Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കളി അവിടെ നില്‍ക്കട്ടെ, 'വലിമൈ' സിനിമ എന്തായി? അജിത് ഫാന്‍സ് ചോദിക്കുന്നു

സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ- ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടം ആവേശകരമായി മുന്നേറവെ കളി കാണാനെത്തിയ ചില ഇന്ത്യന്‍ ആരാധകര്‍ക്കു അറിയേണ്ടിയിരുന്നത് വരാനിരിക്കുന്ന തമിഴ് സിനിമയെക്കുറിച്ചായിരുന്നു. സൂപ്പര്‍ താരം അജിത് നായകനാവുന്ന വലിമൈ എന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരം വേണമെന്നാണ് സ്റ്റേഡിയത്തില്‍ മല്‍സരം കാണാനെത്തിയ ചില ആരാധകര്‍ അഭ്യര്‍ഥിച്ചത്. വലിമൈ അപ്‌ഡേറ്റ് എന്ന പ്ലക്കാര്‍ഡ് ഒരു ആരാധകന്‍ ഉയര്‍ത്തിക്കാണിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

1

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വലിമൈ. ബോണി കപൂര്‍ നിര്‍മിക്കുന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും ഇനിയും പുറത്തുവന്നിട്ടില്ല. അതുകൊണ്ടു തന്നെ ഏറെ അക്ഷമരായാണ് 'തല' ഫാന്‍സ് കാത്തിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോലും അണിയറക്കാര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

10 ശതമാനം മാത്രം ഷൂട്ടിങ് പൂര്‍ത്തിയായ മറ്റൊരു സൂപ്പര്‍ താരം വിജയ്‌യുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്നു വൈകീട്ട് പുറത്തുവരാനിരിക്കുകയാണ്. എന്നാല്‍ വലിമൈയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. കുറച്ചു ദിവസത്തെ ഷൂട്ടിങ് മാത്രമേ ഇനി ബാക്കിയുള്ളൂ. എന്നിട്ടും സിനിമയുടെ ഫസ്റ്റ് ലുക്ക് പോലും പുറത്തുവിടാതിരിക്കുന്നതില്‍ അജിത് ഫാന്‍സ് ഹാപ്പിയല്ല. ഇതാണ് സതാംപ്റ്റണില്‍ ഫാന്‍സ് പ്രകടിപ്പിച്ചത്. മേയ് ഒന്നിന് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവരുമെന്നായിരുന്നു ആദ്യമുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജ്യത്തു കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇതു മാറ്റിവയ്ക്കുകയായിരുന്നു.

അജിത്തിന്റെ 50ാം പിറന്നാള്‍ ദിനമായ മേയ് ഒന്നിന് വലിമൈ ഫസ്റ്റ് ലുക്ക് പുറത്തു വിടുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ സുനാമി പോലെ വ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ഈ നിമിഷത്തില്‍ ലക്ഷക്കണക്കിനു ഇന്ത്യക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലൂടെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടമായതിനെ തുടര്‍ന്നു വൈകാരിക ആഘാതത്തിലൂടെയും കടന്നുപോവുകയാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ സീ സ്റ്റുഡിയോയും ബേവ്യു പ്രോജക്ടുകളും ഞങ്ങളുടെ സിനിമയായ വലിമൈയിലെ ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍മാരും ചേര്‍ന്നു ഫസ്റ്റ് ലുക്ക് തിയ്യതി മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നമുക്കെല്ലാവര്‍ക്കും കൈകോര്‍ത്ത് എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കാമെന്നായിരുന്നു ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്ന തിയ്യതി മാറ്റിവച്ചുകൊണ്ട് നിര്‍മാതാക്കള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

Story first published: Monday, June 21, 2021, 15:33 [IST]
Other articles published on Jun 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+