WTC: യുവിയെ വെല്ലാന്‍ ഗില്ലായിട്ടില്ല! രോഹിത്തിനും പിറകില്‍- പ്രായം കുറഞ്ഞ ഫൈനലിസ്റ്റുകാര്‍
ഐസിസിയുടെ രണ്ടു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളുടെ കന്നി സീസണില്‍ തന്നെ ഫൈനലില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായ ഏക ടീമാണ് ഇന്ത്യ. 2007ലെ പ്രഥമ ടി20 ലോകകപ്പിന്റെ കലാശക്കളിയില്‍ കളിച്ചായിരുന്നു ഇന്ത്യ ചരിത്രത്തിന്റെ ഭാഗമായത്. അന്നു ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കി ഇന്ത്യ ജേതാക്കളാവുകയും ചെയ്തു. ലോക ടെസ്റ്റ് ചാംപ്യഷിപ്പിന്റെ ഫൈനലിലേക്കും യോഗ്യത നേടിയതോടെയാണ് മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടം ഇന്ത്യയെ തേടിയെത്തിയത്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ സതാംപ്റ്റണില്‍ നടക്കേണ്ടിയിരുന്ന ഫൈനലിന്റെ ആദ്യദിനം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ കളിച്ച ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നു താരങ്ങള്‍ ആരൊക്കെയെന്നറിയാം. ഇവരില്‍ രണ്ടു പേര്‍ ഇത്തവണ ടെസ്റ്റ് ഫൈനലിനുള്ള ടീമിന്റെ ഭാഗവുമാണ്.

ശുഭ്മാന്‍ ഗില്‍ (21 വയസ്സ്, 284 ദിവസം)
ഈ ലിസ്റ്റില്‍ മൂന്നാം നമ്പറിലുള്ളത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ്. 21 വയസ്സും 284 ദിവസുമാണ് ഇപ്പോള്‍ ദിവസവുമാണ് ഗില്ലിന്റെ പ്രായം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇറങ്ങുന്നതോടെ അദ്ദേഹം എലൈറ്റ് ക്ലബ്ബിന്റെ ഭാഗമാവും.
ടെസ്റ്റില്‍ ഇന്ത്യക്കായി ഗില്‍ കളിക്കുന്ന മൂന്നാമത്തെ എതിരാളി മാത്രമാണ് ന്യൂസിലാന്‍ഡ്. രണ്ടു പരമ്പരകള്‍ മാത്രമേ ഇതുവരെ താരം കളിച്ചിട്ടുള്ളൂ. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ കഴിഞ്ഞ വര്‍ഷമവസാനമായിരുന്നു ഗില്ലിന്റെ അരങ്ങേറ്റം. പിന്നാലെ നാട്ടില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലും താരം കളിച്ചു.
മായങ്ക് അഗര്‍വാളിനെ പിന്തള്ളിയാണ് ലോക ടെസ്റ്റ് ഫൈനലില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഗില്‍ മാറിയത്. ഓസീസ് പര്യടനത്തിലെ മികച്ച പ്രകടനവും ഫൈനലിനു മുന്നോടിയായുള്ള ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ ഫിഫ്റ്റിയടിച്ചതും ന്യൂസിലാന്‍ഡിനെതിരേ ഗില്ലിന് മുന്‍തൂക്കം നല്‍കുകയായിരുന്നു.

രോഹിത് ശര്‍മ (20 വയസ്സ്, 147 ദിവസം)
ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മറ്റൊരു ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റലെ രണ്ടാമന്‍. 2007ലെ ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരേ കളിക്കുമ്പോള്‍ 20 വയസ്സും 147 ദിവസവും മാത്രമായിരുന്നു രോഹിത്തിന്റെ പ്രായം. പുറത്താവാതെ 30 റണ്‍സുമായി അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
രണ്ടു ഐസിസി ടൂര്‍ണമെന്റുകളുടെ ആദ്യ എഡിഷന്റെ ഫൈനലില്‍ കളിക്കുന്ന ഏക താരമെന്ന റെക്കോര്‍ഡും ഇപ്പോള്‍ രോഹിത്തിനു അവകാശപ്പെട്ടതാണ്. 2007ലെ ടി20 ലോകകപ്പ് ഫൈനലും 2021ലെ ലോക ടെസ്റ്റ് ഫൈനലും കളിക്കാന്‍ ഭാഗ്യമുണ്ടായ ഏക ഇന്ത്യന്‍ താരമാണ് അദ്ദേഹം.

യുവരാജ് സിങ് (18 വയസ്സ്, 308 ദിവസം)
ഈ ലിസ്റ്റിലെ ഒന്നാമന്‍ ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. വെറും 18 വയസ്സും 308 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിനു ഇന്ത്യയെ ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രതിനിധീകരിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. 2000ലെ ഐസിസി നോക്കൗട്ട് ട്രോഫിയിലായിരുന്നു ഇത്. അന്നു ന്യൂസിലാന്‍ഡിനെതിരേയായിരുന്നു യുവി കളിച്ചത്.
കിവീസിനെതിരായ ഫൈനലില്‍ നാലാം നമ്പറിലായിരുന്നു യുവി ബാറ്റ് ചെയ്യാനെത്തിയത്. 19 ബോളില്‍ 18 റണ്‍സെടുത്ത അദ്ദേഹം 10 ഓവര്‍ ബൗള്‍ ചെയ്യുകയും ചെയ്തു. 32 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂവെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. അന്നു ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് കിരീടം ചൂടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications