Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC FINAL: ഇന്ത്യ സാഹയെ തിരിച്ചുവിളിക്കണം! വേറെ വഴിയില്ല! മൂന്ന് കാരണങ്ങളിതാ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് ലണ്ടനാണ് വേദിയാവുന്നത്. കലാശപ്പോരാട്ടം നടക്കാനിരിക്കെ ഇന്ത്യയെ പരിക്ക് തളര്‍ത്തുകയാണ്. സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരുടെ പരിക്കിന് പിന്നാലെ കെ എല്‍ രാഹുലും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്.

പരിക്കേറ്റ സൂപ്പര്‍ താരങ്ങളുടെ ഉത്തമ പകരക്കാരെ കണ്ടെത്താനാവാതെ ഇന്ത്യ പ്രയാസപ്പെടുകയാണ്. ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കുമെന്നതാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ കെ എസ് ഭരത്തിനെയാണ് അവസാന പരമ്പരയില്‍ ഇന്ത്യ വിക്കറ്റ് കീപ്പറാക്കിയത്. എന്നാല്‍ ബാറ്റിങ്ങുകൊണ്ടും സ്റ്റംപിന് പിന്നില്‍ നിന്നും ഭരത് നിരാശപ്പെടുത്തുകയാണ്.

wriddhiman saha

ഇന്ത്യയില്‍ തിളങ്ങാനാവാത്ത ഭരത്തിനെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നുറപ്പ്. കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കി കളിപ്പിക്കാമെന്നായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍ രാഹുലിന് പരിക്കേറ്റ സാഹചര്യത്തില്‍ ഈ പദ്ധതി നടക്കില്ല. ഇഷാന്‍ കിഷനോ സഞ്ജു സാംസണോ ഇംഗ്ലണ്ടില്‍ ടെസ്റ്റ് അരങ്ങേറ്റം നല്‍കാന്‍ ടീം മാനേജ്‌മെന്റ് ധൈര്യപ്പെടില്ല.

അങ്ങനെ വരുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ വൃദ്ധിമാന്‍ സാഹയിലേക്കാണ്. നിലവില്‍ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞിരിക്കുന്ന താരമാണ് സാഹ. സൗരവ് ഗാംഗുലിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പോലും സാഹ വിട്ടുനിന്നിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം സാഹ കാഴ്ചവെക്കുന്നു. കീപ്പിങ്ങിലെ സാഹയുടെ മികവ് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ താരത്തിനാവുന്നുണ്ട്.

അതുകൊണ്ട് തന്നെ സാഹയെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. നിലവില്‍ മറ്റ് പരീക്ഷണങ്ങള്‍ക്ക് മുതിരാതെ സാഹയെ ഇന്ത്യ തിരികെ ടെസ്റ്റ് ടീമിലേക്ക് വിളിക്കണമെന്ന് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം. പ്രധാനപ്പെട്ട കാര്യം അനുഭവസമ്പത്ത് തന്നെയാണ്. വിദേശ പിച്ചുകളില്‍ അധികം അനുഭവസമ്പത്തില്ലെങ്കിലും നിലവിലെ ഇന്ത്യയുടെ മറ്റ് താരങ്ങളെക്കാള്‍ അനുഭവസമ്പത്ത് സാഹക്കുണ്ട്.

ഇംഗ്ലണ്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെ. അതുകൊണ്ട് തന്നെ സാഹയെ ഇന്ത്യ പരിഗണിക്കുന്നതാവും നന്നാവുക. വിക്കറ്റ് കീപ്പിങ്ങിലെ സാഹയുടെ മികവും എടുത്തു പറയേണ്ടതാണ്. ഇംഗ്ലണ്ടില്‍ ബൗണ്‍സും പേസും നന്നായുണ്ടാവും. അതുകൊണ്ട് തന്നെ പരിചയസമ്പത്തില്ലാത്ത ഭരത്തിനും ഇഷാനുമെല്ലാം വിക്കറ്റ് കീപ്പിങ് ചെയ്യുക കടുപ്പമായി മാറും. സാഹ ഇപ്പോഴും തന്റെ കീപ്പിങ് മികവ് തുടരുന്നതിനാല്‍ ഇന്ത്യക്ക് അദ്ദേഹത്തെ പരിഗണിക്കാവുന്നതാണ്.

sanju samson

സാഹയുടെ ബാറ്റിങ് പ്രകടനവും മധ്യനിരയില്‍ നിര്‍ണ്ണായകമാവും. ക്ലാസിക് താരമായ സാഹ ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ്. അനുഭവസമ്പത്തുകൊണ്ട് മധ്യനിരക്ക് കരുത്തേകാന്‍ സാഹക്കാവും. അദ്ദേഹത്തിന്റെ ടെസ്റ്റ് ബാറ്റിങ് റെക്കോഡുകള്‍ അത്ര മികച്ചതല്ല. റിഷഭ് പന്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാഹയുടെ വിദേശ പിച്ചിലെ കണക്കുകള്‍ മോശമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഭേദപ്പെട്ട് നില്‍ക്കുന്നത് സാഹ തന്നെയാണ്. ഇംഗ്ലണ്ടില്‍ നിലവിലെ യുവതാരങ്ങളില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല.

40 ടെസ്റ്റുകള്‍ കളിച്ച സാഹ 29.41 ശരാശരിയില്‍ഡ 1353 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 117 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ കളിച്ച് ഫോമില്‍ നില്‍ക്കുന്നതിനാല്‍ സാഹയെ പരിഗണിക്കുന്നതിന് മറ്റ് തടസങ്ങളില്ല. ടെസ്റ്റിലെ പ്രകടനം തികച്ചും വ്യത്യസ്തമാണ്. ഭരത് ഐപിഎല്ലില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് ഫൈനലിന് ഇറങ്ങുന്നത് ഗുണം ചെയ്യില്ലെന്നുറപ്പ്.നിലവിലെ സാഹചര്യത്തില്‍ സാഹ തന്നെയാണ് ബെസ്റ്റ്.

Story first published: Friday, May 5, 2023, 16:41 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+