Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: രോഹിത്- ഗില്‍ ജോടി സച്ചിന്‍-ഗാംഗുലി സഖ്യത്തിനൊപ്പം, രണ്ടും കിവീസിനെതിരേ- അന്നു തോറ്റു!

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഒന്നാമിന്നിങ്‌സിലെ മികച്ച പ്രകടനത്തോട രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ സഖ്യം എലൈറ്റ് ക്ലബ്ബില്‍. 62 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഈ ജോടിക്കായിരുന്നു. ഐസിസി ഫൈനലില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഓപ്പണിങ് ഫിഫ്റ്റി കൂട്ടുകെട്ടാണിത്. രണ്ടും ന്യൂസിലാന്‍ഡിനെതിരേയാണെന്നതാണ് ശ്രദ്ധേയം.

1

മുന്‍ ഐതിഹാസിക ഓപ്പണിങ് ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി സഖ്യത്തിനൊപ്പമാണ് രോഹിത്- ഗില്‍ ജോടിയുമെത്തിയത്. നേരത്തേ 2007ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ സച്ചിന്‍-ഗാംഗുലി സഖ്യം ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അതിനു ശേഷം ആദ്യമായാണ് മറ്റൊരു ഐസിസി ഫൈനലില്‍ ഇന്ത്യ ഓപ്പണിങ് വിക്കറ്റില്‍ ഫിഫ്റ്റിയടിക്കുന്നത്.

ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റിങിന് അയക്കപ്പെടുകയായിരുന്നു. ആഗ്രഹിച്ച തുടരക്കമാണ് രോഹിത്തും ഗില്ലും ചേര്‍ന്ന് ഇന്ത്യക്കു നല്‍കിയത്. കിവികളുടെ ന്യൂബോള്‍ ആക്രമണത്തിനെതിരേ ുപിടിച്ചുനില്‍ക്കാന്‍ ഈ സഖ്യത്തിനു കഴിഞ്ഞു. 21ാം ഓവറിലെ ആദ്യ ബോളിലായിരുന്നു ഈ ജോടി വേര്‍പിരിഞ്ഞത്. രോഹിത്തിനെ ടിം സോത്തിയുടെ കൈകളിലെത്തിച്ച് കൈല്‍ ജാമിസണാണ് കിവികള്‍ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 68 ബോളില്‍ ആറു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത രോഹിത്തിനെ ടിം സോത്തി തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

2

അതേസമയം, 2007ലെ ചാംപ്യസ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കായിരുന്നു ആദ്യം ബാറ്റിങ്. സച്ചിന്‍- ഗാംഗുലി ജോടി 141 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ വാരിക്കൂട്ടി. ഗാംഗുലി 117 റണ്‍സുമായി കസറിയപ്പോള്‍ സച്ചിന്‍ 69 റണ്‍സും നേടി. എന്നാല്‍ ഈ തുടക്കം വമ്പന്‍ ടോട്ടലിലെത്തിക്കാന്‍ ഇന്ത്യക്കായില്ല. നിശ്ചിത 50 ഓവറില്‍ ഇന്ത്യക്കു ആറു വിക്കറ്റിന് 264 റണ്‍സാണ് എടുക്കാനായത്.

പക്ഷെ ഈ കിവിസിനെ പ്രതിരോധിക്കാന്‍ ഈ സ്‌കോര്‍ മതിയായിരുന്നില്ല. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിന് ഇന്ത്യ ലക്ഷ്യത്തിലെത്തി. ക്രിസ് കെയ്ന്‍സിന്റെ (102*) വണ്‍മാന്‍ ഷോയാണ് ന്യൂസിലാന്‍ഡിനു ജയവും കിരീടവും സമ്മാനിച്ചത്. ക്രിസ് ഹാരിസ് (46), നതാന്‍ ആസില്‍ (37) എന്നിവരായിരുന്നു മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Story first published: Saturday, June 19, 2021, 17:44 [IST]
Other articles published on Jun 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+