ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും വിജയകരമായി ചേസ് ചെയ്തിട്ടില്ലാത്ത ടോട്ടലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പിന്തുടരുന്നത്. 444 റണ്‍സിന്റ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്. റെക്കോര്‍ഡ് റണ്‍ചേസിലേക്കു ബാറ്റ് വീശുന്ന ഇന്ത്യക്കു മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടുണ്ട്. മൂന്നു വിക്കറ്റിനു 164 റണ്‍സെന്ന നിലയിലാണ് നാലാംദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്.
ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു അവസാന ദിവസം ജയിക്കാന്‍ 280 റണ്‍സ് കൂടി മതി. ചേസ് മാസ്റ്റര്‍ വിരാട് കോലിയും (44) അജിങ്ക്യ രഹാനെയുമാണ് (20) ക്രീസിലുള്ളത്. ഇന്നു 280 റണ്‍സ് കൂടി നേടി ടെസ്റ്റിലെ ലോക റെക്കോര്‍ഡ് ജയവുമായി ഇന്ത്യ ഡബ്ല്യുടിസി കിരീടമുയര്‍ത്തുമോ? അതിനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

ക്രീസില്‍ വിരാട് കോലിയുട സാന്നിധ്യമാണ് ഇന്ത്യയെ അദ്ഭുത വിജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നത്. കാരണം ടെസ്റ്റില്‍ അഞ്ചാം ദിവസം ഗംഭീര റെക്കോര്‍ഡാണാണ് അദ്ദേഹത്തിനുള്ളത്. ടെസ്റ്റ് കരിയറെടുത്താല്‍ അഞ്ചാം ദിനം മാത്രം കോലി സ്‌കോര്‍ ചെയ്തിരിക്കുന്നത് 14 ഇന്നിങ്‌സുകളില്‍ നിന്നും 696 റണ്‍സാണ്. 69.60 എന്ന അതിശയിപ്പിക്കുന്ന ബാറ്റിങ് ശരാശരിയിലാണിത്. മാത്രല്ല അഞ്ചു സെഞ്ച്വറി പ്ലസ് സ്‌കോറുകളും അവസാന ദിവസം കിങ് കോലി നേടിയിട്ടുണ്ട്.
ഫൈനലില്‍ ആദ്യ ഇന്നിങ്‌സില്‍ വിരാട് കോലിക്കു ബാറ്റിങില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. 31 ബോളില്‍ നിന്നും രണ്ടു ഫോറുകളടക്കം 14 റണ്‍സെടുത്ത അദ്ദേഹത്തെ മിച്ചെല്‍ സ്റ്റാര്‍ക്ക് പുറത്താക്കുകയായിരുന്നു. സ്റ്റീവ് സ്മിത്തായിരുന്നു ക്യാച്ചെടുത്തത്. രണ്ടാമിന്നിങ്‌സില്‍ വലിയ ഇന്നിങ്‌സുമായി ഇതിനു പ്രായശ്ചിത്തം ചെയ്യാന്‍ തന്നെയായിരിക്കും കോലിയുടെ ശ്രമം. അതിനിടെ രണ്ടാമിന്നിങ്‌സില്‍ 44 റണ്‍സെടുത്തോടെ പല നാഴികക്കല്ലുകളും അദ്ദേഹം പിന്നിട്ടിരുന്നു.
ഐസിസിയുടെ നോക്കൗട്ട് മാച്ചുകളില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സെടുത്ത താരമായി മാറിയെന്നതായിരുന്നു വിരാട് കോലിയുടെ ആദ്യത്തെ റെക്കോര്‍ഡ്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് അദ്ദേഹം പിന്തള്ളിയത്. 18 മല്‍സരങ്ങളില്‍ നിന്നും 660 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ സമ്പാദ്യം. 14 ഇന്നിങ്‌സുകളില്‍ നിന്നും 657 റണ്‍സോടെയായിരുന്നു നേരത്തേ സച്ചിന്‍ തലപ്പത്തുണ്ടായിരുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത താരമായും വിരാട് കോലി മാറിയിരുന്നു. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേിയക്കെതിരേ 5000 റണ്‍സും, ടെസ്റ്റില്‍ ഓസീസിനെതിരേ 2000 റണ്‍സും അദ്ദേഹം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകളെടുക്കുകയാണെങ്കില്‍ ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുള്ള ലോകത്തിലെ ഏക ബാറ്ററും കൂടിയാണ് വിരാട് കോലി. ഇന്ത്യയുടെ മറ്റെല്ലാ താരങ്ങളെയുമെടുത്താല്‍ വെറും രണ്ടു പേര്‍ മാത്രമാണ് അഞ്ചാംദിനം ഒരു സെഞ്ച്വറിയെങ്കിലും നേടിയത്. കെഎല്‍ രാഹുലും റിഷഭ് പന്തുമാണിത്. 2018ല്‍ ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടന്ന ടെസ്റ്റിലായിരുന്നു അവസാന ദിനം ഇരുവരും സെഞ്ച്വറിയടിച്ചത്.
അതേസമയം, 2014ല്‍ ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡിലായിരുന്നു അഞ്ചാംദിനം വിരാട് കോലിയുടെ ആദ്യ സെഞ്ച്വറി. അന്നു 141 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതേ വര്‍ഷം വെല്ലിങ്ടണില്‍ ന്യൂസിലാന്‍ഡിനെതിരേ 105 റണ്‍സും അവസാന ദിവസം കോലി സ്‌കോര്‍ ചെയ്തു. അവസാനമായി 2017ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേ 104 റണ്‍സും അവസാന ദിനം അദ്ദേഹം കുറിച്ചിരുന്നു.