം ഒരിക്കല്‍ക്കൂടി പരാജയപ്പെടുകയായിരുന്നു. ഭരതിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ ഇനിയും ഒരു ഫിഫ്റ്റി പോലും നേടിയിട്ടില്ല. 44 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതു മാറ്റി നിര്‍ത്തിയാല്‍ 25 പ്ലസ് റണ്‍സ് പോലും കടക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 8, 6, 23*, 17, 3, 5 എന്നിങ്ങനെയാണ് ഭരതിന്റെ മറ്റു സ്‌കോറുകള്‍.

KS BHARAT

ആഭ്യന്തര ക്രിക്കറ്റില്‍ കെഎസ് ഭരതിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. ആന്ധ്രാ പ്രദേശിനായി 90 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 37.27 ശരാശരിയില്‍ 4808 റണ്‍സാണ് അദ്ദേഹം നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഭരതിനേക്കാള്‍ മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍മാര്‍ ഇന്ത്യയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഭരതിനെ ഇന്ത്യ ബാക്കപ്പ് വിക്കറ്റ് കീപ്പറായി വളര്‍ത്തിയെടുക്കുന്നുവെന്നതാണ് ചോദ്യം.

നിലവിലെ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍മാരില്‍ വിദര്‍ഭയുടെ അക്ഷയ് വാഡ്ക്കര്‍ക്കാണ് ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ളത്. 53.31 ശരാശരി വലംകൈയന്‍ വിക്കറ്റ് കീപ്പറായ വാഡ്കര്‍ക്കുണ്ട്. 41 മല്‍സരങ്ങളില്‍ നിന്നും 2506 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. എട്ടു സെഞ്ച്വറികളും 11 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. പുറത്താവാതെ നേടിയ 146 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

വെറ്ററന്‍ താരം ഷെല്‍ഡണ്‍ ജാക്‌സണാണ് ശരാശരിയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യന്‍ താരം. 48.94 ശരാശരിയാണ് 36 കാരനായ താരത്തിനുള്ളത്. 90 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 20 സെഞ്ച്വറികളും 36 ഫിഫ്റ്റികളുമടക്കം ഷെല്‍ഡണ്‍ സ്‌കോര്‍ ചെയ്തത് 6608 റണ്‍സാണ്.

ഷെല്‍ഡണ്‍ കഴിഞ്ഞാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ശരാശരിയുള്ള മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ഉപേന്ദ്ര യാദവാണ്. ഉത്തര്‍പ്രദേശിനായി കളിക്കുന്ന അദ്ദേഹത്തിനു 45.02 ശരാശരിയുണ്ട്. 37 മല്‍സരങ്ങളില്‍ നിന്നും അഞ്ചു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളുമടക്കം 1666 റണ്‍സ് യാദവ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 203 റണ്‍സാണ്.

ഗുജറാത്തിന്റെ ഹെത് പട്ടേലാണ് 40ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള മറ്റൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. 45 ശരാശരിയിലാണ് താരം ഇതു വരെ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഗുജറാത്തിനായി 13 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ മാത്രമേ പട്ടേല്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും നേടിയത് 945 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും താരം ഇതിനകം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ 185 റണ്‍സാണ്.

തമിഴ്‌നാട് വിക്കറ്റ് കീപ്പര്‍ എന്‍ ജഗദീശന്‍, ജാര്‍ഖണ്ഡിന്റെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, കേരള ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവരും ശരാശരിയുടെ കാര്യത്തില്‍ കെഎസ് ഭരതിനു മുകളിലാണ്. ജഗദീശന്റെ ശരാശരി 39.9ഉം ഇഷാന്റേത് 38.8ഉം സഞ്ജുവിന്റേത് 38.7ഉം ആണ്.

Story first published: Friday, June 9, 2023, 21:37 [IST]
Other articles published on Jun 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+