WTC Final: ഇന്ത്യ തോല്‍ക്കും! ലോക കിരീടം ന്യൂസിലാന്‍ഡിന്- പ്രവചിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്‍ ടീമിന്റെ മുന്‍ വിവാദ നായകന്‍ സല്‍മാന്‍ ഭട്ട്. ജൂണ്‍ 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ച് ലോക കിരീടം മോഹിച്ച് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുന്നത്.
ലോകം ഉറ്റുനോക്കുന്ന കലാശക്കളിക്ക് ഇനിയും ഒരു മാസത്തോളം ബാക്കിയുണ്ടെങ്കിലും ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ ഇതു തന്നെയാണ്. ഐസിസി ലോക റാങ്കിങിലെ നമ്പര്‍ വണ്‍ ടീമാണ് ഇന്ത്യയെങ്കില്‍ ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനക്കാരാണ്. ഇതു തന്നെയാണ് ഫൈനലിനെ കൂടുതല്‍ ആവേശകരമായി മാറ്റിയിരിക്കുന്നത്.

ഇംഗ്ലണ്ടിലെ സാഹചര്യം
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയെന്നതാണ് ഫൈനലില്‍ ഏറ്റവും നിര്‍ണായകമാവുകയെന്നു ഭട്ട് അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ടെക്‌നിക്ക് വളരെ പ്രധാനമാണ്. ഇംഗ്ലണ്ടിലെ കാലാവസ്ഥ അതിന്റെ പങ്കു വഹിക്കുകയും പിച്ചില്‍ മികച്ച സീം മൂവ്‌മെന്റ് ലഭിക്കുകയും ചെയ്താല്‍ മികച്ച ടെക്‌നിക്കുള്ള ടീമിനായിരിക്കും അതു ഗുണം ചെയ്യുകയെന്നു ഭട്ട് വിശദമാക്കി.
ഇന്ത്യക്കെതിരായ ഫൈനലിനു മുമ്പ് ന്യൂസിലാന്‍ഡ് ടീം ഇംഗ്ലണ്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കുന്നുണ്ട്. ഇതിനായി നേരത്തേ തന്നെ കിവീസ് ടീം ഇവിടെയെത്തിക്കഴിഞ്ഞു.

ന്യൂസിലാന്‍ഡിന് മുന്‍തൂക്കം
ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുമ്പ് ഇംഗ്ലണ്ടില്‍ രണ്ടു ടെസ്റ്റുകളില്‍ കളിക്കുന്നത് ന്യൂസിലാന്‍ഡിനെ മികച്ച തയ്യാറെടുപ്പ് നടത്താന്‍ സഹായിക്കും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുമെന്നത് കൊണ്ടു തന്നെ ഫൈനലില്‍ അവര്‍ക്കാണ് മുന്‍തൂക്കം. രണ്ടു ടെസ്റ്റുകളില്‍ കളിച്ചതിനു പിന്നാലെ ഫൈനല്‍ കളിക്കുന്നതിലെ തുടര്‍ന്നും കിവികള്‍ക്കു ഗുണം ചെയ്യും. എന്നാല്‍ ഇന്ത്യയാവട്ടെ ഒരു മാച്ച് പ്രാക്ടീസുമില്ലാതെയായിരിക്കും ഫൈനലില്‍ ഇറങ്ങുകയെന്നും ഭട്ട് നിരീക്ഷിച്ചു.

ഇന്ത്യയുടെ സാധ്യത
ഫൈനലിനു വേണ്ടി സതാംപ്റ്റണില്‍ തയ്യാറാക്കിയ പിച്ച് സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതാണെങ്കില്‍ അതു ഫൈനലില്‍ ഇന്ത്യക്കു മേല്‍ക്കൈ നല്‍കുമെന്ന് ഭട്ട് അഭിപ്രായപ്പെട്ടു.
അവസാനമായി പാകിസ്താന്‍ ടീം ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ കളിച്ചപ്പോള്‍ പിച്ച് സ്പിന്നര്‍മാരെ നന്നായി തുണയ്ക്കുന്നതായിരുന്നു. അതുപോലെയുള്ള പിച്ചാണ് ഫൈനലിനും തയ്യാറാക്കുകയെങ്കില്‍ ഇന്ത്യക്കു മുന്‍തൂക്കം ലഭിക്കും. കാരണം ഇന്ത്യക്കു മികവുറ്റ സ്പിന്‍ ബൗളര്‍മാരുണ്ടെന്നും മുന്‍ പാക് താരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ, ന്യൂസിലാന്‍ഡ് ടീമുകളെയെടുക്കുകയാണെങ്കില്‍ രണ്ടു പേരിലും കാര്യമായ വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കില്ല. ഇരുടീമുകളുടെയും കോമ്പിനേഷന്‍ ശക്തമാണ്. അതുകൊണ്ടു തന്നെ അതാത് ദിവസം നന്നായി കളിക്കുന്ന ടീമിനായിരിക്കും കിരീടം ലഭിക്കുകയെന്നും ഭട്ട് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications