Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കോലി ഇനി ഗവാസ്‌കറിനൊപ്പം, വേഗമേറിയ നാലാമന്‍!- സച്ചിന്‍, വീരു തലപ്പത്ത്

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു നേട്ടം കൂടി. ടെസ്റ്റില്‍ അതിവേഗം 1500 റണ്‍സ് തികച്ച നാലാമത്തെ ഇന്ത്യന്‍ താരവും ലോകത്തിലെ ഒമ്പതാമത്തെ താരവുമായി മാറിയിരിക്കുകയാണ് അദ്ദേഹം. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ കളിക്കവെയാണ് കോലി ഈ നേട്ടത്തിലെത്തിയത്.

1

മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിന്റെ റെക്കോര്‍ഡിനൊപ്പം കോലിയെത്തുകയും ചെയ്തു. 154 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇരുവരും 1500 റണ്‍സ് തികച്ചത്. ഈ ലിസ്റ്റില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള മുന്‍ ഇതിഹാസങ്ങളാണ്. 144 ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. രാഹുല്‍ ദ്രാവിഡാണ് (148 ഇന്നിങ്‌സ്) മൂന്നാംസ്ഥാനത്ത്.

ടെസ്റ്റില്‍ നാലാംനമ്പറില്‍ കൂടുതല്‍ റണ്‍സെടുത്ത ഒമ്പതാമത്തെ താരം കൂടിയാണ് കോലി. 6000 റണ്‍സ് ഈ പൊസിഷനില്‍ ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തു കഴിഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (13492), മഹേജയവര്‍ധനെ (9509), ജാക്വിസ് കാലിസ് (9033), ബ്രയാന്‍ ലാറ (7535), ജാവേദ് മിയാന്‍ദാദ് (6925), റോസ് ടെയ്‌ലര്‍ (6912), മാര്‍ക്ക് വോ (6662), കെവിന്‍ പീറ്റേഴ്‌സന്‍ (6490) എന്നിവരാണ് കോലിക്കു മുന്നിലുള്ളത്. ഇവരില്‍ ന്യൂസിലാന്‍ഡ് താരം ടെയ്‌ലറൊഴികെ മറുള്ളവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചവരാണ്.

അതേസമയം, ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം ചായക്കു പിരിയുമ്പോള്‍ മൂന്നു വിക്കറ്റിന് 120 റണ്‍സെടുത്തിട്ടുണ്ട്. കോലിയോടൊപ്പം (35) വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (13) ക്രീസില്‍. നാലാം വിക്കറ്റില്‍ 32 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28), ചേതേശ്വര്‍ പുജാര (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ഗില്‍ ജോടി ടീം സ്‌കോറിലേക്കു 62 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, നീല്‍ വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Saturday, June 19, 2021, 20:05 [IST]
Other articles published on Jun 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+