Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: റിഷഭിനെ അവസാനദിനം കൂടുതല്‍ ഭയക്കണം! ശരാശരിയില്‍ ലോകത്തിലെ ഒന്നാമന്‍

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാമിന്നിങ്‌സില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മറ്റു ബാറ്റ്‌സ്മാന്മാര്‍ റണ്ണെടുക്കാനാവാതെ പതറിയപ്പോള്‍ റിഷഭ് ടീമിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 88 ബോളില്‍ നാലു ബൗണ്ടറികളോടെ 41 റണ്‍സാണ് അദ്ദേഹം നേടിയത്. ആദ്യ ഇന്നിങ്‌സിലെ മോശം പ്രകടനതത്തിനു രണ്ടാമിന്നിങ്‌സില്‍ റിഷഭ് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 22 ബോളുകള്‍ നേരിട്ട് ഒരു ബൗണ്ടറിയോടെ നാലു റണ്‍സ് മാത്രമേ താരത്തിനു നേടാനായിരുന്നുള്ളൂ. രണ്ടു ഇന്നിങ്‌സുകളിലായി 45 റണ്‍സാണ് റിഷഭ് സംഭാവന ചെയ്തത്.

1

ഫൈനലിലെ പ്രകടനത്തോടെ റിഷഭ് ബാറ്റിങ് ശരാശരിയില്‍ നിലവില്‍ മല്‍സരരംഗത്തുള്ള ഒരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം കുറിക്കുകയും ചെയ്തു. റിഷഭിന്റെ ബാറ്റിങ് ശരാശരി ഇപ്പോള്‍ 45നും മുകളിലാണ്. കുറഞ്ഞത് 1000 റണ്‍സെടുത്തിട്ടുള്ള, നിലവിലെ വിക്കറ്റ് കീപ്പര്‍മാരില്‍ ഇത്രയും മികച്ച ശരാശരി മറ്റൊരു താരത്തിനും ഇല്ല.

രണ്ടാമിന്നിങ്‌സിലെ 41 റണ്‍സോടെ റിഷഭ് മറ്റൊരു നേട്ടത്തിനും അര്‍ഹനായി. ഐസിസി ഫൈനലുകളില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന സ്‌കോറിനാണ് താരം അവകാശിയായത്. 149 റണ്‍സെടുത്ത ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിന്റെ പേരിലാണ് ഐസിസി ഫൈനലില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ്.

റിഷഭിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ അദ്ദേഹത്തിന് ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള അവസാന ദിനമാണൈന്നു കാണാം. അഞ്ചാം ദിനത്തില്‍ 94 ആണ് റിഷഭിന്റെ ബാറ്റിങ് ശരാശരി. ആദ്യ ദിനമാണ് പിന്നീട് താരം കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. ടെസ്റ്റിന്റെ ആദ്യദിനം 83 ആണ് റിഷഭിന്റെ ശരാശരി. രണ്ടാംദിനം 53.50 ശരാശരിയും താരത്തിനുണ്ട്. എന്നാല്‍ മൂന്നും നാലും ദിനങ്ങളില്‍ 23.88, 22.80 എന്നിങ്ങനെ ബാറ്റിങ് ശരാശരിയാണ് റിഷഭിനുള്ളത്.

അതേസമയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പരാജയഭീതിയിലാണ്. ആറാംദിനം രണ്ടാം സെഷനില്‍ 71 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിന് 164 റണ്‍സെന്ന നിലയിലാണ്. രണ്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കു 132 റണ്‍സിന്റെ ലീഡാണുള്ളത്. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും ഫിഫ്റ്റി തികയ്ക്കാനായില്ല. റിഷഭ് മാത്രമാണണ് 40ന് മുകളില്‍ സ്‌കോര്‍ ചെയ്ത്. രോഹിത് ശര്‍മ 30 റണ്‍സെടുത്ത് പുറത്തായി. മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല.

Story first published: Wednesday, June 23, 2021, 20:14 [IST]
Other articles published on Jun 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+