Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: വന്‍ നേട്ടവുമായി ടെയ്‌ലര്‍, ആദ്യ കിവീസ് താരം! എലൈറ്റ് ക്ലബ്ബില്‍ കൂടുതലും ഇന്ത്യക്കാര്‍

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ക്കു വമ്പന്‍ നേട്ടം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ കളിക്കവെയാണ് അദ്ദേഹം മറ്റൊരു കിവീസ് താരത്തിനും ഇതുവരെ സാധിച്ചിട്ടില്ലാത്ത നേട്ടം തന്റെ പേരില്‍ കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനു വേണ്ടി 18,000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമായാണ് ടെയ്‌ലര്‍ മാറിയത്. 18,007 റണ്‍സാണ് ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നായി ടെയ്‌ലറുടെ സമ്പാദ്യം. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ സ്റ്റീഫന്‍ ഫ്‌ളെമിങാണ് (15,289 റണ്‍സ്) കിവീസിനായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം.

ഫൈനലില്‍ 11 റണ്‍സാണ് ടെയ്‌ലര്‍ക്കു നേടാനായത്. 37 ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളോടെ 11 റണ്‍സ് നേടിയ ടെയ്‌ലറിനെ മുഹമ്മദ് ഷമിയുടെ ബൗളിങില്‍ ശുഭ്മാന്‍ ഗില്‍ ഷോര്‍ട്ട് കവറില്‍ മുഴുനീളെ ഡൈവ് ചെയ്ത് കൈക്കുമ്പിളിലൊതുക്കുകയായിരുന്നു. ഈ ഇന്നിങ്‌സിനിടെയാണ് ടെയ്‌ലര്‍ 18,000 റണ്‍സ് ക്ലബ്ബില്‍ അംഗമായത്. ടെസ്റ്റില്‍ 7506ഉം ഏകദിനത്തില്‍ 8581ഉം ടി20യില്‍ 1909ഉം റണ്‍സും നേടിയാണ് അദ്ദേഹം 18,000ത്തിലെത്തിയത്.

1

അതേസമയം, 18000 റണ്‍സെടുത്തിട്ടുള്ള താരങ്ങളുടെ എലൈറ്റ് ക്ലബ്ബെടുത്താല്‍ ഏറ്റവും പേരുള്ളത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയുടെ നാലു താരങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പം നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും ലിസ്റ്റിലുണ്ട്. മൂന്നു വീതം താരങ്ങളുമായി ശ്രീലങ്ക, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ രണ്ടാംസ്ഥാനം പങ്കിടുകയാണ്.

ശ്രീലങ്കയില്‍ നിന്നും കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധനെ, സനത് ജയസൂര്യ എന്നിവരും സൗത്താഫ്രിക്കയില്‍ നിന്നും ജാക്വസ് കാലിസ്, എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല എന്നിവരും വിന്‍ഡീസില്‍ നിന്നും ബ്രയാന്‍ ലാറ, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍, ക്രിസ് ഗെയ്ല്‍ എന്നിവരുമാണ് 18,000 റണ്‍സ് ക്ലബ്ബിലുള്ളത്. ഓസ്‌ട്രേലിയയില്‍ നിന്നും റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവരും പാകിസ്താനില്‍ നിന്നും ഇന്‍സമാമുള്‍ ഹഖും ഈ നേട്ടത്തിന്റെ അവകാശികളാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നും ഒരാള്‍ക്കു പോലും ഇതിനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Story first published: Tuesday, June 22, 2021, 19:50 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+