WTC Final: ഇന്ത്യ അക്കാര്യം മാത്രം പ്രതീക്ഷിക്കേണ്ട! ഗവാസ്‌കറുടെ മുന്നറിയിപ്പ്
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോര് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങവെ ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പുമായി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. റിസര്‍വ് ദിനമായ ആറാംദിനത്തില മല്‍സരം ആരംഭിക്കുന്നതിനു മുമ്പായിരുന്നു ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
32 റണ്‍സിന്റെ നേരിയ ലീഡുമായാണ് ഇന്ത്യ അവസാനദിനം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയത്. ആദ്യ സെഷനില്‍ തന്നെ ഇന്ത്യക്കു ഇതിനകം മൂന്നു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 130 റണ്‍സാണ് നേടിയത്. 98 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്.

അതിവേഗം റണ്ണെടുക്കണം
രണ്ടാമിന്നിങ്‌സില്‍ അതിവഗത്തില്‍ റണ്‍സ് അടിച്ചെടുക്കാനായാല്‍ മാത്രമേ മല്‍സരത്തില്‍ ഇന്ത്യ വിജയത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂയെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
കഴിയുന്നത്ര വേഗത്തില്‍ റണ്‍സ് അടിച്ചെടുത്ത് ന്യൂസിലാന്‍ഡിനെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനയക്കുകയെന്നതാവും ഇന്ത്യയുടെ പ്ലാന്‍. എങ്കില്‍ മാത്രമേ കിവികളെ പുറത്താക്കി വിജയം നേടുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടതുള്ളൂവെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ബാറ്റിങ് എളുപ്പമായി
സതാംപ്റ്റണിലെ സാഹചര്യം ഇപ്പോള്‍ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞതായും ബാറ്റിങ് കുറേക്കൂടി എളുപ്പമായി മാറിയിരിക്കുകയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ ബാറ്റിങ് കുറേക്കൂടി എളുപ്പമായിട്ടുണ്ട്. വെയിലുള്ളതിനാല്‍ പിച്ച് വരണ്ടിട്ടുമുണ്ട്. പിച്ചില്‍ ഇനി അല്‍പ്പം പുല്ലുണ്ടായാലും മുന്‍ ദിവസങ്ങളിലേതു പോലെ അതു ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളിയാവില്ലെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

ഓള്‍ഔട്ടാക്കാന്‍ സാധിക്കില്ല
രണ്ടാമിന്നിങ്‌സില്‍ ന്യൂസിലാന്‍ഡിനെ ഓള്‍ഔട്ടാക്കി മല്‍സരത്തില്‍ ജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അസാധ്യമാവുമെന്നു ഗവാസ്‌കര്‍ പറഞ്ഞു. ഗംഭീരമായി ബൗള്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ കിവികളെ പുറത്താക്കാന്‍ ഇന്ത്യക്കു കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ ഇന്നിങ്‌സില്‍ കിവികളെ പുറത്താക്കാന്‍ ഇന്ത്യക്കു 99.2 ഓവറുകള്‍ വേണ്ടിവന്നിരുന്നു. വാലറ്റക്കാരുടെ ചെറുത്തുനില്‍ക്കി ഇന്ത്യത്തു വെല്ലുവിളിയുയര്‍ത്തുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications