WTC Final: അതു കോലിയുടെ കൂടി വിക്കറ്റ്! എന്തൊരു ക്യാപ്റ്റന്‍സി- പുകഴ്ത്തി ലക്ഷ്മണ്‍

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാമിന്നിങ്‌സില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍. കിവികളുടെ പ്രധാനപ്പെട്ട ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ റോസ് ടെയ്‌ലറുടെ വിക്കറ്റെടുക്കാന്‍ കോലി പരീക്ഷിച്ച തന്ത്രത്തെയാണ് ലക്ഷ്മണ്‍ വാനോളം പ്രശംസിച്ചത്.
മുഹമ്മദ് ഷമിയുടെ ബൗളിങില്‍ ശുഭ്മാന്‍ ഗില്‍ കവേഴ്‌സില്‍ ഡൈവിങ് ക്യാച്ചിലൂടെയായിരുന്നു ടെയ്‌ലറെ പുറത്താക്കിയത്. ഈ വിക്കറ്റില്‍ നിര്‍ണായക പങ്കുവഹിച്ചത് കോലിയാണെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. 37 ബോളില്‍ 11 റണ്‍സാണ് മുന്‍ നായകന്‍ കൂടിയായ ടെയ്‌ലര്‍ക്കു നേടാനായത്.

കോലിയുടേത് തകര്‍പ്പന്‍ ക്യാപ്റ്റന്‍സി
ടെയ്‌ലറുടെ വിക്കറ്റിനു കോലി ഒരുപാട് ക്രെഡിറ്റ് അര്‍ഹിക്കുന്നു. ഡ്രൈവുകള്‍ കളിക്കുമ്പോള്‍ അത് വായുവിലൂടെ കളിക്കുന്ന ശീലം ടെയ്‌ലര്‍ക്കുണ്ട്. ഇതു അറിഞ്ഞുകൊണ്ട് തന്നെയാണ് കോലി ഗില്ലിനെ ക്രീസിനു സമാന്തരമായി സില്ലി മിഡ്ഓഫ് പൊസിഷനില്‍ നിര്‍ത്തിയത്. ഇതാണ് തകര്‍പ്പന്‍ ക്യാച്ചിലൂടെ ടെയ്‌ലറെ ഗില്‍ പുറത്താക്കാനുള്ള കാരണം. ഗംഭീര ക്യാപ്റ്റന്‍സിയാണിത്, ഒപ്പം ഷമിയുടെ ഗംഭീര ഫാസ്റ്റ് ബൗളിങും ഈ വിക്കറ്റിനു വഴിയൊരുക്കിയതായി ലക്ഷ്മണ്‍ വിലയിരുത്തി.

ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനത്തെ ലക്ഷ്മണ്‍ പ്രശംസിച്ചു. കളി ആരംഭിച്ച് ടെയ്‌ലറുടെ വിക്കറ്റെടുക്കാന്‍ കുറച്ചു സമയമെടുത്തെങ്കിലും ആദ്യ ബോള്‍ മുതല്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ തീവ്രതയോടെയാണ് ബൗള്‍ ചെയ്തത്.
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിച്ചതും ഇതു തന്നെയായിരുന്നു. അതു നമുക്ക് അഞ്ചാദിനം തുടക്കം മുതല്‍ കാണാന്‍ സാധിച്ചു. ആക്രമണോത്സുകതയില്‍ നിയന്ത്രണം പാലിച്ച്, അച്ചടക്കത്തോടെയാണ് അവര്‍ ബൗള്‍ ചെയ്തത്. ഇതിനു കോലിയും അഭിനന്ദനം അര്‍ഹിക്കുന്നതായും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡ് 249നു പുറത്ത്
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 217 റണ്‍സിനു മറുപടിയില്‍ ന്യൂസിലാന്‍ഡ് അഞ്ചാംദിനം 249 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 32 റണ്‍സിന്റെ ലീഡാണ് കിവികള്‍ക്കു ലഭിച്ചത്. ഡെവന്‍ കോണ്‍വേ (54), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (49), ടോം ലാതം (30), ടിം സൗത്തി (30), കൈല്‍ ജാമിസണ്‍ (21) എന്നിവരുടെ ഇന്നിങ്‌സുകളാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സിനു കരുത്തേകിയത്.
ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി നാലു വിക്കറ്റുകളെടുത്തപ്പോള്‍ ഇഷാന്ത് ശര്‍മയ്ക്കു മൂന്നു വിക്കറ്റ് ലഭിച്ചു. ആര്‍ അശ്വിന്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്കു വെറുംകൈയോടെ ക്രീസ് വിടേണ്ടിവന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications