Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഗില്‍ ലക്ഷ്മണിനെപ്പോലെ, ഓപ്പണിങ് പറ്റില്ല! ജഡേജയ്ക്കു പകരം അവന്‍ മതിയായിരുന്നു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്ത് മുന്‍ താരം ഗഗന്‍ ഖോഡ. ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ പരീക്ഷിച്ച പ്ലെയിങ് ഇലവന്‍ അത്ര മികച്ചതായിരുന്നില്ലെന്നും സ്ഥാനം അര്‍ഹിച്ച ചിലര്‍ തഴയപ്പെട്ടതായും അദ്ദേഹം തുറന്നടിച്ചു.

ഫൈനലില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ പരാജയം. മഴയെ തുടര്‍ന്നു രണ്ടു ദിവസത്തെ മല്‍സരം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഫൈനല്‍ സമനിലയില്‍ കലാശിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം ഇന്ത്യക്കെതിരേ ആധികാരിക വിജയം നേടാന്‍ ഇന്ത്യയെ സഹായിച്ചു. രണ്ടിന്നിങ്‌സുകളിലും 250 റണ്‍സ് പോലും തികയ്ക്കാനാവാതെ ഇന്ത്യ പുറത്തായിരുന്നു.

 ഗില്ലിന് ഓപ്പണിങ് പറ്റില്ല

ഗില്ലിന് ഓപ്പണിങ് പറ്റില്ല

ഫൈനലില്‍ രോഹിത് ശര്‍മുടെ ഓപ്പണിങ് പങ്കാളി യുവതാരം ശുഭ്മാന്‍ ഗില്ലായിരുന്നു. എന്നാല്‍ ഗില്ലിനെക്കൊണ്ട് ഓപ്പണിങ് സാധിക്കില്ലെന്നു ഖോഡ അഭിപ്രായപ്പെട്ടു.
ഗില്‍ ഓപ്പണറല്ല. വിവിഎസ് ലക്ഷ്മണിനെപ്പോലെയുള്ള ബാറ്റ്‌സ്മാനാണ്. അവന്‍ മധ്യനിരയില്‍ കളിക്കണം. രണ്ടു ടെസ്റ്റുകളിലെ മോശം പ്രകടനം കാരണം ഒഴിവാക്കപ്പെട്ട മായങ്ക് അഗര്‍വാളിനെ ഇന്ത്യക്കു ഫൈനലില്‍ ഉള്‍പ്പെടുത്താമായിരുന്നു. അല്ലെങ്കില്‍ ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റില്‍ ഫ്‌ളോപ്പായതിന്റെ പേരില്‍ പുറത്താക്കിയ പൃഥ്വി ഷായെ ടീമിലെടുക്കാമായിരുന്നുവെന്നും ഖോഡ വിശദമാക്കി.

 ഗില്ലിന്റെ പ്രകടനം

ഗില്ലിന്റെ പ്രകടനം

രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്ത ഗില്ലിന് 36 റണ്‍സാണ് രണ്ടിന്നിങ്‌സുകളിലായി നേടാനായത്. ആദ്യ ഇന്നിങ്‌സില്‍ 28ഉം രണ്ടാമിന്നിങ്‌സില്‍ എട്ടും റണ്‍സിനു താരം പുറത്തായിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഗില്ലിന്റെ അരങ്ങേറ്റം. ഈ പരമ്പരയിലെ ശ്രദ്ധേയമായ പ്രകടനം ഗില്ലിനെ സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചു.
എന്നാല്‍ മായങ്കാവട്ടെ ലോക ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. പക്ഷെ ഓസീസിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഫ്‌ളോപ്പായതു കാരണം ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. ഇതിനിടെ ഗില്ലിന്റെ വരവും ഗില്ലിനു തടസ്സമായി. ഓസീസിനെതിരായ പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലും ഗില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നിട്ടും ഫൈനലില്‍ താരത്തെ നിലനിര്‍ത്താന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

 ജഡേജയെ എന്തിന് കളിപ്പിച്ചു?

ജഡേജയെ എന്തിന് കളിപ്പിച്ചു?

ഫൈനലില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കളിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തെയും ഖോഡ ചോദ്യം ചെയ്തു. പേസര്‍മാരെ തുണയ്ക്കുന്ന പിച്ചായിരുന്നിട്ടും മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. അശ്വിന്‍ നാലു വിക്കറ്റുമായി തന്റെ സെലക്ഷന്‍ ന്യായീകരിച്ചപ്പോള്‍ ജഡേജയ്ക്കു തിളങ്ങാനായില്ല.
ജഡേജയ്ക്കു പകരം ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാനെയോ ബാറ്റിങിലും സംഭാവന ചെയ്യാന്‍ ശേഷിയുള്ള ശര്‍ദ്ദുല്‍ ഠാക്കൂറിനെയോ ഇന്ത്യ കളിപ്പിക്കണമായിരുന്നു. ശര്‍ദ്ദുലിന് ഫൈനലില്‍ തിളങ്ങാന്‍ കഴിയുമായിരുന്നുവെന്നും ഖോഡ വിലയിരുത്തി.

Story first published: Saturday, June 26, 2021, 13:11 [IST]
Other articles published on Jun 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+