Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: രോഹിത് ഡബിള്‍ സെഞ്ച്വറിയടിക്കും- പ്രവചനവുമായി മുന്‍ പാക് താരം റമീസ് രാജ

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഡബിള്‍ സെഞ്ച്വറിയടിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം റമീസ് രാജ. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ ഈ മാസം 18നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ക്കുന്നത്. രോഹിത്- ശുഭ്മാന്‍ ഗില്‍ സഖ്യമാവും ഫൈനലില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നാണ് സൂചനകള്‍. രോഹിത്തിനെപ്പോലെ തന്നെ അറ്റാക്കിങ് ബാറ്റ്‌സ്മാനായ ഗില്ലിനെക്കൊണ്ട് ഇന്ത്യ ഓപ്പണ്‍ ചെയ്യിക്കുന്നതാണ് ഉചിതമെന്നു രാജ നിരീക്ഷിച്ചു.

1

ഇന്ത്യയെടുക്കുന്നത് റിസ്‌കാണെന്നു പറയാന്‍ സാധിക്കില്ല. രോഹിത്- ഗില്‍ എന്നിവരെപ്പോലെയുള്ള ഓപ്പണിങ് ജോടിയുണ്ടെങ്കില്‍ നിങ്ങള്‍ അവരെ പിന്തുണയ്ക്കുകയാണ് വേണ്ടത്. രോഹിത് കത്തിക്കയറിയാല്‍ ഡബിള്‍ സെഞ്ച്വറി തന്നെ നേടുമെന്നും രാജ അഭിപ്രായപ്പെട്ടു. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഓപ്പണറായ ശേഷം മികച്ച പ്രകടനമാാണ് രോഹിത് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 11 ടെസ്റ്റുകളില്‍ നിന്നും 64.37 ശരാശരിയില്‍ 1030 റണ്‍സ് ഹിറ്റ്മാന്‍ അടിച്ചെടുത്തിട്ടുണ്ട്. നാലു ഡബിള്‍ സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണിത്.

ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ തങ്ങളുടെ അഗ്രസീവ് ശൈലി രോഹിത്തും ഗില്ലും വേണ്ടെന്നു വയ്ക്കരുതെന്നു രാജ ഉപദേശിച്ചു. നിങ്ങള്‍ ഒരുപാടൊന്നും ചിന്തിച്ച് തല പുകയ്‌ക്കേണ്ടതില്ല, ക്രീസിലെത്തി സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്താല്‍ മാത്രം മതി. അഗ്രസീവായി കളിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്വതസിദ്ധമായ ശൈലിയാണിത്, കാരണം അവര്‍ അഗ്രസീവായി ചിന്തിക്കുന്നവരാണെന്നും രാജ കൂട്ടിച്ചേര്‍ത്തു.

2

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രോഹിത്തും ഗില്ലും അല്‍പ്പം ക്ഷമയോടെ ബാറ്റ് ചെയ്യണമെന്നും അതിനു ശേഷം സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണമെന്നും രാജ ഉപദേശിച്ചു. ഹാഫ് വോളിയാണെങ്കില്‍ ഇന്ത്യയിലാണെങ്കിലും ന്യൂസിലാന്‍ഡിലാണെങ്കിലും നിങ്ങള്‍ ഡ്രൈവ് ചെയ്യുകയാണ് വേണ്ടത്. ആദ്യത്തെ അര മണിക്കൂര്‍ മൃദുവായ കൈകളാല്‍ കളിക്കണം. അതിനുശേഷം ക്രീസില്‍ നിലയുറപ്പിച്ചാല്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യണമെന്ന അടിസ്ഥാന തത്വങ്ങളില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും രാജ വ്യക്തമാക്കി.

അതേസമയം, ടെസ്റ്റ് കരിയറെടുത്താല്‍ വിദേശത്തേക്കാള്‍ നാട്ടിലാണ് രോഹിത് കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ബോള്‍ നന്നായി സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുകയെന്നത് തീര്‍ച്ചയായും അദ്ദേഹത്തിനു വെല്ലുവിളിയാവും. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ശ്രദ്ധയോടെ കളിക്കാനായാല്‍ മികച്ച പ്രകടനം നടത്താന്‍ രോഹിത്തിനു സാധിക്കുമെന്നായിരുന്നു അടുത്തിടെ ബാല്യകാല കോച്ച് ചൂണ്ടിക്കാട്ടിയത്.

Story first published: Tuesday, June 1, 2021, 14:18 [IST]
Other articles published on Jun 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+