For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ടീം ഇന്ത്യ ഇനി ഡബിള്‍ സ്‌ട്രോങ്! ടീമിലേക്കു തിരിച്ചെത്തിയ വമ്പന്‍ താരങ്ങളെ അറിയാം

ജൂണ്‍ 18 മുതലാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 24 അംഗ സംഘത്തെയാണ് സെലക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജൂണ്‍ 18 മുതലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍. തുടര്‍ന്ന് ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളിലും വിരാട് കോലിയും സംഘവും ഏറ്റുമുട്ടും.

India squad for WTC final and England series: Jadeja, Shami, Vihari return;

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരേയൊരു ടെസ്റ്റില്‍ മാത്രമേ ഇന്ത്യക്കു വിജയിക്കാനായിരുന്നുള്ളൂ. ഈ നാണക്കേടിനു പകരം ചോദിക്കുകയെന്ന ലക്ഷ്യം കൂടി ഇത്തവണ ഇന്ത്യക്കുണ്ട്. അതോടൊപ്പം ഐസസിസിയുടെ കന്നി ലോക ടെസ്റ്റ് കിരീടവും ഇന്ത്യയുടെ സ്വപ്‌നമാണ്. ഒരിടവേളയ്ക്കു ശേഷം ചില പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരികെ വന്നിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മടങ്ങിയെത്തിയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് അദ്ദേഹം. ഇംഗ്ലണ്ടില്‍ ഇതുവരെ അഞ്ചു ടെസ്റ്റുകള്‍ കളിച്ച ജഡ്ഡു രണ്ടു ഫിഫ്റ്റികളടക്കം 276 റണ്‍സെടുത്തിട്ടുണ്ട്. ബാറ്റിങ് ശരാശരി 30.67ഉം ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 86 റണ്‍സുമാണ്.
ബൗളിങിന്റെ കാര്യമെടുത്താല്‍ 42.38 ശരാശരിയില്‍ 16 വിക്കറ്റുകള്‍ ജഡ്ഡു വീഴ്ത്തിയിട്ടുണ്ട്. 2.91 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്. അതുകൊണ്ടു തന്നെ അടുത്ത ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 ഹനുമാ വിഹാരി

ഹനുമാ വിഹാരി

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്കു സമനില നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള സാധ്യത നിലനിര്‍ത്താനും ഇതു ഇന്ത്യയെ സഹായിച്ചിരുന്നു.
സിഡ്‌നി ടെസ്റ്റിനിടെ വിഹാരിക്കു പരിക്കുമേറ്റിരുന്നു. തുടര്‍ന്നു ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇംഗ്ലണ്ടിനെതിരേ അവസാനമായി നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളുടെ കഴിഞ്ഞ പരമ്പരയും വിഹാരിക്കു നഷ്ടമായിരുന്നു.
ഇംഗ്ലണ്ട് മണ്ണില്‍ ഒരേയൊരു ടെസ്റ്റില്‍ മാത്രമേ വിഹാരി കളിച്ചിട്ടുള്ളൂ. അന്നു ഫിഫ്റ്റി നേടിയ അദ്ദേഹം 38 റണ്‍സിന് മൂന്നു വിക്കറ്റുകളുമെടുത്തിരുന്നു. നിലവില്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ വാര്‍വിക്‌ഷെയറിനായി കളിച്ചുകൊണ്ടിരിക്കുകയാണ് വിഹാരി.

 മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തന്നെ പരിക്കേറ്റ മറ്റൊരു താരമാണ് പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷമി. അദ്ദേഹവും ഇന്ത്യന്‍ ടീമിലേക്കു തിരികെ വന്നിരിക്കുകയാണ്. അഡ്‌ലെയ്ഡ് ടെസ്റ്റിനിടെയായിരുന്നു ബൗളിങിനിടെ അദ്ദേഹത്തിന്റെ കൈയ്ക്കു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു ഷമി നാട്ടിലേക്കു മടങ്ങുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ്, ഏകദിനം, ടി20 പരമ്പരകളും പേസര്‍ക്കു നഷ്ടമായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ചാണ് ഷമി ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. ഇംഗ്ലണ്ടില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 3.68 എന്ന മികച്ച ഇക്കോണമി റേറ്റുള്ള ഷമിയുടെ മികച്ച പ്രകടനം 57 റണ്‍സിന് നാലു വിക്കറ്റുകളെടുത്തതാണ്. ടെസ്റ്റ് കരിയറിലെ ഒരേയൊരു ഫിഫ്റ്റി ഷമി നേടിയത് ഇംഗ്ലണ്ടിനെതിരേയാണണ്. 2014ലെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലായിരുന്നു ഇത്.

Story first published: Saturday, May 8, 2021, 12:02 [IST]
Other articles published on May 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+