For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: രോഹിത്തിനെയും ദ്രാവിഡിനെയും ഒഴിവാക്കൂ, ആരാധക രോഷം ശക്തം! പ്രതികരണങ്ങളിതാ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി ആരാധകരെയാകെ നിരാശരാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം തവണയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനായെങ്കിലും കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഓസ്‌ട്രേലിയയോട് 209 റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് ഇന്ത്യ കിരീടം കൈവിട്ടത്. മോശം ബാറ്റിങ്ങും ബൗളിങ്ങും ഐപിഎല്ലിന്റെ ഇഫക്ടുമെല്ലാം ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങളായി പറയാം.

എന്നാല്‍ ഇന്ത്യയുടെ തോല്‍വിയില്‍ ആരാധകര്‍ പഴിക്കുന്നത് നായകന്‍ രോഹിത് ശര്‍മയേയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയുമാണ്. രണ്ട് പേരുടെയും കഴിവുകേടാണ് തോല്‍വിക്ക് കാരണമായതെന്നാണ് ആരാധക പക്ഷം. രോഹിത്തിന് ടീമിനെ മികച്ച പോരാട്ടത്തിലേക്കെത്തിക്കാന്‍ സാധിക്കുന്നില്ല. ടീമിനെ ആക്രമണോത്സകതയോടെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രോഹിത് പരാജയമാണ്. രോഹിത്തിനെപ്പോലെ ഇന്ത്യന്‍ താരങ്ങളും മടിയന്മാരായി മാറുന്ന അവസ്ഥയാണുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്.

rahul dravid, ms dhoni

ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയിലാണ് ലോകകപ്പെന്നതിനാല്‍ അനായാസം കപ്പടിക്കാമെന്ന് പ്രതീക്ഷിക്കേണ്ട. രോഹിത് ശര്‍മ നായകനായി തുടര്‍ന്നാല്‍ ഇന്ത്യ ഗ്രൂപ്പുഘട്ടം പോലും കടക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. വിരാട് കോലിയെപ്പോലൊരു മികച്ച നായകനെ അപമാനിച്ച് പുറത്താക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യ അനുഭവിക്കുന്നതെന്നും രോഹിത്തിനെക്കൊണ്ട് കിരീടം നേടിത്തരാന്‍ സാധിക്കില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

ഫിറ്റ്‌നസില്ലാത്ത രോഹിത് ഓരോ മത്സരങ്ങള്‍ക്ക് ശേഷവും അലസനാവുകയാണ്. പുതിയ താരങ്ങളെ വളര്‍ത്താനോ യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനോ ശ്രമിക്കുന്നില്ല. രോഹിത്തിനെ മാറ്റി പകരം ഹര്‍ദിക്കിനെ ഏകദിനത്തിലും ടി20യിലും നായകനാക്കുകയും ടെസ്റ്റില്‍ റിഷഭ് പന്തിനെയോ ശുബ്മാന്‍ ഗില്ലിനെയോ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കണമെന്നുമാണ് ആരാധക പക്ഷം.

ക്യാപ്റ്റന്‍സിയില്ല, ഫിറ്റ്‌നസില്ല, ഫീല്‍ഡിങ്ങില്ല, ബാറ്റിങ്ങില്ല, തണുപ്പന്‍ സ്വഭാവം ഇങ്ങനെയെല്ലാമുള്ള രോഹിത്തിനെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കരുതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. രോഹിത് പ്രധാന മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പാണ്. ഐപിഎല്ലില്‍ മുംബൈക്കൊപ്പം കരുത്തുറ്റ താരനിരയുമായി കപ്പടിച്ചത് മാറ്റിനിര്‍ത്തിയാല്‍ രോഹിത് നായകനെന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയമാണ്.

ധോണിയെപ്പോലെ ബുദ്ധിപൂര്‍വ്വം ചിന്തിക്കുന്ന സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉന്മേഷവാനായ നായകനെയാണ് ഇന്ത്യക്കാവശ്യമെന്നും ആരാധകര്‍ പറയുന്നു. രാഹുല്‍ ദ്രാവിഡ് പരിശീലകനെന്ന നിലയില്‍ ലോക തോല്‍വിയാണ്. രവി ശാസ്ത്രിയും വിരാട് കോലിയും ചേര്‍ന്ന് വളര്‍ത്തിയ ടീമിനെ കൂടുതല്‍ മോശമാക്കുകയാണ് ഇക്കാലയളവില്‍ ദ്രാവിഡ് ചെയ്തത്. പുതിയ താരങ്ങളെ വളര്‍ത്താനോ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനോ ദ്രാവിഡിന് സാധിച്ചിട്ടില്ല.

rohit sharma

ഇനിയും ദ്രാവിഡ് പരിശീലകനായിത്തുടര്‍ന്നാല്‍ ഇതിഹാസ ബാറ്റ്‌സ്മാനെന്ന സല്‍പ്പേരിനുകൂടി കളങ്കം വരുമെന്നും ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരുന്ന് യുവതാരങ്ങളെ വളര്‍ത്തുന്നതില്‍ ശ്രദ്ധ നല്‍കുന്നതാണ് ഇന്ത്യക്ക് നല്ലതെന്നുമാണ് പ്രതികരണങ്ങളുള്ളത്. ആശിഷ് നെഹ്‌റ, സ്റ്റീഫന്‍ ഫ്‌ളമിങ്, ടോം മൂഡി, ഗാരി കേഴ്‌സ്റ്റന്‍ എന്നിവരിലൊരാളെ ഇന്ത്യ പരിശീലകനാക്കണം. വിദേശ പരിശീലകനാണ് ഇന്ത്യക്ക് നല്ലതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവ വരാനിരിക്കുന്നു. അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എവേ മത്സരങ്ങളുമുണ്ട്. ഇപ്പോഴേ ശക്തമായ മുന്നൊരുക്കം നടത്തിയാലേ നാണംകെടാതെ ഇന്ത്യക്ക് തിരിച്ചുവരാനാവു. അതുകൊണ്ട് തന്നെ രോഹിത്തും ദ്രാവിഡും എത്രയും വേഗം ടീമിനോട് വിടപറയണമെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്.

Story first published: Sunday, June 11, 2023, 23:35 [IST]
Other articles published on Jun 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+