Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ജഡേജയെ 'പറപ്പിച്ച്' റിഷഭ് പന്ത്, വമ്പന്‍ സിക്‌സര്‍! കൈയടിച്ച് ടീമംഗങ്ങള്‍

ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നു പലരും ചൂണ്ടിക്കാട്ടിയിട്ടുള്ള താരം യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ഇന്ത്യന്‍ ടീമില്‍ മറ്റാരേക്കാളും തങ്ങളെ ആശങ്കയിലാക്കുന്നത് റിഷഭാണെന്നു നേരത്തേ കിവീസ് ബൗളിങ് കോച്ചും വെളിപ്പെടുത്തിയിരുന്നു. ഇതു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഫൈനലിനു മുന്നോടിയായി നടന്ന ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ റിഷഭ് രണ്ടു ദിവസം മുമ്പ് സെഞ്ച്വറിയടിച്ചിരുന്നു. ഇപ്പോള്‍ ടീമിന്റെ നെറ്റ് സെഷനിലും താരം മിന്നിക്കുകയാണ്.

1

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരേ നെറ്റ് സെഷനില്‍ റിഷഭ് വമ്പന്‍ സിക്‌സറടിച്ച വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ബിസിസിഐ തന്നെയാണ് ട്വിറ്റര്‍ ഹാന്റിലിലൂടെ ഇതു പങ്കുവച്ചിരിക്കുന്നത്. സിക്‌സറിനു ശേഷം ടീമംഗങ്ങള്‍ റിഷഭിനെ കൈയടിച്ച് അഭിനന്ദിക്കുന്നതും ഈ വീഡിയോയിലുണ്ട്. ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു റിഷഭിന്റെ ഷോട്ട് പറന്നത്. ജഡേജ ഇതു കണ്ട് അന്തംവിട്ടു നോക്കുന്നതും കാണാം.

പേസര്‍മാരായ മുഹമ്മദ് ഷഷി, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കെതിരേ റിഷഭ് പ്രതിരോധിച്ചു കളിക്കുന്നതും വീഡിയോയിലുണ്ട്. ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിന്റെ ആദ്യദിനമായിരുന്നു താരം സെഞ്ച്വറിയുമായി കത്തിക്കയറിയത്. 94 ബോളില്‍ നിന്നും പുറത്താവാതെ 121 റണ്‍സ് റിഷഭ് അടിച്ചെടുത്തിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ അദ്ദേഹം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയോടെയാണ് റിഷഭിന്റെ തലവര തന്നെ മാറിയത്. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന മൂന്നു ഫോര്‍മാറ്റുകളുടെ പരമ്പരയില്‍ അദ്ദേഹം ഫോം ആവര്‍ത്തിക്കുകയും ചെയ്തു. വെള്ളിയാഴ്ച ആരംഭിക്കുന്ന ഫൈനലിനു മുമ്പ് അവസാന പടയൊരുക്കത്തിലാണ് വിരാട് കോലിയും സംഘവും. ഫൈനലിനു മുന്നോടിയായി ഇന്ത്യക്കു സന്നാഹ മല്‍സരങ്ങളൊന്നും ഇല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ട്രാ സ്ക്വാഡ് മല്‍സരം സംഘടിപ്പിച്ചത്.

2

ഈ മാസം മൂന്നിനായിരുന്നു ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തിയത്. തുടര്‍ന്നു മൂന്നു ദിവസം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. അതിനു ശേഷമാണ് താരങ്ങള്‍ ഗ്രൂപ്പുകളായും പിന്നീട് ഒരുമിച്ചും പരിശീലനം നടത്തിയത്. അതേസമയം, ന്യൂസിലാന്‍ഡ് ടീം മേയില്‍ തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു. ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകഴളുടെ പരമ്പര ഷെഡ്യൂള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. പരമ്പര കിവീസ് 1-0ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഫൈനലിനുള്ള ന്യൂസിലാന്‍ഡിന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കുകാരണം ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റില്‍ പുറത്തിരുന്ന നായകന്‍ കെയ്ന്‍ വില്ല്യസണും ബിജെ വാട്‌ലിങും ഫൈനലില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Story first published: Tuesday, June 15, 2021, 16:59 [IST]
Other articles published on Jun 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+