Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: അഭിമാനമാവാന്‍ പുജാര, കാത്തിരിക്കുന്നത് വമ്പന്‍ നാഴികക്കല്ലുകള്‍

ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ചില നാഴികക്കല്ലുകള്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയെ കാത്തിരിക്കുന്നുണ്ട്. ദൈര്‍ഘ്യമേറിയ, ഒപ്പം വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുളള മിടുക്കാണ് മൂന്നാം നമ്പറില്‍ ഇന്ത്യയുടെ സ്ഥിരസാന്നിധ്യമായി പുജാരയെ മാറ്റുന്നത്.

കിവീസിനെതിരേ ഒമ്പത് ടെസ്റ്റുകളില്‍ നിന്നും 46.81 എന്ന മികച്ച ശരാശരിയില്‍ 749 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഫൈനലിലിനും ഈ മികവ് പുജാര തുടര്‍ന്നാല്‍ അതു ഇന്ത്യക്കു നിര്‍ണായക മുന്‍തൂക്കം നല്‍കുമെന്നുറപ്പാണ്. കുറച്ചു കാലമായി ടെസ്റ്റില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായില്ലെന്ന ക്ഷീണം ഫൈനലില്‍ പുജാര തീര്‍ക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഐസിസി റാങ്കിങില്‍ നിലവിലെ 14ാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ പുജാരയെ ഫൈനലില്‍ കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

 ഡബിളടിച്ചാല്‍ ഗവാസ്‌കറിനൊപ്പം

ഡബിളടിച്ചാല്‍ ഗവാസ്‌കറിനൊപ്പം

ഫൈനലില്‍ ഡബിള്‍ സെഞ്ച്വറിയടിക്കാനായാല്‍ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ നാലു ടെസ്റ്റ് ഡബിളെന്ന നേട്ടത്തിനൊപ്പം പുജാരയുമെത്തും. 51.12 ശരാശരിയില്‍ 10,122 റണ്‍സെടുത്താണ് ഗവാസ്‌കര്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 236 റണ്‍സാണ്.
2017ല്‍ ഓസ്‌ട്രേലിയക്കെതിരേ സമനിലയില്‍ കലാശിച്ച ടെസ്റ്റിലാണ് പുജാര അവസാനമായി ഡബിള്‍ നേടിയത്. നായകന്‍ വിരാട് കോലി (7), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (6), രാഹുല്‍ ദ്രാവിഡ് (5) എന്നിവരാണ് ഇന്ത്യക്കു വേണ്ടി കൂടുതല്‍ ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളവര്‍.

 6,500 റണ്‍സ്

6,500 റണ്‍സ്

ടെസ്റ്റില്‍ 6500 റണ്‍സെന്ന നാഴികക്കല്ലും ഫൈനലില്‍ പുജാരയെ കാത്തിരിക്കുന്നുണ്ട്. ഇതിനായി രണ്ടിന്നിങ്‌സുകളില്‍ നിന്നും 256 റണ്‍സ് അദ്ദേഹം നേടേണ്ടതുണ്ട്. നിലവില്‍ മല്‍സരരംഗത്തുള്ള ഇന്ത്യന്‍ താരങ്ങളില്‍ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ളത് കോലിയാണ് (7490 റണ്‍സ്). അദ്ദേഹത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്ത് പുജാരയാണ്.
ടെസ്റ്റില്‍ 6000 റണ്‍സിന് മുകളില്‍ നേടിയിട്ടുള്ള 11ാമത്തെ ഇന്ത്യന്‍ താരമാണ് അദ്ദേഹം. നിലവില്‍ 85 ടെസ്റ്റുകളില്‍ നിന്നും 46.6 ശരാശരിയില്‍ 6244 റണ്‍സാണ് പുജാരയുടെ സമ്പാദ്യം.

 20 ടെസ്റ്റ് സെഞ്ച്വറി

20 ടെസ്റ്റ് സെഞ്ച്വറി

നിലവില്‍ 18 ടെസ്റ്റ് സെഞ്ച്വറികളാണ് പുജാരയുടെ പേരിലുള്ളത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി തികയ്ക്കാനാല്‍ അദ്ദേഹം 20 എന്ന നാഴികക്കല്ല് തികയ്ക്കും. മുന്‍ ഇതിഹാസങ്ങളായ വീരേന്ദര്‍ സെവാഗ് (23), മുഹമ്മദ് അസ്ഹറുദ്ദീന്‍ (22) എന്നിവരാണ് സെഞ്ച്വറികളുടെ എണ്ണത്തില്‍ പുജാരയ്ക്കു മുന്നിലുള്ളത്. 18 സെഞ്ച്വറികള്‍ കൂടാതെ 29 ഫിഫ്റ്റികളും ടെസ്റ്റില്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Tuesday, May 11, 2021, 16:56 [IST]
Other articles published on May 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+