For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: 2 പന്തില്‍ ഡെക്ക്, നാണംകെട്ട റെക്കോഡില്‍ ജഡേജ! കൂട്ടിന് രോഹിത്തും

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെ അഞ്ചാം ദിനം 280 റണ്‍സ് വിജയലക്ഷ്യം മറികടക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. വലിയ പ്രതീക്ഷ നല്‍കിയ വിരാട് കോലിയെ (49) സ്‌കോട്ട് ബോളണ്ട് പുറത്താക്കിയപ്പോള്‍ ഇതേ ഓവറില്‍ ഡെക്കിന് രവീന്ദ്ര ജഡേജയും മടങ്ങി. രണ്ട് പന്ത് മാത്രം നേരിട്ടാണ് ജഡേജയുടെ പുറത്താകല്‍. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങിയത്.

നിര്‍ണ്ണായക ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ ജഡേജയില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിച്ചെങ്കിലും ഡെക്കിനാണ് താരം മടങ്ങിയത്. ഇതോടെ ഒരിക്കലും ആഗ്രഹിക്കാത്ത നാണക്കേടിന്റെ റെക്കോഡിലേക്കെത്തിയിരിക്കുകയാണ് ജഡേജ. ഐസിസി ഫൈനലില്‍ ഡെക്കിന് പുറത്താവുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് ജഡേജയും പേരുചേര്‍ത്തിരിക്കുന്നത്. ഈ നാണക്കേടിലേക്കെത്തുന്ന എട്ടാമത്തെ താരമാണ് ജഡേജ.

ravindra jadeja

രണ്ട് തവണ ഡെക്കായ ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കാരില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഓരോ തവണ വീതം ഡെക്കിന് പുറത്തായത് ഏഴുപേരാണ്. ഇവരെല്ലാം സൂപ്പര്‍ താരങ്ങളാണെന്നതാണ് എടുത്തു പറയേണ്ടത്. എംഎസ് ധോണി, മുഹമ്മദ് കൈഫ്, ദിനേഷ് മോംഗിയ, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, കീര്‍ത്തി ആസാദ് എന്നിവരാണ് ഈ നാണക്കേടില്‍ പേരുചേര്‍ത്ത മറ്റുള്ളവര്‍.

ആദ്യ ഇന്നിങ്‌സില്‍ ജഡേജ 48 റണ്‍സാണ് നേടിയത്. അതുകൊണ്ട് തന്നെ രണ്ടാം ഇന്നിങ്‌സിലും താരത്തിന്റെ പ്രകടനത്തില്‍ ഇന്ത്യ പ്രതീക്ഷവെച്ചു. പക്ഷെ നിരാശപ്പെടുത്തി. മോശം ഷോട്ടുകളിച്ചാണ് അദ്ദേഹം പുറത്തായതെന്നതാണ് എടുത്തു പറയേണ്ടത്. കോലി പുറത്തായതിനാല്‍ത്തന്നെ അല്‍പ്പം കൂടി കരുതലോടെ കളിക്കേണ്ടിയിരുന്നു. എന്നാല്‍ ഓഫ് സ്റ്റംപിനോട് ചേര്‍ന്ന ബോളണ്ടിന്റെ പന്തില്‍ മോശം പ്രതിരോധ ഷോട്ടാണ് ജഡേജ കളിച്ചതെന്ന് പറയാം.

ravindra jadeja

വിരാട് കോലിയുടെ പുറത്താകലും നിരാശപ്പെടുത്തുന്നതാണ്. അല്‍പ്പം കൂടി ക്ഷമ അദ്ദേഹം കാട്ടേണ്ടതായിരുന്നു. ഓഫ് സ്റ്റംപിലേക്ക് കയറി കളിക്കാനുള്ള കോലിയുടെ തീരുമാനമാണ് പിഴച്ചത്. ഇതോടെ എഡ്ജില്‍ തട്ടി സ്ലിപ്പിലേക്ക് പോയ പന്തിനെ തകര്‍പ്പന്‍ ഡൈവിലൂടെ സ്റ്റീവ് സ്മിത്ത് കൈയിലൊതുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സെടുത്ത കോലി രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സകലെയാണ് അര്‍ധ സെഞ്ച്വറി നഷ്ടമാക്കിയത്.

ജഡേജയും കോലിയും പുറത്തായതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്കും അത് വലിയ തിരിച്ചടിയായിരിക്കുകയാണ്. അജിന്‍ക്യ രഹാനെ ഒരു വശത്ത് പൊരുതിയെങ്കിലും 46 റണ്‍സില്‍ പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓഫ് സൈഡ് കെണിയിലാണ് രഹാനെയും വീണത്. എഡ്ജില്‍ തട്ടി പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈയിലെത്തുകയായിരുന്നു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടെ ക്ലാസിക് ഇന്നിങ്‌സാണ് രഹാനെ കാഴ്ചവെച്ചത്.

സൂപ്പര്‍ താരങ്ങള്‍ മടങ്ങിയതോടെ കെ എസ് ഭരത്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുടെ ബാറ്റിങ്ങിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. തോറ്റാല്‍ ട്രോഫി കൈവിടുമെന്നതിനാല്‍ ഇന്ത്യ സമനിലയ്ക്കായി കളിച്ച് ട്രോഫി പങ്കിടാവുന്ന തരത്തിലേക്കെത്തിക്കാനാവും ഇനി ശ്രമിക്കുക. എന്നാല്‍ ഓസീസിന്റെ കരുത്തുറ്റ ബൗളിങ് നിരയ്ക്കുമുന്നില്‍ ഇതും എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, June 11, 2023, 16:41 [IST]
Other articles published on Jun 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+