WTC Final: ഇന്ത്യയോ, ന്യൂസിലാന്‍ഡോ? വിജയികളെ തിരഞ്ഞെടുത്ത് ഗവാസ്‌കര്‍

വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ വിജയികളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സതാംപ്റ്റണില്‍ വച്ചാണ് ഐസിസിയുടെ പ്രഥമ ടെസ്റ്റ് ലോക കിരീടത്തിനു വേണ്ടി വിരാട് കോലിയും കെയ്ന്‍ വില്ല്യംസണും നേര്‍ക്കുനേര്‍ വരുന്നത്. രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയത്. എന്നാല്‍ ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനക്കാരായി ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

ഇന്ത്യക്കെന്നു ഗവാസ്‌കര്‍
ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളാവുമെന്ന് ഗവാസ്‌കറുടെ അഭിപ്രായം. ഇരുടീമുകളും വളരെ സന്തുലിതരാണ്. ഫൈലിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ രണ്ടു ടെസ്റ്റുകളില്‍ കൡതു കൊണ്ട് ന്യൂസിലാന്‍ഡിനാണ് മുന്‍തൂക്കമെന്നു ചിലര്‍ കരുതുന്നു. പക്ഷെ ഇന്ത്യ മല്‍സരത്തിനായുള്ള ദാഹവുമായാണ് എത്തുന്നത്, മാത്രമല്ല ഒരു മാസം പുറത്തിരുന്നതിനാല്‍ കളിക്കാരെല്ലാം ഫ്രഷായിരിക്കുകയും ചെയ്യും. ന്യൂസിലാന്‍ഡിനേക്കാള്‍ ബാറ്റിങിലും ബൗളിങിലും കൂടുതല്‍ സ്വാധീനമുണ്ടാക്കാനുള്ള താരങ്ങളുള്ളത് ഇന്ത്യന്‍ ടീമിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യ ജയിക്കുകയും വേണമെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

ന്യൂസിലാന്‍ഡിനു തിരിച്ചടിയായേക്കും
ഇംഗ്ലണ്ടിനെതിരേ പരമ്പര കളിച്ച് തൊട്ടുപിന്നാലെയിറങ്ങുന്നതിനാല്‍ ന്യൂസിലാന്‍ഡിന്റെ ചില താരങ്ങള്‍ക്കു ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
ഇതു ഇതുതല മൂര്‍ച്ചയുള്ള വാളാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനും ഇന്ത്യമായുള്ള ഫൈനലിനുമിടയില്‍ മൂന്നു ദിവസത്തെ ഇടവേളയാണ് ന്യൂസിലാന്‍ഡിനു കിട്ടിയത്. അവരുടെ ചില പ്രായം കൂടിയ താരങ്ങള്‍ക്കു ശാരീരികയമായ ബുദ്ധിമിട്ടുകള്‍ സൃഷ്ടിച്ചേക്കും. ഇത് ഫൈനലില്‍ അവരുടെ പ്രകടനത്തെയും ബാധിക്കാനിടയുണ്ടെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു.

ഇന്ത്യയുടെ തയ്യാറെടുപ്പ്
ഇന്ത്യയേക്കാള്‍ വളരെ നേരത്തേ തന്നെ ന്യൂസിലാന്‍ഡ് ടീം ഇംഗ്ലണ്ടിലെത്തിയിരുന്നു. എന്നാല്‍ വിരാട് കോലിയും സംഘവും ഈ മാസം തുടക്കത്തിലായണ് ഇവിടേക്കു വന്നത്. ക്വാറന്റീന്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുകയും ചെയ്തിരുന്നു.
ഫൈനലിനു മുന്നോടിയായി സന്നാഹ മല്‍സരങ്ങളില്ലാത്തതിനാല്‍ ഇംഗ്ലണ്ടിലെ കാലാവസ്ഥയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി ഇന്ത്യന്‍ സംഘം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം കളിച്ചിരുന്നു. റിഷഭ് പന്ത് ഈ മല്‍സത്തില്‍ സെഞ്ച്വറിയടിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഫിഫ്റ്റിയും നേടിയിരുന്നു. ബൗളിങില്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരും ശ്രദ്ധേയമായ പ്രകടനം നടത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications