Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കോലിയും പുജാരയും ഔട്ടല്ല! ഓസീസിന്റെ കൊടുംചതി, തെളിവുമായി മുന്‍ പാക് താരം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മൂന്നാംദിനത്തിലേക്കു കടക്കവെ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം. ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ബോളില്‍ കൃത്രിമം കാണിച്ചുവെന്നുള്ള ഞെട്ടിക്കുന്ന ആരോപണമുന്നയിച്ചിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. ഏതൊക്കെ ഓവറുകളിലാണ് ഇതു സംഭവിച്ചതെന്നു അദ്ദേഹം തെളിവുകളും നിരത്തിയുണ്ട്.

ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പുജാരയും വിരാട് കോലിയും ഓസ്‌ട്രേലിയയുടെ ചതി കാരണമാണ് പുറത്തായതെന്നും അല്ലായിരുന്നെങ്കില്‍ അതു സംഭവിക്കില്ലായിരുന്നുവെന്നും ബാസിത് അലി തുറന്നടിച്ചു. മൂന്നാം നമ്പറില്‍ ഇറങ്ങിയ പുജാരയ്ക്കു 14 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 25 ബോളുകളില്‍ നിന്നും രണ്ടു ഫോറുകളടിച്ച അദ്ദേഹത്തെ കാമറൂണ്‍ ഗ്രീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

AUSTRALIA

14ാം ഓവറിലായിരുന്നു ചേതേശ്വര്‍ പുജാരയുടെ മടക്കം. ബോളിന്റെ ലൈനും ലെങ്ത്തും മനസ്സിലാക്കുന്നതില്‍ അദ്ദേഹത്തിനു സംഭവിച്ച വലിയ വീഴ്ചയായിരുന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഓഫ്സ്റ്റംപിനു പുറത്തായിരുന്നു ബോള്‍ പിച്ച് ചെയ്തത്. ഓഫ് സ്റ്റംപ് കവര്‍ ചെയ്യാതെ നിന്ന പുജാര അതു പുറത്തേക്കു പോവുമെന്ന കണക്കുകൂട്ടലില്‍ ഷോട്ടിനു മുതിരാതെ ലീവ് ചെയ്യുകയായിരുന്നു. പക്ഷെ ബോള്‍ പിച്ച് ചെയ്ത് നേരെ അകത്തേക്കു വരികയും പുജാരയുടെ ഓഫ്സ്റ്റംപെടുക്കുകയും ചെയ്തു.

വിരാട് കോലിക്കും അധികനേരം ക്രീസില്‍ തുടരാനായാലില്ല. 19ാം ഓവറില്‍ അദ്ദേഹം പുറത്താവുകയായിരുന്നു. 21 ബോളുകള്‍ നേരിട്ട കോലിക്കു രണ്ടു ഫോറുകളടക്കം 14 റണ്‍സാണ് നേടാനായത്. ഓസീസിന്റെ ഇടംകൈയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. ബാറ്റില്‍ എഡ്ജായ കോലിയെ സെക്കന്റ് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്ത് പിടികൂടുകയായിരുന്നു.

ബോളിന്റെ അപ്രതീക്ഷിത ബൗണ്‍സായിരുന്നു കോലിയുടെ വിക്കറ്റ് വീഴ്ചയിലേക്കു നയിച്ചത്. ഓഫ് കട്ടറായിരുന്നു സ്റ്റാര്‍ക്ക് പരീക്ഷിച്ചത്. ഷോട്ട് കളിക്കാന്‍ ദുഷ്‌കരമായ ബോള്‍ കോലി ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബാറ്റിന്റെ ഷോര്‍ഡര്‍ ഏരിയയില്‍ ഉരസിയ ബോള്‍ പിന്നാലെ ഗ്ലൗസിലും ഉരുമ്മിയ ശേഷം നേരെ സ്മിത്തിന്റെ കൈകളില്‍ എത്തുകയായിരുന്നു.

ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നതിനു ഏറ്റവും വ്യക്തമായ തെളിവാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ 16 മുതല്‍ 18 വരെയുള്ള ഓവറുകളെന്നും പാകിസ്താന്റെ മുന്‍ താരം ബാസിത് അലി ചൂണ്ടിക്കാട്ടി. ബാസിത് അലി ഷോയെന്ന തന്റെ ചാനലിലാണ് അദ്ദേഹം ഓസ്‌ട്രേലിയക്കെതിരേ രംഗത്തു വന്നിരിക്കുന്നത്.

VIRAT KOHLLI

ഓസ്‌ട്രേലിയന്‍ ടീം എത്ര വിദഗ്ധമായിട്ടാണ് ബോളില്‍ കൃത്രിമം കാണിച്ചിരിക്കുന്നത്. ആരും ഇതേപ്പറ്റി സംസാരിക്കുന്നതു പോലുമില്ല. എന്തു കൊണ്ടാണ് ബോളില്‍ അസാധാരണ മൂവ്‌മെന്റ് സംഭവിക്കുന്നതെന്നു ഇന്ത്യന്‍ ബാറ്റര്‍മാരും സംസാരിക്കുന്നില്ലെന്നും ബാസിത് അലി ചോദിക്കുന്നു.

ഇന്ത്യയുടെ മുഹമ്മദ് ഷമിയുടെ ഓവര്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു ഒരു കാര്യം വ്യക്തമാവും. ബോളിന്റെ തിളക്കം പുറംഭാഗത്തായിരുന്നു. സ്റ്റീവ് സ്മിത്ത് ബാറ്റ് ചെയ്യവെ പിച്ച് ചെയ്തതിനു ശേഷം ബോള്‍ അകത്തേക്കായിരുന്നു വന്നത്. ഇംഗ്ലണ്ടില്‍ ബോളിന്റെ തിളക്കം പുറമെയാണെങ്കില്‍ അതു അകത്തേക്കായിരിക്കും വരുന്നത്. ഓസ്‌ട്രേലിയയിലും സൗത്താഫ്രക്കയിലും ഇതു തന്നെയാണ് സംഭവിക്കാറുള്ളത്. ഇതിനെ റിവേഴ്‌സ് സ്വിങെന്നു പറയില്ല. ബോളിന്റെ തിളക്കം ഉള്‍ഭാഗത്താവുകയും ബോള്‍ അകത്തേക്കു വരികയും ചെയ്യുമ്പോഴാണ് റിവേഴ്‌സ് സ്വിങെന്നു പറയാന്‍ സാധിക്കുകയെന്നും അലി വ്യക്തമാക്കി.

വിരാട് കോലി പുറത്തായപ്പോഴുള്ള ബോളിന്റെ തിളക്കം നോക്കൂ. മിച്ചെല്‍ സ്റ്റാര്‍ക്ക് ബോള്‍ ചെയ്യുമ്പോള്‍ പന്തിന്റെ തിളക്കം പുറം ഭാഗത്തായിരുന്നു. ബോളിന് അപ്രതീക്ഷിത ബൗണ്‍സായിരുന്നു ലഭിച്ചത്. ബോള്‍ തിളക്കത്തോടു കൂടി തന്നെയാണ് പിച്ച് ചെയ്ത ശേഷം പോയത്. രവീന്ദ്ര ജഡേജ ഓണ്‍സൈഡിലേക്കു ഷോട്ട് കളിച്ചപ്പോള്‍ ബോള്‍ പോയിന്റിന മുകളിലൂടെയാണ് പോയത്. അംപയര്‍മാര്‍ക്കു കണ്ണുകാണില്ലേ? ഇന്ത്യ എന്റെ ടീമൊന്നുമല്ല. പക്ഷെ ഞാന്‍ കണ്ണട ധരിച്ച് ക്രിക്കറ്റ് കാണുന്നയാളാണ്.

മല്‍സരം ടെലിവിഷനിലും മറ്റും കണ്ടിട്ടുള്ളവര്‍ക്കൊന്നും ഈ കാര്യങ്ങളൊന്നും മനസ്സിലാക്കാന്‍ സാധിച്ചില്ലേ? ചേതേശ്വര്‍ പുജാരയെ പുറത്താക്കിയ കാമറൂണ്‍ ഗ്രീനിന്റെ ബോള്‍ നോക്കൂ. ബോളിന്റെ തിളക്കം ഉള്‍ഭാഗത്താണ്. ബോള്‍ ഒഴിവാക്കിയ പുജാരയുടെ ഒഫ്സ്റ്റംപിലേക്കു ബോള്‍ വരികയും ചെയ്തു. എനിക്കു ആശ്ചര്യമാണ് തോന്നുന്നത്. ലോകത്തിലെ ഇത്ര വലിയ ക്രിക്കറ്റ് ബോര്‍ഡായിരുന്നിട്ടും ബിസിസിഐ ഇതൊന്നും കാണുന്നില്ലേയെന്നും ബാസിത് അലി ആഞ്ഞടിച്ചു.

Story first published: Friday, June 9, 2023, 14:46 [IST]
Other articles published on Jun 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+