Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഗൂഡ നീക്കം, ഓസീസ്- അംപയര്‍മാര്‍ ഒത്തുകളി! 3 തെളിവുകള്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇരുടീമുകള്‍ക്കും വിജയസാധ്യതയുണ്ടെന്നു കാണാം. എങ്കിലും നേരിയ മുന്‍തൂക്കം ഇപ്പോഴും ഓസ്‌ട്രേലിയക്കു തന്നെയാണ്. അതിനിടെ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ ഗൂഡനീക്കം നടക്കുന്നുണ്ടോയെന്ന സംശയങ്ങളുയരുകയാണ്. ഓസ്‌ട്രേലിയന്‍ ടീമിനു അനുകൂലമായി അംപയര്‍മാരുടെ ചില തീരുമാനങ്ങള്‍ ഈ സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് മുതലുള്ള ചില സംഭവങ്ങളെടുത്താല്‍ ഓസ്‌ട്രേലിയയും അംപയര്‍മാരും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നു ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അതിശയപ്പെടേണ്ടതില്ല. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിനിടെ പത്തോവറിനുള്ളില്‍ തന്നെ ഓസ്‌ട്രേലിയന്‍ ടീം ബോള്‍ മാറ്റണമെന്ന ആവശ്യവുമായി അംപയറെ സമീപിച്ചിരുന്നു. ഇതു അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഓസീസ് ടീമിനു ഏറെ ഗുണം ചെയ്ത നീക്കമായിരുന്നു ഇത്. ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്ത് ഓസീസിനു ടെസ്റ്റില്‍ മേല്‍ക്കൈ സമ്മാനിച്ചതും ഇതായിരുന്നു.

UMPIRE

Screenshot

നാലാംദിനമായ ഇന്നു ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ ഓസ്‌ട്രേലിയ പുറത്താക്കിയത് അംപയറുടെ സഹായത്തോടെയായിരുന്നു. സ്‌കോട്ട് ബോളന്‍ഡിന്റെ ബൗളിങില്‍ കാമറൂണ്‍ ഗ്രീനെടുത്ത ക്യാച്ച് വളരെയധികം സംശയാസ്പദമായിരുന്നു. ഇടതു വശത്തേക്കു ഡൈവ് ചെയ്തു വീണാണ് ഗ്രീന്‍ ഒരു കൈയില്‍ ബോള്‍ കുരുക്കിയെടുത്തത്.

ഫീല്‍ഡ് അംപയര്‍ ഔട്ടാണെന്നു സോഫ്റ്റ് സിഗ്നലൊന്നും നല്‍കിയില്ല. തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയായിരുന്നു. മുന്നില്‍ നിന്നും പിറകില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള റീപ്ലേ പരിശോധിച്ച് തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

പക്ഷെ മുന്നിലെ ആംഗിളില്‍ നിന്നും ഈ ക്യാച്ച് സൂം ചെയ്തു നോക്കിയാല്‍ ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്യുമ്പോള്‍ ഗ്രീനിന്റെ വിരല്‍ ബോളിനു അടിയില്‍ ഇല്ലായിരുന്നു കാണാം. പക്ഷെ തേര്‍ഡ് അംപയര്‍ ഇതു ഈ തരത്തില്‍ സൂം ചെയ്ത് പരിശോധിക്കാനോ, ഔട്ടാണെന്നു ഉറപ്പിക്കാനോ ശ്രമിച്ചില്ല.

UMPIRE

Screenshot

മാത്രമല്ല ഫീല്‍ഡ് അംപയര്‍ സോഫ്റ്റ് സിഗ്നലായി ഔട്ട് നല്‍കാതിരുന്ന സാഹചര്യത്തില്‍ വ്യക്തമായ തെളിവ് ലഭിക്കാതെ വന്നാല്‍ അതിന്റെ ആനുകൂല്യം ലഭിക്കേണ്ടത് ബാറ്റര്‍ക്കാണ്. ഈ സംഭവത്തില്‍ ശുഭ്മന്‍ ഗില്ലിന്റേത് ഒരു ക്ലിയര്‍ ക്യാച്ചാണെന്നതിനു തെളിവ് എവിടെയും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ഗില്ലിന് അനുകൂലമായി നോട്ടൗട്ടായിരുന്നു തേര്‍ഡ് അംപയര്‍ വിളിക്കേണ്ടിയിരുന്നത്. പകരം അദ്ദേഹം ഔട്ടെന്നു തീരുമാനം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയെ സഹായിക്കുകയായിരുന്നു.

മൂന്നാമത്തെ സംഭവം നാലാം ദിനം തന്നെ ഇന്ത്യന്‍ ബാറ്റിങിനിടെ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് പല തവണ പിച്ചിലെ അപകട മേഖലയില്‍ ലാന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടുള്ളതാണ്. സാധാരണയായി ഒരു ബൗളര്‍ ഈ തരത്തില്‍ ബൗള്‍ റിലീസ് ചെയ്ത ശേഷം അപകടമേഖലയിലേക്കു കയറിയാല്‍ ഫീല്‍ഡ് അംപയര്‍ ഉടന്‍ ഇടപെടുകയും ഇത് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യാറുണ്ട്. പക്ഷെ ഇവിടെ മിച്ചെല്‍ സ്റ്റാര്‍ക്ക് ആയതിനാലാവാം അംപയര്‍മാര്‍ മനപ്പൂര്‍വ്വം ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഒരിക്കല്‍പ്പോലും സ്റ്റാര്‍ക്കിനു മുന്നറിയിപ്പ് നല്‍കിയതുമില്ല.

Story first published: Saturday, June 10, 2023, 23:47 [IST]
Other articles published on Jun 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+